രക്ത സമ്മര്‍ദ്ദക്കാരുടെ ശ്രദ്ധക്ക്;ഹൃദയാഘാത സാധ്യതകള്‍ ഏറെ
ഹൃദയാഘാതവും അമിത രക്തസമ്മര്‍ദ്ദവുമായി കടുത്ത ബന്ധമാണുള്ളത്. ഒട്ടുമിക്ക രക്തസമ്മര്ക്കാരിലും ഹൃദയാഘാതമോ, ഹൃദ്രോഗമോ കണ്ടുവരുന്നു. ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുക മാത്രമല്ല രക്തസമ്മര്‍ദ്ദ തോത് ഉയരുമ്പോള്‍ ഉണ്ടാകുന്നത്, രക്തത്തില്‍ ആവശ്യമായ പ്രാണവായുവും ഇല്ലാതെ വരുന്നു. രക്തപ്രവാഹിനിക്കുഴലുകളുടെ സങ്കോചവും തകരാറുമൊക്കെയാകാം ഇതിന് കാരണമെങ്കിലും അത്യന്തികമായി ഇത് നേരെ ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഓരോ ഹൃദയമിടിപ്പിനിടയ്ക്കും ശേഷവും രക്തസമ്മര്‍ദ്ദ തോത് വ്യത്യസ്ഥമായിരിക്കും. ഈ വ്യത്യസ്ഥത മാറ്റത്തിന് വിധേയമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. രക്തസമ്മര്‍ദ്ദ വര്‍ദ്ധനയോ, കുറവോ ഉണ്ടാകാനുള്ള സാധ്യതകള്‍ കണ്ടെത്തി ചികിത്സയക്കും വൈദ്യസഹായത്തിനും അമാന്തിക്കരുത്.
പ്രായം കൂടുംതോറും രക്തസമ്മര്‍ദ്ദ തോത് കൂടിവരാനുള്ള സാധ്യതകളുണ്ട്. ആര്‍ട്ടറികള്‍ സങ്കോചിക്കുക, ഹൃദയമിടിപ്പ് വേഗത കൂടുക, വൃക്ക രോഗം, തൈറോയിഡ് രോഗം, ഉറക്കക്കുറവ് എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള കാരണങ്ങളാണ്. ജലദോഷ നിവാരണത്തിനും ആസ്തമയ്ക്കുമുള്ള മരുന്നുകള്‍ കഴിച്ചാലും ചിലര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുന്നതായി കണ്ടുവരുന്നു. ചില സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാലും ഗര്‍ഭിണിയായാലും ഹോര്‍മോണ്‍ ചികിത്സകള്‍ നടക്കുമ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നു. എന്തു തന്നെയായാലും രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തചംക്രമണക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. ഏതെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാക്കുന്നു. പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ അറിയാറില്ല. അതിരക്ത സമ്മര്‍ദ്ദം ചികിത്സിച്ച് പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ കഴിയില്ലെങ്കിലും ഇതിനെ തടയാനും നിയന്ത്രിതമാക്കാനും വൈദ്യസഹായത്താല്‍ സാധ്യമാണ്. ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും അമിത രക്തസമ്മര്‍ദ്ദം പ്രധാന കാരണക്കാരനാണ്.
ഹൃദയാഘാതം അകറ്റി നിര്‍ത്താന്‍ രക്തസമ്മര്‍ദ്ദ തോത് സാധാരണ നിലയിലാക്കുകയാണ് പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്. രക്ത സമ്മര്‍ദ്ദം ഉയരാതിരിക്കാന്‍ പുകവലി നിയന്ത്രിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം അമിത ശരീരഭാരം കുറയ്ക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹരോഗികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുകയും ഇതുവഴി ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യുന്നു. ദേഹാദ്ധ്വാനക്കാര്‍ക്ക് പൊതുവെ അതി രക്തസമ്മര്‍ദ്ദം അപൂര്‍വ്വമായിട്ടേ കാണാറുള്ളു. വ്യായാമം ചെയ്താല്‍ രക്തസമ്മര്‍ദ്ദത്തെ പിടിച്ച പിടിയാല്‍ നിര്‍ത്താമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഹൃദയാഘാതത്തിന് അമിത രക്തസമ്മര്‍ദ്ദം ഇടയാക്കുന്നതുപോലെ, ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമായിട്ടും അമിത രക്തസമ്മര്‍ദ്ദ തോതിനെ പരിഗണിക്കുന്നുണ്ട് വൈദ്യശാസ്ത്രം. എന്നു കരുതി രക്തസമ്മര്‍ദ്ദമുണ്ടായാല്‍, കൂടിയാല്‍ ഉടന്‍ തന്നെ ഹൃദയാഘാതമുണ്ടാകുമെന്ന ധാരണവേണ്ട. രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ മറ്റു പലതുമാകാനിടയുള്ളതിനാല്‍ ശരിയായ രോഗനിര്‍ണ്ണയത്തിനുശേഷം മാത്രമേ അനന്തര നടപടികളുടെ ആവശ്യമുള്ളു. ആന്തരിക ആവയവങ്ങളുടെ തകരാറുകള്‍ മൂലവും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാം. ഹൃദയ പേശികളുടെ ക്ഷയം മൂലം ഹൃദയത്തിന് ആവശ്യമുള്ളത്ര രക്തം പമ്പുചെയ്യാന്‍ സാധിക്കാതെ വരുന്നത് പേശികളെ നിഷ്ക്രിയമാക്കുകയോ മൃതപ്രായത്തിലെത്തിക്കുകയോ ചെയ്യുന്നു. ഇത് മിക്കവാറും ഹൃദയാഘാതത്തിന് ശേഷമുണ്ടാകുന്ന സ്ഥിതിവിശേഷമായിട്ടാണ് കണ്ടുവരുന്നത്. ഇയ്യൊരവസ്ഥയിലും അമിത രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുന്നു. മാത്രമല്ല, ചിലതരം മരുന്നുകള്‍ കഴിച്ചാല്‍, ഹൃദയത്തിനേല്‍ക്കുന്ന ഒരുതരം 'വിഷബാധ'മൂലവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നില രേഖപ്പെടുത്തുമെന്നാണ് വിദഗ്ദരായ ഭിഷഗ്വരന്മാര് പറയുന്നത്.
പ്രായമായവരിലാണ് രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിയ്ക്കുന്നതെന്നിരിക്കെ, രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവുമായുള്ള അടുത്ത ബന്ധവും ഈ പ്രായക്കാരിലാണ് ഏറേയും കാണപ്പെടുന്നത്.
താഴ്ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും
താഴ്ന്ന രക്തസമ്മര്‍ദ്ദ തോതും ഹൃദയാഘാതത്തിന് കാരണമാക്കുന്നുണ്ട്. എന്നാല്‍, ഇത് അമിത രക്തസമ്മര്‍ദ്ദത്താല്‍ ഹൃദയാഘാതമുണ്ടാക്കുന്നതിനേക്കാള് കുറഞ്ഞ തോതിലാണെന്നു മാത്രം. ഹൃദയത്തില്‍ പ്രാണവായുവും രക്തവും ആവശ്യത്തിനു ലഭിക്കാതെ വരുമ്പോഴാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമെങ്കില്‍ ഹൃദയത്തില്‍ ആവശ്യത്തിലധികം ചെന്നെത്തുമ്പോഴുണ്ടാകുന്ന അവസ്ഥയില്‍ രക്തസമ്മര്‍ദ്ദതോത് ഗണ്യമായി കുറയാനിടയാകുന്നു. ഇത് നീണ്ടകാലം നിലനിന്നാല്‍ ഹൃദയാഘാതമുണ്ടാകുമെന്നാണ് വൈദ്യശാസ്ത്രജ്ഞര്‍ സമര്‍ത്ഥിക്കുന്നത്. ഹൃദയപേശികളില്‍ അണുബാധ, ചിലതരം വൈറസുകളുടെ കടന്നുകയറ്റം, ഹൃദയവാള്വുകള് രോഗബാധ എന്നിവയെക്കെയുമായി രക്തസമ്മര്‍ദ്ദം ബന്ധപ്പെട്ടതാണ്. എന്നു കരുതി രക്തസമ്മര്‍ദ്ദം കുറഞ്ഞതായാലും കൂടിയതായാലും അത് ഹൃദ്രോഗലക്ഷണമായി, പരിപൂര്‍ണ്ണമായി വിലയിരുത്തേണ്ടതില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
ചിലതരം മരുന്നുകള്‍ കഴിക്കുമ്പോള്‍, പ്രത്യേകിച്ച് ഹൃദ്രോഗത്തിനും ഹൃദയാഘാതാനന്തരവും കഴിക്കുന്ന മരുന്നുകള്‍ രോഗിയുടെ രക്തസമ്മര്‍ദ്ദത്തെ കൂടുതല്‍ താഴ്ത്താനുള്ള സാധ്യതകളുണ്ട്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ സാധാരണയില്‍ കൂടുതലാക്കുന്ന ചില മരുന്നുകള്‍ ഹൃദ്രോഗികളില്‍ സമ്മര്‍ദ്ദനില കുറയ്ക്കുകയും ഇത് അതീവ ഗുരുതരമാകുകയും ചെയ്യുന്നതായി കണ്ടുവരുന്നു. ഇതിനുപുറമെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തുന്ന മരുന്നുകള്‍ രക്തസമ്മര്‍ദ്ദം തീരെ കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്. എന്തു തന്നെയായാലും രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധങ്ങള്‍ നിഷേധിക്കാനാകാത്തതാണ്. ഹൃദയാഘാതത്തെ അകറ്റി നിര്‍ത്താന്‍ ഒരുപായമെന്ന നിലയില്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക.
ഹൃദയാഘാത കാരണങ്ങളില്‍ ഒന്നായ, ആര്‍ട്ടറികളിലെ തടസ്സങ്ങള്‍ രക്തസമ്മര്‍ദ്ദവുമായി നേരിട്ട് ബന്ധമുള്ളതാണ്. ഇതുണ്ടാകുന്നത് കൊഴുപ്പുതരികള്‍ കട്ടയായി ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ധമനികളുടെ ഭിത്തികളില്‍ പറ്റിപ്പിടിച്ച് ഒഴുക്കിനെ കുറയ്ക്കുന്നതു മൂലമാണ്. അതുമല്ലെങ്കില്‍ രക്തമാത്രകള്‍ കൂട്ടിപ്പിടിച്ച് രക്തവാഹിനികളിലൂടെ സഞ്ചരിച്ച് ഹൃദയത്തിനകത്ത് കടക്കുന്നതിനുമുന്നെ കുഴലുകളെ പിളര്‍ത്തുന്നു. ഇതോടെ, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക സ്വാഭാവികം. യാഥാര്‍ത്ഥ്യത്തില്‍ ഇങ്ങിനെയുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ മുഖ്യ ഉത്തരവാദിത്വം രക്തസമ്മര്‍ദ്ദത്തിനാണ്.
രക്തസമ്മര്‍ദ്ദത്തിന് ഹൃദയാഘാതവുമായിട്ടുള്ള ബന്ധം കൊളസ്ട്രോള്‍, പ്രമേഹം, വൃക്കരോഗം എന്നിവയുമായിട്ടുള്ളതിനേക്കാള്‍ കൂടുതലോ, കുറവോ ആണെന്ന് പറയാനാകില്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ് - രക്തസമ്മര്‍ദ്ദം മൂലം പ്രത്യേകിച്ച് അതീവ വര്‍ദ്ധിത രക്തസമ്മര്‍ദ്ദമാണ് ഹൃദയാഘാതത്തിന്റെ വലിയ കാരണക്കാരില്‍ ഒന്ന്. പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും ഹൃദ്രോഗവുമൊക്കെ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നിരിയ്ക്കെ നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയുമൊക്കെ ആരോഗ്യകരമായ രീതിയില്‍ പുനര്‍ക്രമീകരിക്കേണ്ടതുണ്ട്.
റെഡിമെയ്ഡ് ഭക്ഷണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും ആവുന്നത്ര അകറ്റുകയാണ് പ്രധാനമായും അനുവര്‍ത്തിക്കേണ്ടത്. ഇതിന് പുറമെ ശരീരത്തിന് വ്യായാമം ലഭിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പാക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന പ്രത്യേകിച്ച് എണ്ണയില്‍ വറുത്തെടുക്കുന്ന ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതുമെല്ലാം രക്തസമ്മര്‍ദ്ദത്തേയും അതുവഴിയുള്ള ഹൃദ്രോഗങ്ങളേയും ആഘാതങ്ങളേയും ഒരു പരിധിവരെ അകറ്റാന്‍ പര്യാപ്തമാണ്.
വിനയാകുന്ന താഴ്ന്ന രക്തസമ്മര്‍ദ്ദം
അമിത രക്തസമ്മര്ദ്ദത്തെപോലെ തന്നെ അപകടകാരിയാണ് തീരെ താണ
രക്തസമ്മര്‍ദ്ദ തോതും. ഓരോ ഹൃദയമിടിപ്പിനു മുമ്പും ശേഷവും രക്തത്തിന്റെ
സമ്മര്‍ദ്ദം സാധാരണ തോതില്‍ നിന്നും കുറഞ്ഞ്, അപര്യാപ്തമാകുമ്പോഴാണ് തീരെ
താണ രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. തലച്ചോറ്, ഹൃദയം, ശരീരത്തിന്റെ മറ്റ്
അവയവങ്ങള്‍ എന്നിവയ്ക്കൊന്നും വേണ്ടത്ര രക്തം ലഭിക്കുന്നില്ലെന്നതാണ്
ഇതിന്റെ അര്‍ത്ഥം. ചിലരില്‍ അനുഭവപ്പെടുന്ന താണ രക്തസമ്മര്‍ദ്ദതോത് മറ്റു
ചിലരില്‍ നോര്‍മലായിരിക്കാം. അതായത്, ചിലര്‍ക്ക് അനുഭവപ്പെടുന്ന താണ
തോതിലെ രക്തസമ്മര്‍ദ്ദ നില പ്രശ്നങ്ങളുണ്ടാക്കണമെന്നില്ല, ഇത് മറ്റു ചിലര്‍ക്ക്
പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും. സാധാരണ നിലയില്‍ നിന്നും രക്തസമ്മര്‍ദ്ദം
ഉയരുന്നത് എന്തുകൊണ്ടാണെന്നതിന്റെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണ്ണയം
നടത്തുന്നത്. സാധാരണ നിലക്ക് 90/60 എം എം എച്ച് ജി (മില്ലി മീറ്റേഴ്സ് ഓഫ്
മെര്‍ക്കുറി) മുതല്‍ 130/80 വരെയുള്ള രക്തസമ്മര്‍ദ്ദം നോര്മലില്പ്പെടുന്നു
. എന്നാല്‍ ഇതിന്നിന്നും ശ്രദ്ധേയമായ തോതില്‍ ഉയര്‍ന്നാല്‍, 20 എം എം എച്ച്
ജിയായാലും, ചിലരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. തീരെ താണ രക്തസമ്മര്‍ദ്ദത്തിന്
പല കാരണങ്ങളുമുണ്ട്. മദ്യം, ആകാംക്ഷകുറയ്ക്കാന് ഉപയോഗിക്കുന്ന മരുന്നുകള്‍,
മാനസിക പിരിമുറുക്കത്തെ കുറക്കാനുള്ള ചികിത്സ, ഹൃദ്രോഗങ്ങള്‍ക്ക്
ഉപയോഗിക്കുന്ന മരുന്നുകള്‍, ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍,
വേദന സംഹാരികള്‍ എന്നിവയും രക്തസമ്മര്‍ദ്ദതോത് മാറ്റി മറിയ്ക്കുന്നതിന്
സഹായകരമാകുന്നുണ്ട്. രക്തസമ്മര്‍ദ്ദം തീരെ താഴുന്നത് എന്തുകൊണ്ടാണെന്ന്
ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത് ഇടയ്ക്കിടെ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ്.
വല്ലപ്പോഴുമൊരിക്കല്‍ രക്തസമ്മര്‍ദ്ദനില താണെന്ന് കരുതി ഇതൊരു
അപാകതയോ, പ്രശ്നമോ, രോഗമോ, ആയി കരുതാനാകുകയില്ലല്ലോ?
ശരീരോഷ്മാവ്, ഹൃദയസ്പന്ദനം, ശ്വസനം, രക്തസമ്മര്‍ദ്ദം ഇതെല്ലാം പലവട്ടം
പരിശോധിച്ചുകൊണ്ടിരിക്കണം. ഇതിനായി ആശുപത്രിയില്‍ കുറച്ചുനാളുകള്‍
കിടക്കാനായിരിക്കും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.
രക്തസമ്മര്‍ദ്ദത്തില്‍ അതീവ കുറവുണ്ടാകുമ്പോള്‍
വൈദ്യസഹായം തേടുന്നതാണ് നല്ലത്. താണ രക്തസമ്മര്‍ദ്ദം അബോധാവസ്ഥയിലാക്കും. താഴ്ന്ന രക്ത സമ്മര്‍ദം മറ്റു പല അസുഖങ്ങള്‍ക്കും
കാരണമായിത്തീരുകയും ചെയ്യും.രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഒരു രോഗാവസ്ഥയിലാണോ
എന്നറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ചില ലക്ഷണങ്ങള്‍ ഇതാണ്.
* മലം കറുത്തതോ തവിട്ടു നിറത്തിലോ ആകും.
* നെഞ്ചുവേദന
* തല കനം കുറവ് തോന്നുക, തലചുറ്റല്‍
* കുഴച്ചില്‍ അനുഭവപ്പെടുക
* 101 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീര ഊഷ്മാവ്
* ക്രമരഹിതമായ ഹൃദയമിടിപ്പ്
* ശ്വസിക്കുമ്പോള്‍ പ്രയാസം
* മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടുക
* ചുമക്കുമ്പോള്‍ കഫം തുപ്പുക
* ഭക്ഷണത്തിനോട് അപ്രിയം
* ഛര്‍ദ്ദിയ്ക്കാന്‍ തോന്നുക
* വയറിളക്കം
ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഡോക്ടറുടെ ചികിത്സകള്‍
തേടുകയാണ് വേണ്ടത്. തീരെ താണ രക്തസമ്മര്‍ദ്ദവും മാരകമാകുന്നതാണ്.
കൂടുതല്‍ നേരം നില്‍ക്കുന്നത് രക്തസമ്മര്‍ദ്ദ നിരക്ക്
കുറഞ്ഞവര്‍ക്ക് യോജിച്ചതല്ല. കാരണം, ഇവര്‍ തലചുറ്റി വീഴാന്‍ സാധ്യതയുണ്ട്. മദ്യപാനം ഇത്തരക്കാര്‍ തീര്‍ത്തും
ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വെള്ളം ധാരാളം കുടിക്കാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. കിടപ്പില്‍ നിന്നോ, ഇരിപ്പില്‍ നിന്നോ സാവധാനത്തില്‍ മാത്രം എണീക്കുക.
പെട്ടെന്ന് ധൃതിപിടിച്ചുള്ള എണീപ്പ് തലക്കറക്കത്തിനിടയാക്കുകയും വീഴ്ചക്ക്
കാരണമാകുകയും ചെയ്യുന്നു. ഇറുക്കമുള്ള
മുറുക്കമുള്ള കാലുറകള്‍ ധരിക്കുന്നത് നല്ലതാണ്. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൂട്ടാനുമുള്ള
സ്വാഭാവിക പ്രക്രിയയുണ്ട്. ആര്‍ട്ടറികളുടെ ഭിത്തികള്‍ക്ക് സമ്മര്‍ദ്ദം
വിവേചിച്ചറിയാനുള്ള കഴിവുണ്ട്. ധമനികള്‍, കിഡ്നി, ആര്‍ട്ടറികള്‍
എന്നിവയില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ രക്തപ്രവാഹത്തില്‍ ഉണ്ടാകുന്ന
വ്യതിയാനങ്ങളും മാറ്റങ്ങളും ഭിത്തികളിലുള്ള വിവേചിനികള് ഹൃദയത്തെ അറിയിക്കും.
ഇതുപോലെ തന്നെ സമ്മര്‍ദ്ദ വര്‍ദ്ധനയും കുറവും എല്ലാം രക്തസമ്മര്‍ദ്ദത്തെ
നിയന്ത്രിക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങളുമുണ്ട്. ആര്‍ട്ടറികളിലേക്ക് ഹൃദയം പമ്പു
ചെയ്യുന്ന രക്തത്തിന്റെ അളവ് കൂട്ടാനും കുറയ്ക്കാനും കഴിയും; ധമനികളില്‍ ഉള്‍ക്കൊള്ളാവുന്ന രക്തത്തിന്റെ അളവിലും
വ്യത്യസ്ഥത കൈവരിക്കാനാകും. ഹൃദയത്തിന് മിടിപ്പ് കൂടുതല്‍ തവണയാക്കാനും ഇതുവഴി
കൂടുതല്‍ രക്തം പുറന്തള്ളാനും കഴിയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ രക്തമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും
സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. ധമനികള്‍ വികസിക്കുകയും ചുരുങ്ങുകയുമാകാം. ധമനികള്‍
വികസിക്കുമ്പോള്‍, ധമനികളില്‍
കൂടുതല്‍ രക്തം തങ്ങുകയും കുറച്ചു രക്തം മാത്രം ആര്‍ട്ടറികളിലേക്ക് ഹൃദയം
എത്തിക്കുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം
ഹൃദയം കുറച്ചു രക്തം മാത്രം പമ്പുചെയ്യുന്നു; ഇതോടെ രക്തസമ്മര്‍ദ്ദം കുറയുന്നു. മറിച്ചും
സംഭവിക്കുമ്പോഴാണ് അമിത രക്തസമ്മര്ദ്ദമുണ്ടാകുന്നതും. അതായത്, ധമനികള്‍ ചുരുങ്ങുമ്പോള്‍ രക്തം തങ്ങി നില്‍ക്കുന്നത്
കുറയുകയും ഹൃദയത്തിലേക്ക് കൂടുതല്‍ രക്തമെത്തുമ്പോഴുമാണ് രക്തസമ്മര്‍ദ്ദ തോത് വര്‍ദ്ധിക്കുന്നത്. ആര്‍ട്ടറികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദ തോതനുസരിച്ച് വൃക്കകള്‍ പ്രതികരിക്കും -
മൂത്രത്തിന്റെ അളവ് കൂട്ടിയും കുറച്ചും. മൂത്രം അടിസ്ഥാനപരമായി ജലമാണ്, രക്തത്തില്‍ നിന്നും വേര് തിരിച്ചെടുക്കുന്നത്. കിഡ്നികള്‍ കൂടുതല്‍ മൂത്രത്തെ ഉല്പാദിപ്പിക്കുമ്പോള് ആര്ട്ടറികളിലുള്ള
രക്തത്തിന്റെ അളവ് കുറയുന്നു. ഇതും
രക്തസമ്മര്‍ദ്ദ തോത് താണു പോകാനുള്ള കാരണങ്ങളില്‍ ഒന്നാണ്. വൃക്കകള്‍ കുറഞ്ഞ അളവിലാണ് മൂത്രത്തെ പുറന്തള്ളുന്നതെങ്കില്‍, ആര്‍ട്ടറികളിലും മറ്റു രക്തധമനികളിലും രക്തത്തിന്റെ
സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു, കൂടുതല്‍
അളവില്‍. ഇത് രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുവാന്‍ പര്യാപ്തമാണ്.
മൂത്രത്തിന്റെ ഉല്പാദനത്തിലൂടെയുള്ള മാറ്റം സാവകാശത്തിലാണെന്നതുകൊണ്ട് ഇതിന്റെ
പ്രതിഫലനവും മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും മനസ്സിലാക്കാനാകുന്നത്.
ഹൃദയം രക്തത്തെ ആര്‍ട്ടറികളിലേക്ക് ഒഴുക്കുന്നതിന്റെ അളവില്‍
ഉണ്ടാകുന്ന മാറ്റമനുസരിച്ചുള്ള രക്തസമ്മര്‍ദ്ദ കുറവും കൂടലും പെട്ടെന്ന്
ദൃശ്യമാകുന്ന പ്രക്രിയയാണ്. ഉദാഹരണം, വയറിനുള്ളിലെ വൃണമോ, മുറിവോ മൂലം ആര്‍ട്ടറികളിലും മറ്റും രക്തമെത്തുന്നത്
കുറഞ്ഞാല്‍ രക്തസമ്മര്ദ്ദില് കുറവുണ്ടാകുന്നു. രക്തത്തിന്റെ അളവ് കുറയുമ്പോഴും സമ്മര്‍ദ്ദത്തില്‍
വ്യത്യാസമുണ്ടാകുമ്പോഴും ശരീരം ഇത് പെട്ടെന്ന്, പരിഹരിക്കാന്‍ ശ്രമിക്കുക പതിവാണ്. ഹൃദയ സ്പന്ദനത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച് സങ്കോചിക്കാന്‍
നിര്‍ബന്ധിതമാകുന്നതോടെ ഹൃദയത്തില്‍ കൂടുതല്‍ രക്തം പ്രവേശിക്കാന്‍ ഇടയാകും. നാഡികളാണെങ്കില് ഇടുങ്ങിയതാകുകയും ഹൃദയത്തിലേക്ക് പമ്പ്
ചെയ്യാനായി കൂടുതല്‍ രക്തമെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുക സ്വാഭാവികം. ഇതോടെ
കിഡ്നിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നു; ഇതുമൂലം മൂത്ര ഉല്പാദനം പരമിതപ്പെടുകയും നാഡികളിലും ആര്‍ട്ടറികളിലും
രക്തമെത്തുന്ന തോത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആര്‍ട്ടറികള്‍ സങ്കോചിച്ച് രക്തമൊഴുക്ക് പ്രതിരോധിക്കാന്‍
ശ്രമം നടക്കും. ഈ
അനുരൂപീകരണ പ്രതികരണങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ സാധാരണ നിലയിലാക്കുന്നു; രക്ത നഷ്ടം വളരെ അധികമാണെങ്കില്‍ ഇത് മറിച്ചാകുമെന്നും ഓര്‍ക്കുക.
താഴ്ന്ന രക്തസമ്മര്‍ദ്ദ തോത് നല്ലതാണോ?
താഴ്ന്ന
രക്തസമ്മര്‍ദ്ദം പക്ഷാഘാതം, വൃക്ക
രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍
എന്നിവക്കുള്ള സാധ്യതകള്‍ കുറയ്ക്കുന്നു. കായിക താരങ്ങള്‍, മുടങ്ങാതെ വ്യായാമം ചെയ്യുന്നവര്‍, ശരീരഭാരം കൂടാതെ സൂക്ഷിക്കുന്നവര്‍, മദ്യപിക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന്
സാധ്യതകളുണ്ട്. ഒരു
പരിധിവരെ താണ രക്തസമ്മര്‍ദ്ദതോത് സൂക്ഷിക്കുന്നത് നല്ലതാണെന്ന പക്ഷക്കാരാണ്
വിദഗ്ദരായ ഭിഷഗ്വരന്മാര്. എന്നാല്‍, ശരീരത്തിനോ ആന്തരാവയവങ്ങള്‍ക്കോ കേടുപാടോ, പരിക്കുകളോ വരത്തക്കവിധം രക്തസമ്മര്‍ദ്ദ തോത് കുറയാതെ
സൂക്ഷിക്കേണ്ടതുമാണ്. എന്തായാലും, രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പാക്കുകയാണ്
നല്ലത്, താഴ്ന്നതായാലും
ഉയര്‍ന്നതായാലും രക്തസമ്മര്‍ദ്ദത്തിന്റെ അവസ്ഥ അറിയേണ്ടതുണ്ട്.
ആന്തരീകാവയവങ്ങള്‍ക്കും
മറ്റും വേണ്ടത്ര രക്തം എത്താത്തവിധത്തില് സമ്മര്‍ദ്ദതോത് കുറഞ്ഞാല്‍ അവയവങ്ങള്‍
ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് താല്ക്കാലികമോ, സ്ഥിരമോ ആയ കേടുപാടുകള്‍ അവയവങ്ങള്‍ക്ക് ഉണ്ടാക്കുന്നു.
ഉദാഹരണം : തലച്ചോറിലേക്ക് വേണ്ടത്ര രക്തമെത്താതെ വരുമ്പോള്‍ പ്രാണവായുവിന്റെ
സാന്നിദ്ധ്യവും തീര്‍ത്തും പ്രവര്‍ത്തനങ്ങള്‍ അപ്രാപ്ത്യമാക്കും. തലക്ക് കനം കുറവ്, തലചുറ്റല്‍, മയക്കം എന്നിവ ഇതിനാല്‍ അനുഭവപ്പെടുന്നു. ഇരിപ്പില്‍ നിന്നോ കിടപ്പില്‍ നിന്നോ പെട്ടെന്ന്
എണീക്കുമ്പോള്‍ ഒരു നിമിഷം രക്തസമ്മര്‍ദ്ദം കുറയുന്നത് മനസിലാക്കാവുന്നതാണ്.
എണീറ്റ് നില്ക്കുമ്പോള് ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. എണീറ്റ് നില്ക്കുമ്പോള് ശരീരത്തിന്റെ കീഴ്ഭാഗത്തെ
രക്തസമ്മര്‍ദ്ദ തോത് ക്രമപ്പെടുത്തുകയാണ്, രക്തസമ്മര്‍ദ്ദം കുറയാനുള്ള കാരണവും മറ്റൊന്നല്ല. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ള ആളാണെങ്കില്‍, പെട്ടെന്നുള്ള എണീറ്റു നില്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്
നയിക്കും. പെട്ടെന്ന്, രക്തസമ്മര്‍ദ്ദം
വീണ്ടു കുറയുന്നു. താഴ്ന്ന
രക്തസമ്മര്‍ദ്ദത്താല്‍ അനുഭവപ്പെടുന്ന തലചുറ്റല്‍, തലക്ക് കനം കുറയല്‍, എണീറ്റു നില്ക്കുമ്പോള് കുഴയല്‍ എന്നീ ലക്ഷണങ്ങള്‍
കാണുന്ന സമ്മര്‍ദ്ദത്തെ ഓര്ത്തോസ്റാറ്റിക് ഹൈപ്പോടെന്ഷന് (orthostatic
hypotension) എന്നാണ് പറയുക.
ഹൃദയധമനികളിലേക്ക് രക്തമെത്തിക്കുന്ന നാഡികളില്‍
ആവശ്യത്തിനുള്ള രക്തസമ്മര്‍ദ്ദം ഇല്ലാതെ വന്നാല്‍ നെഞ്ചുവേദനയോ ഹൃദയാഘാതമോ
വന്നേക്കാം. പ്രവര്‍ത്തനക്ഷമതക്ക്
ആവശ്യമായ രക്തം ലഭിച്ചില്ലെങ്കില്‍ വൃക്കകള്‍ക്ക് ശരിയായ വിധത്തില്‍ മാലിന്യങ്ങളെ
പുറത്തുവിടാനാകുകയില്ല. ഇതോടെ രക്തത്തില്‍ മൂത്രലവണത്തിന്റേയും മറ്റും
സാന്നിദ്ധ്യം തീരെ താഴ്ന്ന രക്തസമ്മര്ദ്ദത്തിലെത്തിച്ച് വൃക്കകള്‍, ശ്വസകോശം, കരള്‍, ഹൃദയം, തലച്ചോര്‍
എന്നിവയുടെ പ്രവര്‍ത്തനത്തെ നിലപ്പിച്ച് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു.
താഴ്ന്ന രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കല്‍
രക്തസമ്മര്‍ദ്ദതോത്
താഴ്ന്ന തോതിലാണോ എന്നറിയാന്‍ സാധാരണയായി രക്തസമ്മര്‍ദ്ദം അളക്കുന്നതുപോലെ
തന്നെയാണ് പരിശോധിക്കുന്നത് പക്ഷെ, ഇത് അളക്കുന്നത്, രോഗിയെ കിടത്തിയും അതുപോലെ തന്നെ എണീറ്റ് നിര്‍ത്തിയും
സമ്മര്‍ദ്ദം പരിശോധിച്ചാണ്. ആരോഗ്യമുള്ളവരില്‍
ക്ഷീണം, തളര്‍ച്ച, തലചുറ്റല്‍, കുഴച്ചില്‍ എന്നിവയെല്ലാം താഴ്ന്ന രക്തസമ്മര്‍ദ്ദക്കാര്‍ക്ക്
ഉണ്ടാകുന്നു. ഹൃദയാഘാതശേഷവും താഴ്ന്ന രക്തസമ്മര്‍ദ്ദതോത് കണ്ടേക്കാം. രക്തസമ്മര്‍ദ്ദം
തീരെ താഴ്ന്നവരെ എണീറ്റ് നിര്‍ത്തി മര്‍ദ്ദം പരിശോധിച്ചാല്‍ തോത്
കുറഞ്ഞിരിക്കുന്നതു കാണാം. എന്നാല്‍ കിടന്നാണ് അളക്കുന്നതെങ്കില്‍ മറിച്ചും.
ഹൃദയമിടിപ്പിന്റെ വേഗതയും കൂടുന്നതായി കണ്ടുവരുന്നു. താഴ്ന്ന രക്തസമ്മര്‍ദ്ദ ബാധയുണ്ടെന്ന് കണ്ടുപിടിച്ചാല്‍
പിന്നെ ഇതിന്റെ കാരണമാണ്
അന്വേഷിക്കേണ്ടത്. ചിലപ്പോള്‍ കാരണങ്ങള്‍ വളരെ വ്യക്തമായി പെട്ടെന്ന് കണ്ടെത്താന്‍
ബുദ്ധിമുട്ടുണ്ടാകാറില്ല. ചിലപ്പോള്‍
അമിതമായി രക്തനഷ്ടം ഉണ്ടായതിനാലാകാം. അതുമല്ലെങ്കില്‍ എക്സറേ എടുക്കുമ്പോള്‍
ഉപയോഗിക്കുന്ന മരുന്നില്‍ ഐഡിന് ചേര്ന്നിട്ടുള്ളതുകൊണ്ടാകാനും സാധ്യതയുണ്ട്. ഈ രണ്ടു കാരണങ്ങളുമല്ലെങ്കില് ശരിയായ പരിശോധനകള്‍ക്ക്
വിധേയമാക്കിയാലെ തീരെ താഴ്ന്ന രക്തസമ്മര്ദ്ദക്കാരെ തിരിച്ചറിയാനാകു.
0 comments:
Post a Comment