വിവാഹബന്ധം വിജയമാക്കാം
നിസാര കാരണങ്ങള്‍ കൊണ്ട് വിവാഹബന്ധം പിരിയുന്നവരുണ്ട്. ചിലര്‍ക്കെങ്കിലും ഡൈവോഴ്‌സിന് പറയാന്‍ പ്രത്യേകിച്ചൊരു കാരണവുമുണ്ടാവില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനാവശ്യമായുള്ള ബന്ധം വേര്‍പെടുത്തല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.
ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ ആശയവിനിമയം പ്രധാനം. വര്‍ത്തമാനം പറയുന്നതു കൊണ്ടു മാത്രമായില്ല, ഒരാള്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കാന്‍ മറ്റേയാള്‍ തയ്യാറാകണം. കേട്ടാല്‍ പോരാ, ശരിയായ അര്‍ത്ഥത്തില്‍ അത് ഉള്‍ക്കൊള്ളുകയും വേണം.
ഒരു കാര്യത്തെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സംസാരിക്കുന്നതു പോലെ മറ്റെയാള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും വേണം. ഭര്‍ത്താവ് പറഞ്ഞവസാനിപ്പിച്ച ശേഷം ഭാര്യ പറയുക. ഇടയില്‍ കയറി ഒരാളുടെ സംസാരം തടസപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. സംസാരിക്കാനുള്ള താല്‍പര്യം അവസാനിക്കുക മാത്രമല്ലാ, മുഷിപ്പു തോന്നുകയും ചെയ്യും.
സംസാരം മാത്രമല്ലാ, പരസ്പരം നല്ലപോലെ നിരീക്ഷിക്കുകയും വേണം. പങ്കാളിയുടെ പല താല്‍പര്യങ്ങളും ഇതുകൊണ്ടു തന്നെ മനസിലാക്കാന്‍ സാധിക്കും. പറഞ്ഞറിയിക്കുന്നതിനേക്കാള്‍ നല്ലതാണ് കാര്യങ്ങള്‍ പറയാതെ അറിയാന്‍ കഴിയുന്നത്.
ചില കാര്യങ്ങളെങ്കിലും ദാമ്പത്യബന്ധത്തിന്റെ തുടക്കത്തില്‍ പരസ്പരം തുറന്നു പറയാന്‍ മടി തോന്നുന്നത് സ്വാഭാവികം. ഭര്‍ത്താവിന് ഇഷ്ടപ്പെട്ട കറി പറയാതെ തന്നെ അറിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുന്നത് എത്ര നല്ലതാണെന്ന് ആലോചിച്ചു നോക്കൂ. കിട്ടുന്നയാള്‍ക്കും കൊടുക്കുന്നയാള്‍ക്കും സന്തോഷം. അതുപോലെ ഭാര്യക്കിഷ്ടമുള്ള ഒരു സമ്മാനം സര്‍പ്രൈസായി വാങ്ങിക്കൊടുത്തു നോക്കൂ.
0 comments:
Post a Comment