കുട്ടികളെ കുലുക്കി കൊല്ലല്ലേ ???????
കുട്ടികളെ മെപ്പോട്ട് ഉയർത്തി എറിഞ്ഞോ അല്ലാതെയോ ,.സ്നേഹപൂർവമയിട്ടോ ദേഷ്യത്തോടെയോ ,കരച്ചിൽ നിർത്തിപ്പിക്കാൻ വേണ്ടിയോ ചിരിപ്പിക്കാൻ വേണ്ടിയോ ഒക്കെയായി എടുത്തു കുലുക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില് നിലനിൽക്കുന്നുണ്ട് .വർഷത്തിൽ ലക്ഷത്തിൽ പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരല്ല .അറിഞ്ഞിരുന്നു വെങ്കിൽ എന്നോ ഈ സ്നേഹപ്രകടനം അപ്രത്യക്ഷമായേനെ .
ഷൈക്കണ്‍ ബേബി സിൻഡ്രോം (shaken baby syndrome) എന്നാണ് കുട്ടികളെ പിടിച്ചു കുലുക്കുന്നതുമൂലമുണ്ടാവുന്ന സംഭവവികാസങ്ങളെ മൊത്തത്തിൽ വിശേഷിപ്പിക്കുന്നത് .മൂന്ന് കാര്യങ്ങളാണ് ശരീരത്തിൽ ഇതുമൂലം പ്രദാനമായും സംഭവിക്കുന്നത് .
1...തലച്ചോറിലെ ആന്തരിക കവജത്തിനുള്ളിൽ രക്തമുഴയുണ്ടാവുക ,(രക്തം കട്ടപിടിച്ച് )(subdural haematoma )
2...കണ്ണിലെ രക്തക്കുഴൽ പൊട്ടി അതിൽനിന്നും രക്തസ്രാവമുണ്ടാവുക .
(retinal hemorrage)
3....തലച്ചോറിനുള്ളിൽ നീരുകെട്ടുക (സെറിബ്രൽ എടെമ )
പുറത്ത് ഭാഹ്യ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതിനാൽ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങൾക്കും കാരണം ഈ പിടിച്ചുകുലുക്കൽ ആയിരുന്നു വന്നത് അറിയാൻ കഴിയാതെ പോവുന്നു .കുലുക്കുന്ന അതേ നിമിഷം മരണം സംഭവിക്കില്ല എന്നതിനാൽ ഈ പിടിച്ചു കുലുക്കലിന്റെ ഭീകര മുഖം കാണാതെ പോവുന്നു .
കുട്ടികൾ ദിനേന 2 മുതൽ 3 മണിക്കൂർ വരെ കരയുമെന്നതു ഒരു വസ്തുതയാണ് .പിടിച്ചുകുലുക്കി ചിരിപ്പിച്ച് അത് നിര്തെണ്ടതില്ല .
പിടിച്ചുകുലുക്കൽ മൂലം തലച്ചോറിനേൽക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വയ്കല്യങ്ങൾക്കും കാരണമാവുന്നു .35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിൻഡ്രോം മാസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു .
ഈ പിടിച്ചുകുലുക്കൾ സ്നേഹപ്രകടനം തടയാൻവേണ്ടി സമൂഹത്തിലും കുടുംബത്തിലും വിദ്യാലയങ്ങളിലും ഭോധവല്ക്കരണം നടത്തിയേ പറ്റൂ .അതിനുള്ള ശ്രമം നമ്മില്നിന്നും തന്നെ തുടങ്ങാം .
0 comments:
Post a Comment