To listen you must install Flash Player.

Sunday, 21 July 2013



രക്തസമ്മര്‍ദ്ദം എങ്ങിനെ തിരിച്ചറിയാം?

    പൊതുവെ രക്തസമ്മര്‍ദ്ദം തുടക്കത്തിലെ തിരിച്ചറിയാന്‍ പ്രാപ്തമായ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല. രക്തസമ്മര്‍ദ്ദ പരിശോധനയിലൂടെ മാത്രമേ ഇതിന്റെ അളവും ഗൌരവവും കണ്ടെത്താനാകൂ. ഇത് ചിലര്‍ നിഷേധിച്ചേക്കാം, കാരണം, രക്തസമ്മര്‍ദ്ദം കൂടിയാല്‍ തിരിച്ചറിയാനാകുമെന്ന് പലരും അവകാശപ്പെടുന്നു. ഇത് ശരിയുമാണ്, ദേഷ്യം വരുമ്പോഴോ, ആശങ്കകളുണ്ടാകുമ്പോഴൊ രക്തസമ്മര്‍ദ്ദനില ഉയരുന്നുണ്ടെന്ന് സ്വയം മനസിലാക്കാന്‍ കഴിയുന്നു.

  ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിക്കുകയും മുഖം ചുമന്നു തുടുക്കുകയും ചെയ്യുന്നത് പ്രത്യേകിച്ച് ദേഷ്യവും ആശങ്കകളുമുണ്ടാകുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ബാഹ്യ പ്രകടനങ്ങളായി കരുതുന്നതില്‍ തെറ്റില്ല.  ഇത് ആ വികാരവായ്പുകളുടെ സമയത്തു മാത്രമാണെന്നിരിയ്ക്കെ, സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദക്കാരെ തിരഞ്ഞുപിടിക്കാന്‍ കഴിയില്ല. അതിന് പരിശോധന തന്നെ വേണമെന്നാണ് പറയുന്നത്.  ദേഷ്യവും ആശങ്കകളുമൊന്നും ഇല്ലാത്ത സമയത്തും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരെയാണ് തിരിച്ചറിയേണ്ടത്.

    ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തിരിച്ചറിയാന് തലവേദനലക്ഷണമായിട്ടെടുക്കാമെന്ന വാദമുണ്ട്.  രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ക്ക് തലവേദനയുണ്ടാകുന്നു.  തലവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഒരുമിച്ചുണ്ടാകുന്നത് പൊതുവെ കണ്ടുവരുന്നുണ്ട്.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദക്കാരില്‍ ചിലര്‍ക്ക് തലവേദന വരാറുണ്ട്. എന്നാല്‍, ഇത് അമിത രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമായിട്ടെടുക്കുന്നത് ഭൂഷണമല്ലെന്നാണ് വിദഗ്ദാഭിപ്രായം.  രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും തലവേദന കാണാറുള്ളത് ആശങ്ക മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  ഇത് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെടുത്തേണ്ടതില്ല.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദക്കാര്‍ക്ക് ഭയപ്പാടില്‍ നിന്നും ആഘാതം :

    ഭയപ്പാടില്‍നിന്നും ആശങ്കകളില്‍നിന്നും രക്തചംക്രമണവേഗത കൂടുകയും കുഴലുകളിലും അതിന്റെ ഭിത്തികളിലും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ആഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.  ഇത് ഹൃദയാഘാതമോ, പക്ഷാഘാതനോ മറ്റു തരത്തിലുള്ള ആഘാതങ്ങള്‍ക്കോ വഴിവെച്ചേക്കും. ഇങ്ങനെ ആഘാതങ്ങളുണ്ടാകുന്നതിന് മുന്നോടിയായ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

1.    ശ്വാസം മുട്ടല്‍, ശ്വസിക്കാന്‍ ചില്ലറ ബുദ്ധിമുട്ടുകള്‍

2.    മയക്കം തോന്നല്‍. തലചുറ്റല്‍
3.    ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക
4.    വിറയല്‍
5.    വിയര്‍ക്കുക
6.    വീര്‍പ്പുമുട്ടുക
7.    ഛര്‍ദ്ദിക്കാന്‍ തോന്നുക, വയറിന് അസ്വസ്ഥത
8.    അയഥാര്‍ത്ഥ്യമാണെന്ന തോന്നല്‍
9.    തരിപ്പ് അനുഭവപ്പെടുക
10.    ശരീരം ചൂടാകുകയോ തണുപ്പാകുകയോ ചെയ്യുക.
11.    നെഞ്ചില്‍ പിടുത്തമോ അസ്വാസ്ഥ്യമോ അനുഭവപ്പെടുക.
12.    മരണ ഭയം തോന്നുക
13.    നിയന്ത്രണം വിട്ടുപോകുമെന്ന ഭയപ്പാടുണ്ടാകുക.

    ഭയപ്പാടും ഉയരുന്ന രക്തസമ്മര്‍ദ്ദവും ബന്ധമുണ്ടെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ വാദിക്കുന്നുണ്ടെങ്കിലും. ഏതാണ് ആദ്യം വരുന്നതെന്ന് ഇവരാരും പറയു
ന്നില്ല.

    ഇതുപോലെതന്നെ പിരിമുറുക്കങ്ങള്‍, മാനസിക പ്രയാസങ്ങള്‍ എന്നിവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ നിസ്സംശയം പ്രഖ്യാപിക്കുന്നത്. മാത്രമല്ല, ഗ്രാമജീവിതത്തില്‍ നിന്നും നഗരത്തിലേക്ക് പറിച്ചു നടുന്നവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നു.  രണ്ടുതരം ജീവിതശൈലികളും തമ്മിലുള്ള പൊരുത്തക്കേടാകാം കാരണം.  ഇതേറെയും സ്ത്രീകളിലാണ് കണ്ടുവരുന്നത്.  കൂടാതെ, ചിലതരം ജോലികള്‍ ചെയ്യുന്നവരിലും രക്തസമ്മര്‍ദ്ദ വര്‍ദ്ധനയുണ്ടാകുന്നു.  ഇത് സ്ത്രീകളില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നതായി തെളിഞ്ഞിട്ടില്ല.

0 comments:

Post a Comment