സ്തനാര്‍ബുദം------------Breast Cancer
മാമോഗ്രാഫി
രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നതിന് മുമ്പ് സ്തനത്തിലെ വളരെ ചെറിയ മുഴകള്‍ പോലും കൃത്യമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന നിര്‍ണയ രീതിയാണ് മാമോഗ്രാഫി. വീര്യം കുറഞ്ഞ എക്സറേ സ്തനത്തിലൂടെ കടത്തി വിട്ടാണ് ഇത് ചെയ്യുന്നത്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫി ചെയ്യുന്നത് ഒരു ശീലമാക്കുക. അരമണിക്കൂറിനകം ചെയ്യാവുന്ന ഒരുപരിശോധനാമാര്‍ഗ്ഗമാണ് മാമോഗ്രാഫി. ഇതിന് വരുന്ന ഏകദേശ ചിലവ് 600 രൂപയാണ്.
മാമോഗ്രാഫിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍ത്തവത്തിന് മുമ്പുള്ള ഒരാഴ്ചയും, ആര്‍ത്തവം കഴിഞ്ഞുള്ള ഒരാഴ്ചയും മാമോഗ്രാം ചെയ്യുന്നത് ഒഴിവാക്കണം.
മുകള്‍ഭാഗം എളുപ്പത്തില്‍ അഴിച്ചു മാറ്റാവുന്ന വസ്ത്രങ്ങള്‍ ധരിച്ചു പോവാന്‍ ശ്രദ്ധിക്കുക.
പെര്‍ഫ്യം. പൌഡര്‍, മറ്റ് ലേപനങ്ങള്‍ എന്നിവ കഴുത്തിന് താഴെയുള്ള ഭാഗങ്ങളില്‍ പുരട്ടി മാമോഗ്രാമിന് പോകരുത്. എക്സറേയില്‍ അവ്യക്തതയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്.
-
0 comments:
Post a Comment