To listen you must install Flash Player.

Saturday, 20 July 2013


വയറു നിറയും, തടി കൂടുകയുമില്ല!!

ഊണിന്‌ ശേഷവും വയറ്‌ നിറഞ്ഞെന്ന തൃപ്‌തി ചിലപ്പോള്‍ നമുക്ക്‌ തോന്നാറില്ല. വയറ്‌ നിറഞ്ഞെന്ന തൃപ്‌തി നല്‍കുന്ന ആഹാരങ്ങള്‍ ഉണ്ട്‌. എന്നാല്‍ എപ്പോള്‍, എങ്ങനെ,എവിടെ വച്ച്‌ ആഹാരം കഴിക്കുന്നു എന്നതും വയറ്‌ നിറഞ്ഞെന്ന തോന്നുലുണ്ടാക്കുന്ന ഘടകങ്ങളാണ്‌.
ആഹാരം കഴിച്ചെന്ന സംതൃപ്‌തി ഉണ്ടാകാന്‍ ആഹാര ശീലങ്ങളില്‍ ശ്രദ്ധിക്കേണ്ട പത്ത്‌ കാര്യങ്ങള്‍.

ആഹാരത്തില്‍ മാത്രം ശ്രദ്ധ

കൂട്ടത്തിലിരുന്ന്‌ കഴിക്കുമ്പോഴും ടെലവിഷന്‍ കണ്ടുകൊണ്ട്‌ കഴിക്കുമ്പോഴും ചിലര്‍ ആവശ്യത്തിലേറെ കഴിക്കാറുണ്ട്‌. കഴിക്കുന്ന സമയത്ത്‌ ആഹാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ വേഗം വയറ്‌ നിറഞ്ഞതായി അനുഭവപ്പെടും. ആഹാരം കഴിക്കുമ്പോള്‍ ദ്രുതസംഗീതം കേള്‍ക്കുന്നത്‌ ഒഴിവാക്കുക. കൂടുതല്‍ കഴിക്കുന്നതിനും വയറ്‌ നിറഞ്ഞെന്ന തോന്നലുണ്ടാകാന്‍ താമസമുണ്ടാകാനും ഇത്‌ കാരണമാകും.


ചവച്ച്‌ കഴിക്കുക

കഴിക്കുന്ന ആഹാരത്തിന്റെ മണത്തിലും രുചിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ വയറ്‌ പെട്ടന്ന്‌ നിറഞ്ഞപോലെ തോന്നാന്‍ സഹായിക്കും. ആഹാരം നന്നായി ചവച്ചരച്ച്‌ കഴിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ സംതൃപ്‌തിയുടെ സൂചനകള്‍ തലച്ചോറിലേയ്‌ക്ക്‌ അയക്കാനാവശ്യമായ 


സൂപ്പ്‌

വെള്ളം കൂടുതലുള്ള സൂപ്പ്‌ , വായു നിറഞ്ഞ പോപ്‌കോണ്‍ പോലെയുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്‌ പെട്ടെന്ന്‌ വയറ്‌ നിറഞ്ഞെന്ന തോന്നലുണ്ടാക്കും.


കൊഴുപ്പുള്ള ആഹാരം

കൊഴുപ്പ്‌ കൂടിയ ആഹാരങ്ങള്‍ കഴിച്ചാല്‍ വയറ്‌ നിറഞ്ഞെന്ന തോന്നലുണ്ടാകാന്‍ അല്‍പം സമയം എടുക്കും .ഇവ വാരി വലിച്ചു കഴിയ്ക്കാതെ പതുക്കെ കഴിയ്ക്കുക.


ആവശ്യത്തിന്‌ ഉറങ്ങുക

വിശപ്പ്‌ തോന്നിപ്പിക്കാന്‍ കാരണമാകുന്ന ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന്‌ ശരിയായ ഉറക്കം ആവശ്യമാണ്‌.


ധാരാളം വെള്ളം കുടിക്കുക

ഒരു ദിവസം കുറഞ്ഞത്‌ എട്ട്‌ ഗ്ലാസ്സ്‌ വെള്ളം കുടിക്കുക. ആവശ്യത്തിന്‌ വെള്ളം കുടിച്ചില്ലെങ്കില്‍ വേഗം വിശപ്പ്‌ തോന്നും. ആഹാരം കഴിക്കുന്നതിന്‌ മുമ്പ്‌ ഒന്നോ രണ്ടോ ഗ്ലാസ്സ്‌ വെള്ളം കുടിക്കുന്നത്‌ വേഗം വയറ്‌ നിറഞ്ഞതായി തോന്നിപ്പിക്കും.


ചെറിയ പാത്രം

സ്ഥിരമായി ആഹാരം കഴിക്കാന്‍ ചെറിയ പാത്രം തിരഞ്ഞെടുക്കുക. വലിയ പാത്രമാണെങ്കില്‍ കൂടുതല്‍ ആഹാരം കഴിക്കും ചെറിയ പ്ലേറ്റാണെങ്കില്‍ കുറച്ച്‌ കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞ തൃപ്‌തി തോന്നും.


സമയെടുക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക

കഴിക്കാന്‍ അധികം വിഷമമില്ലാത്ത ആഹാരങ്ങളാണ്‌ കഴിക്കുന്നതെങ്കില്‍ വയറ്‌ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാവാന്‍ സമയമെടുക്കും. അതുകൊണ്ട്‌ കഴിക്കാന്‍ അല്‍പം സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.


ഊണിന്‌ മുമ്പ്‌ ഒരു ആപ്പിള്‍

ഊണിന്‌ 20 മിനുട്ട്‌ മുമ്പ്‌ ഒരാപ്പിള്‍ കഴിക്കുക. ഇത്‌ കൂടുതല്‍ ആഹാരം കഴിക്കുന്നത്‌ കുറയ്‌ക്കാനും വയറ്‌ നിറഞ്ഞെന്ന തോന്നല്‍ പെട്ടന്നുണ്ടാകാനും സഹായിക്കും.


പഴങ്ങളും പച്ചക്കറികളും

പ്രകൃതി ദത്ത ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും നല്ല പോലെ ചവച്ച്‌ കഴിക്കേണ്ടതിനാല്‍ വയറ്‌ നിറഞ്ഞെന്ന തോന്നല്‍ പെട്ടന്നുണ്ടാക്കും.

0 comments:

Post a Comment