ദമ്പതികള്‍ തല്ലിപ്പിരിയുമോ എന്നറിയാന്‍ ഡിഎന്‍എ ടെസ്റ്റ്
ലണ്ടന്‍ : വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പൊരുത്തത്തോടെ ജീവിക്കുമോ അതോ തല്ലിപ്പിരിയുമോ എന്ന് അറിയാന്‍ ഡിഎന്‍എ ടെസ്റ്റ് വരുന്നു. ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ കണക്ട് ചെയ്യാവുന്ന യുഎസ്ബി മോഡല്‍ ഡിവൈസ് ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. പുരുഷന്റെയോ സ്ത്രീയുടെയോ ഒരു തലമുടി നാരാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
ദ് ഏജിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹനന്തരം പൊരുത്തം ഉണ്ടാകുമോ എന്ന് നോക്കുന്ന ഉപകരണം ഉടന്‍ തന്നെ ലോക വ്യാപകമായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനത്തിനെത്തും. അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉപകരണനത്തിന് സാധാരണക്കാരന് താങ്ങാനാവുന്ന വിലയെ ഉണ്ടാകുകയുള്ളു എന്നും ദ് ഏജിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നാനോപോര്‍ ഡിഎന്‍എ സീക്വന്‍സിംഗ് എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണത്തില്‍് ഒരു മനുഷ്യന്റെയുള്ളില്‍ മറ്റൊരാളെ ചതിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് അളക്കാന്‍ സാധിക്കും. ചതിയോടും സത്യസന്ധതയോടും ബന്ധപ്പെട്ട് നില്‍ക്കുന്ന ജീനുകള്‍ പരീക്ഷണ വിധേയമാക്കിയാണ് ഇത് കണ്ടെത്തുന്നത്.
0 comments:
Post a Comment