വണ്ണം കുറയ്ക്കണോ?
വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്തും ഭക്ഷണമുപേക്ഷിച്ചും പെടാപ്പാടു പെടുന്നവരുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെയും തടി കുറയ്ക്കാം.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം പോലും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ തടി കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കുകയാണ് ആദ്യം തന്നെ വേണ്ടത്.
ധാരാളം പേരുണ്ട്, ഭക്ഷണം ടിവിക്കു മുന്നിലിരുന്നു കഴിയ്ക്കുന്നതവര്‍. ഇത് തടി കൂട്ടാന്‍ കാരണമാകുന്ന ഒരു കാരണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.. അമിതഭക്ഷണം കഴിയ്ക്കാന്‍ കാരണമാകുന്ന ഒരു ശീലമാണിത്. ഇത് തടി കൂട്ടുകയും ചെയ്യും.
ടിവിയില്‍ ശ്രദ്ധിക്കാതെ ഭക്ഷണം കഴിയ്ക്കുന്നതില്‍ ശ്രദ്ധ വച്ചു നോക്കൂ. പതുക്കെ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് വയര്‍ പെട്ടെന്നു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കും. ഭക്ഷണം കഴിച്ചാല്‍ ഒരിടത്ത് ഇരിക്കാതെ അല്‍പം നടക്കാം.
കൂട്ടു കൂടിയിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് നല്ലതു തന്നെ എന്നാല്‍ ചെറിയ ഗ്രൂപ്പ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കൂ. കൂടുതല്‍ പേരുണ്ടെങ്കില്‍ കഴിയ്ക്കാനെടുക്കുന്ന സമയവും ഭക്ഷണവും കൂടും. ഇത് തടി കൂട്ടുന്ന ഒരു കാരണം തന്നെയാണ്.
നാം ദിവസവും ഭക്ഷണം കഴിയ്ക്കുമെന്നതു കൂടാതെ കഴിയ്ക്കുന്ന ഭക്ഷണത്തെ പറ്റി അധികം ചിന്തിക്കാറില്ല. ദിവസവും കഴിയ്ക്കുന്ന ഏകദേശ ഭക്ഷണത്തിന്റെ കണക്കെടുത്തു നോക്കൂ. ആവശ്യമില്ലാത്തവ ഒഴിവാക്കാനും തടി കുറയ്ക്കാനും ഇത് സഹായിക്കും.
ഒന്നോ രണ്ടോ ദിവസം ഡയറ്റെടുക്കലും വ്യയാമവും മുടങ്ങിയെന്നു കരുതി ഇത് പാടെ ഉപേക്ഷിക്കുന്നവരുണ്ട്. ഇതൊരിക്കലും ചെയ്യരുത്. ഒന്നോ രണ്ടോ ദിവസം ഡയറ്റെടുക്കലും വ്യയാമവും മുടങ്ങിയെന്നു കരുതി ഇത് പാടെ ഉപേക്ഷിക്കുന്നവരുണ്ട്. ഇതൊരിക്കലും ചെയ്യരുത്.
0 comments:
Post a Comment