To listen you must install Flash Player.

Saturday, 20 July 2013



തടി കൂട്ടുന്ന ശീലങ്ങള്‍

തടി കുറയ്‌ക്കാന്‍ കഴിയാത്തതില്‍ ദുഃഖിതരാണ്‌ നമ്മളില്‍ പലരും. ജീവിത ശൈലിയും ആഹാര ശീലങ്ങളുമാണ്‌ ശരീര ഭാരത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍. ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന പലതും ശരീരത്തിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്നകാര്യത്തില്‍ നമ്മള്‍ പലപ്പോഴും അജ്ഞരാണ്‌. ഇത്‌ നമ്മള്‍ ആഗ്രഹിക്കുന്നതിലും വേഗത്തില്‍ ശരീരത്തിന്റെ ഭാരം കൂടാന്‍ കാരണമാകുന്നു.
ശരീരഭാരം അമിതമായി കൂടുന്നതിന്റെ ചില കാരണങ്ങള്‍ 


മദ്യപാനം

രാവിലെ മുഴുവന്‍ കഠിനമായി പണികഴിഞ്ഞ്‌ വൈകുന്നേരം അല്‍പം മദ്യം കഴിക്കുന്നത്‌ പലരുടെയും ശീലമാണ്‌. മാനസിക സമ്മര്‍ദ്ദം കുറയാന്‍ ഇത്‌ സഹായിക്കുമെങ്കിലും ശരീര ഭാരം കൂടാന്‍ ഇത്‌ കാരണമായേക്കും.


പ്രഭാത ഭക്ഷണം ഒഴിവാക്കല്‍

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹാരം രാവിലെ കഴിക്കുന്ന ഭക്ഷണമാണ്‌. എന്നാല്‍ പലരും ഇത്‌ ഒഴിവാക്കുകയാണ്‌ പതിവ്‌. രാത്രിയിലെ ഉറക്കത്തിന്‌ ശേഷം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ പ്രഭാത ഭക്ഷണം കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതല്ലെങ്കില്‍ ശരീര പ്രവര്‍ത്തനങ്ങളുടെ താളം തെറ്റും


അളവറിയാതുള്ള കഴിക്കല്‍

ഭക്ഷണത്തിന്റെ ഗുണം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌ അതിന്റെ അളവും. വിളമ്പുന്നത്‌ അത്രയും കഴിക്കുന്നതിന്‌ പകരം ആവശ്യമുള്ളത്ര കഴിക്കുകയാണ്‌ വേണ്ടത്‌.

വ്യായാമം ഇല്ലായ്‌ക

ശരീരത്തിന്‌ ആവശ്യമുള്ള വ്യായാമം ലഭിക്കാതിരുന്നാലും ശരീര ഭാരം കൂടും. ടിവി കാണുന്നത്‌ കുറച്ച്‌ ആ സമയം എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടുകയോ ജിമ്മില്‍ പോവുകയോ ചെയ്യുക. ഇത്‌ അധിക കലോറി കുറയ്‌ക്കാന്‍ സഹായിക്കും. രൂപ ഭംഗി കൂടാന്‍ 

അത്താഴത്തിന്‌ ശേഷം മധുരം

അത്താഴത്തിന്‌ ശേഷം മധുരം കഴിക്കുക എന്നത്‌ പലരുടെയും ശീലമാണ്‌. മധുരത്തിന്‌ പകരം ചൂട്‌ ചായയോ വെള്ളമോ കലോറി കുറഞ്ഞ മറ്റെന്തിങ്കിലുമോ ശീലിക്കാന്‍ ശ്രമിക്കുക. അത്താഴത്തിന്‌ ശേഷം ഒന്നും കഴിക്കാതിരിക്കാന്‍ ശീലിക്കുന്നതാണ്‌ കൂടുതല്‍ ഉത്തമം.


വിശപ്പോടെയുള്ള ഭക്ഷണം വാങ്ങല്‍

ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വേണ്ടതെന്തെന്ന്‌ മുന്‍കൂട്ടി തീരുമാനിക്കുക. കാണുന്നതെല്ലാം വാങ്ങുന്നതിന്‌ പകരം വേണ്ടത്‌ വാങ്ങാന്‍ ഇത്‌ സഹായിക്കും. പലഹാരങ്ങള്‍ വാങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ അല്‍പം ആഹാരം കഴിച്ചിട്ടു പോകുന്നത്‌ നല്ലതാണ്‌. വിശപ്പുണ്ടെങ്കില്‍ കൂടുതല്‍ വാങ്ങി കഴിക്കാന്‍ തോന്നും.


പുറമെ നിന്നുള്ള ആഹാരം

വീടിന്‌ പുറത്തായിരിക്കുമ്പോഴും നല്ല ആഹാരം മാത്രം കഴിക്കുന്നതില്‍ ശ്രദ്ധിക്കുക. ഓഫീസിലോ മറ്റെവിടെയാണെങ്കിലും വിശക്കുമ്പോള്‍ കഴിക്കാന്‍ വീട്ടില്‍ നിന്നു കൊണ്ടു വന്ന സാന്‍ഡ്‌ വിച്ച്‌, കാരറ്റ്‌ തുടങ്ങി ലളിതമായ ആഹാര സാധനങ്ങള്‍ എന്തെങ്കിലും കൈയില്‍ കരുതുന്നത്‌ അനാവശ്യമായി ആഹാരം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ സഹായിക്കും.


വിളമ്പുന്നതെല്ലാം കഴിക്കുക

വീട്ടിലാണെങ്കിലും പുറമെ ആണെങ്കിലും വിളമ്പുന്നതെല്ലാം കഴിക്കാനുള്ള ഒരു പ്രേരണ പലപ്പോഴും നമുക്കുണ്ടാകാറുണ്ട്‌. എന്നാല്‍, സാധാരണയായി കഴിക്കുന്നത്‌ എത്രയാണോ എപ്പോഴും അത്രതന്നെ കഴിച്ച്‌ ശീലിക്കുക.


കലോറി കൂടിയ ആഹാരങ്ങള്‍

സ്‌നാക്‌സും മറ്റും വാങ്ങുമ്പോള്‍ കലോറി കുറഞ്ഞവ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുക. വിപണിയില്‍ കിട്ടുന്ന പലതും ഇത്തരത്തില്‍ ഉള്ളത്‌ ആയിരിക്കണമെന്നില്ല. ലേബല്‍ നോക്കി വാങ്ങുക.


കൊഴുപ്പ്‌ കൂടിയ ആഹാരങ്ങള്‍

മയോനൈസ്‌ ചേര്‍ത്ത സാന്‍ഡ്‌ വിച്ചുകള്‍ ഉപേക്ഷിക്കുക. കൊഴുപ്പ്‌ കുറവുള്ള മയോനൈസും കൂടുതല്‍ പച്ചക്കറികളും ഉള്ള സാന്‍ഡ്‌ വിച്ചുകള്‍ അധിക പോഷണം നല്‍കും.


അവധി ദിവസങ്ങളിലെ അമിതാഹാരം

ആഴ്‌ചയില്‍ എല്ലാ ദിവസവും കര്‍ശനമായി ആഹാര ക്രമം ശീലിക്കുന്ന പലരും അവധി ദിവസമെത്തുമ്പോള്‍ ഇതെല്ലാം മറന്ന്‌ ആഘോഷിക്കാറുണ്ട്‌. ഇതു പക്ഷെ വിപരീത ഫലമാണ്‌ നല്‍കുന്നത്‌. ഒരാഴ്‌ചത്തെ നിങ്ങളുടെ ശ്രമം ഒറ്റ ദിവസം കണ്ട്‌ ഇല്ലാതാകും. ഇതിലും നല്ലതും എല്ലാ ദിവസവും ഒരു പോലെ ഭക്ഷണ ക്രമം ചിട്ടപെടുത്തുന്നതാണ്‌.


കൃത്രിമ മധുരത്തിന്റെ ഉപയോഗം

കൃത്രിമ മധുരത്തിന്‌ പ്രകൃതി ദത്ത പഞ്ചസാരയേക്കാള്‍ ഏഴായിരം മടങ്ങ്‌ മധുരമുണ്ട്‌. ഇത്‌ രസമുകുളങ്ങളുടെ സംവേദന ശേഷി കുറയ്‌ക്കും. സാധാരണ പായ്‌ക്കറ്റുകളില്‍ ലഭിക്കുന്നതിന്‌ പുറമെ ദൈനം ദിനം ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളിലും ഇവ അടങ്ങിയിട്ടുണ്ട്‌.

പായ്‌ക്കറ്റില്‍ നിന്നുള്ള കഴിക്കല്‍

പായ്‌ക്കെറ്റുകളില്‍ നിന്നും നേരിട്ട്‌ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. ഇത്‌ കൂടുതല്‍ കഴിക്കുന്നതിന്‌ കാരണമാകും. എത്ര കഴിച്ചു എന്ന അറിവ്‌ ഉണ്ടായില്ലങ്കില്‍ കൂടുതല്‍ കഴിച്ചു കൊണ്ടിരിക്കും.


സംഘം ചേര്‍ന്നുള്ള ഭക്ഷണം

സംഘം ചേര്‍ന്ന്‌ കഴിക്കുമ്പോള്‍ കൂടുതല്‍ ആഹാരം കഴിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. നിങ്ങള്‍ ഒറ്റയ്‌ക്ക്‌ കഴിക്കുന്നതിനേക്കാള്‍ 35 ശതമാനം കൂടുതലായിരിക്കും ഒരാള്‍ കൂടി ഒപ്പം ഉണ്ടെങ്കില്‍, 75 ശതമാനം കൂടുതലായിരിക്കും നാല്‌ പേരില്‍ കൂടുതലുണ്ടെങ്കില്‍, ഏഴോ അതില്‍ കൂടുതലോ പേരോടൊപ്പമാണ്‌ കഴിക്കുന്നതെങ്കില്‍ 96 ശതമാനം കൂടുതല്‍ കഴിക്കുമെന്നാണ്‌ പഠനം പറയുന്നത്‌.

നേരം തെറ്റി ഭക്ഷണം

ചിലര്‍ നേരം തെറ്റി ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. ഉദാഹരണത്തിന് പ്രാതല്‍ തീരെ കുറവും എന്നാല്‍ അത്താഴം കൂടുതലും. ഇത്തരം ശീലങ്ങള്‍ തടി കൂട്ടും.

വെള്ളം കുടിയ്ക്കാത്തത്

 മറ്റൊരു പ്രശ്‌നം. വെള്ളം കുടിക്കാത്തത് ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്ക്കും. തടി കൂട്ടും.


സോഡ

സോഡ കലര്‍ന്ന പാനീയങ്ങള്‍ പതിവാക്കിയവരുണ്ട്. ഇതും തടി കൂട്ടുന്ന ഒരു കാരണം തന്നെ.

0 comments:

Post a Comment