തടി കുറയ്ക്കാന്‍ 20 വഴികള്‍
ശരീരത്തില്‍
അടിഞ്ഞുകൂടുന്ന അനാവശ്യ കലോറി കളയാന്‍ കഠിനമായ അഭ്യാസങ്ങളോ ജിമ്മില്‍ വിയര്‍പ്പൊഴുക്കുകയോ
ചെയ്യേണ്ട ആവശ്യമില്ല. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അച്ചടക്കമുള്ള ചില ദിനചര്യകളും
നിങ്ങള്‍ പാലിച്ചാല്‍ ശരീരത്തിന്റെ ഭാരവര്‍ദ്ധനവ് തടയാനാവുമെന്ന കാര്യം ഒരു സത്യം
മാത്രമാണ്.
200
കലോറികള്‍ ഒഴിവാക്കാനുള്ള ചില എളുപ്പവഴികളാണ് ഇവിടെ ഞങ്ങള്‍ പറയുന്നത്. ഇതില്‍
നിന്ന് ചെയ്യാന്‍ കഴിയുന്നത് തെരഞ്ഞെടുത്ത് അദ്ഭുതകരമായ മാറ്റം അനുഭവിച്ചറിയുക.
സ്‌കിപ്പിംഗ്
സ്‌കിപ്പിംഗ്
നിസാരകാര്യമെന്ന് തള്ളിക്കളയുന്നതിന് മുമ്പ് ശ്രദ്ധിക്കുക. കൊഴുപ്പ് കുറക്കാനുള്ള
ഉത്തമമാര്‍ഗം കൂടിയാണിത്. ഒരു ജോഡി കുഷ്യനുള്ള ഷൂ കൂടി തെരഞ്ഞെടുക്കാന്‍
ശ്രമിക്കുക. ഇനി തുടങ്ങിക്കോളൂ വള്ളിച്ചാട്ടം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്
സഹായിക്കുന്ന കാര്യം കൂടിയാണ് വള്ളിച്ചാട്ടം.
ഹിറ്റ് പ്ലേ
ദിവസം മുഴുവന്‍ കുത്തിയിരുന്ന് വീഡിയോഗെയിം കളിക്കുന്ന കാര്യമല്ല
പറയുന്നത്. പകരം നിങ്ങളുടെ സുഹൃത്തിനെ കൂട്ട് വിളിക്കുക. സുഹൃുത്തുമായി കുറച്ച്
നേരം തമാശക്ക് അടിപിടി നടത്തുക. കളിത്തോക്കുകളും പി.എസ് ത്രീ വാന്ഡ്സുമായി ചാടിയും
വിയര്‍ത്തും നിങ്ങളുടെ കളിക്ക് കൊഴുപ്പേകാം.
50 മിനിട്ട് - 200 കലോറികള്‍
കത്തുന്നു
ഗാര്‍ഡനിംഗ്
പരിസരത്തെ ചെടികള്‍
വെട്ടി നിരപ്പാക്കാത്തതിനും മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിക്കളയാത്തതിനും
മറ്റുള്ളവരെ പഴിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. ഗാര്‍ഡനിങ് ഉപകരണങ്ങളെടുത്ത്
നിങ്ങള്‍ക്ക് തന്നെ പുറത്തിറങ്ങിയാലെന്താണ്. കുറച്ചു ചെടികള്‍
നട്ടുപിടിപ്പിക്കുകയുമാവാം.
നാല്പത് മിനിട്ട് -215 കലോറികള്‍
കത്തുന്നു.
ഓമനമൃഗങ്ങളുമായി കളിക്കാം
വളര്‍ത്ത് മൃഗങ്ങളെക്കൊണ്ട് പാര്‍ക്കി്ലോ റണ്ണിങ് ട്രാക്കിലോ
ഇറങ്ങുക. അവരോടൊപ്പം ഓടാനും ശ്രമിക്കുക. ചെറിയ കളികള്‍ അവരുമായി നടത്തുക.
25 മിനിട്ട് -190 കലോറികള്‍
കത്തുന്നു.
കാര്‍ കഴുകാം
കാറും ബൈക്കുമെല്ലാം നമുക്ക് തന്നെ കഴുകാം എന്നിരിക്കെ എന്തിന്
ഇതെല്ലാം പണം ചിലവഴിച്ച് ചെയ്യണം. അയഞ്ഞ പൈജാമ ധരിക്കൂ. ഒരു ബക്കറ്റ് എടുക്കുക, സ്കര്‍ബും സോപ്പും ഉപയോഗിച്ച് ഉരച്ച് കഴുകി തുടങ്ങിക്കോളൂ.
40 മിനിട്ട് -216 കലോറികള്‍
കത്തുന്നു
നെറ്റ് പ്രാക്ടീസ്
ബാഡ്മിന്റണ്‍ കളിയെക്കുറിച്ച് ആലോചിച്ചാലോ. ഒരു ജോഡി റാക്കറ്റ്
മാത്രം മതി ചെറിയ ഒരു ഗെയിമിന്. അത് വഴി നിങ്ങളുടെ കഴിവുകളും ഒന്നു ഉരച്ചെടുക്കൂ.
ചാടുകയും വളയുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ മസിലുകള്ക്ക് ലഭിക്കുന്നത് നല്ലൊരു
വ്യായാമമാണ്.
25 മിനിട്ട് -218 കലോറികള്‍
കത്തുന്നു
വീട് ശുചിത്വമുള്ളതാക്കാം
ഇരിപ്പിടത്തിലിരുന്ന് വീട്ടിലെ വൃത്തിയില്ലായ്മയെക്കുറിച്ച്
ആലോചിച്ച് കോപാകുലരാവുന്നവരാണ് നാമെല്ലാവരും. ഇത് മതിയാക്കി പൊടി തട്ടാനും, സാധനങ്ങള്‍ ശരിയായ വിധത്തില്‍ വക്കാനും മറ്റും തടിയനക്കി പരിശ്രമിച്ചു
നോക്കൂ. ഇത് വഴി നിങ്ങളുടെ അനാവശ്യ കലോറിയും കുറയും.
25 മിനിട്ട് -210 കലോറികള്‍
കത്തു
സ്റ്റെയര്‍
ലിഫ്റ്റ് ബട്ടണില്‍ അമര്‍ത്തു ന്നത് മതിയാക്കുക, ലിഫ്റ്റ് വഴി ലക്ഷ്യത്തിലെത്തണമെന്ന ചിന്ത ഉപേക്ഷിച്ച് സ്റ്റെയര്‍
ശീലിക്കുക. അത് ഷോപ്പിങ് മോളിലായാലും നിങ്ങളുടെ ഫ്ലാറ്റിലായാലും ഓഫീസിലായാലും
സ്കൂളിലായാലും.
പ്രവര്‍ത്തന സമയം
അത്താഴത്തിനും ടിവി കാണലിനും ശേഷം നേരെ മുറിയിലേക്ക് ചലിക്കല്ലേ.
കുറച്ച് നേരം വല്ല ബോര്‍ഡ് ഗെയിമിലോ വായനയിലോ പരദൂഷണം പറയുന്നതിനോ ചിലവഴിക്കൂ.
60 മിനിട്ട് -200 കലോറികള്‍
കത്തുന്നു.
ഗള്ളി ക്രിക്കറ്റ്
ഉച്ച സമയങ്ങള്‍ വീട്ടില്‍ കുത്തിയിരുന്ന് ഫോണില്‍ സംസാരിക്കുന്നതിനും
മറ്റും സമയം കണ്ടെത്തുന്നതിന് പകരം മൈതാനത്തിലേക്കിറങ്ങൂ. സ്റ്റംപും ബാറ്റും
ഗ്ലൌസുമെല്ലാം എടുത്ത് നിങ്ങളിലെ ടെണ്ടുല്ക്കറിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കൂ.
50 മിനിട്ട് 210 കലോറികള്‍
കത്തുന്നു.
നീന്താം
നീന്തല്‍ വസ്ത്രങ്ങളെല്ലാം പുറത്തെടുക്കുക. നീന്തല്‍ ശരീരത്തിന്
നല്ലൊരു വ്യായാമമാണെന്ന് മാത്രമല്ല നിങ്ങള്ക്ക് നവ്യാനുഭുതി പകരുകയും ഊര്‍ജ്ജം
പകരുകയും ചെയ്യുന്നു.
മുപ്പത് മിനിട്ട് -215 കലോറികള്‍ കത്തുന്നു.
സൈക്കിള്‍
പ്രഭാതത്തിലും വൈകുന്നേരങ്ങളിലും സൈക്കിളെടുത്ത് ഒരു
സവാരിക്കിറങ്ങാം. മണിക്കൂറില്‍ പത്തോ പന്ത്രണ്ടോ മൈലാണ് ഒരു ശരാശരി ആള്‍ സൈക്കിള്‍
ചവിട്ടുക. വേഗത്തില്‍ ഓടിച്ചോ കയറ്റങ്ങള്‍ കയറിയോ കൂടുതല്‍ കലോറി കത്തിക്കാനാവും.
മുപ്പത് മിനിട്ട് -210 കലോറികള്‍
വൃത്തിയാക്കുക, സജ്ജീകരിക്കുക
ഗാരേജോ വാര്‍ഡ് റോബ്സോ വൃത്തിയാക്കാന്‍ തുനിഞ്ഞിറങ്ങുക. കലോറിയെ
തൂത്തെറിയാന്‍ ഈ പണിക്കായിറങ്ങാന്‍ തുനിഞ്ഞ് നോക്കൂ. അദ്ഭുതകരമായിരിക്കും ഫലം.
25 മിനിട്ട് -210 കലോറികള്‍
നശിക്കുന്നു.
തിരുമ്മല്‍
സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസത്തിന് ശേഷം ശരീരം മുഴുവന്‍ ഒന്ന്
തിരുമ്മലിന് വിധേയമാക്കുക. നിങ്ങളുടെ പങ്കാളിയോട് ചെയ്യാനും ആവശ്യപ്പെടാം.
42 മിനിട്ട് - 200 കലോറികള്‍
ബൂട്ട് ക്യാംപ്
നിങ്ങള്‍ നിങ്ങളുടേതായ ഒരു ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുക. ചാട്ടം, സ്ക്വാറ്റ്, പുഷ് അപ്പുകള്‍,
മാര്‍ച്ചി ങ് എന്നിവ അതിലുള്പ്പെടുത്താം. എല്ലാം രണ്ടോ മൂന്നോ പ്രാവിശ്യം വീതം
ചെയ്യുകയും ആവര്‍ത്തിിക്കുകയും വേണം.
30 മിനിട്ട് -200 കലോറികള്‍
കത്തുന്നു.
ചുവരുകള്‍ പെയിന്റടിക്കാം
നിങ്ങളുടെ ഇഷ്ടറൂമില്‍ പുതിയ കോട്ട് പെയിന്റ് അടിച്ചാലോ. ചെയ്യാനുള്ള
കാര്യങ്ങളുടെ പട്ടികയില്‍ ഇതും ഉള്പ്പെടുത്തൂ.
40 മിനിട്ട് -208 കലോറികള്‍
കത്തുന്നു
നൃത്തം
പങ്കാളിയോടൊപ്പമോ കുട്ടികള്‍ക്കൊപ്പമോ കുറച്ച് നൃത്തമാവാം. കൈകള്‍
വായുവിലെറിഞ്ഞ്, ചലിച്ച്, ചാടി, തിരിഞ്ഞ്, സാധ്യമായ എല്ലാ ചലനങ്ങളോടെയും തകര്‍ത്താടാന്‍
തയ്യാറായിക്കോ.
40 മിനിട്ട് -216 കലോറികള്‍
കത്തുന്നു.
ഫുട്ബോള്‍
കഫേകളില്‍ വച്ച് സുഹൃദ്സന്ദര്‍ശനം നടത്തുന്നതിനു പകരം നിങ്ങളുടെ
പ്രദേശത്ത് ഒരു ഫുട്ബോള്‍ തുടങ്ങിയാലെന്താണ്. ബന്ധങ്ങള്‍ വളര്‍ത്തുന്നതിനുള്ള
നല്ലൊരു വഴി കൂടിയാണത്.
20 മിനിട്ട് -192 കലോറികള്‍
കത്തുന്നു.
ട്രെഡ് മില്‍
ഒരു ട്രെഡ് മില്‍ വാങ്ങുക. അതിവേഗത്തിലുള്ള ജോഗിങ്ങിന് ഇത്
ഉപകരിക്കും. മണിക്കൂറില്‍ 5 മൈലെങ്കിലുമായി വേഗത ക്രമീകരിക്കുക.
20 മിനിട്ട് -192 കലോറികള്‍
കത്തുന്നു.
വീട് വൃത്തിയാക്കുക
ഒരിക്കലും തീരാത്ത പ്രവൃത്തിയാണ് ഇതെന്ന് തോന്നാം. പക്ഷേ തളരരുത്.
നിങ്ങളുടെ ഇഷ്ടപ്പെട്ട ഗാനം വക്കുക. ചലിക്കുന്നതിന് സുഖകരമായ വസ്ത്രം ധരിക്കുക.
40 മിനിട്ട് -216 കലോറികള്‍
കത്തുന്നു.
0 comments:
Post a Comment