ക്ഷമയും സത്യസന്ധതയും പ്രധാനം
സത്യസന്ധത ഏതു ബന്ധത്തിന്റെയും അടിസ്ഥാനങ്ങളിലൊന്നാണ്. വാസ്തവങ്ങളൊളിച്ചു വയ്ക്കുന്നത് പല അവസരങ്ങളിലും ഒരാളെ മറ്റൊരാളുടെ കണ്ണില്‍ തെറ്റുകാരാക്കും. സത്യസന്ധത ആത്മാര്‍ത്ഥമായ ഒരു ബന്ധത്തിന്റെ ലക്ഷണം കൂടിയാണ്. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയുന്നത് ഒരാളുടെ വില ഉയര്‍ത്തും.
ഒരാളുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു നിരത്തുന്നതിന് പകരം അയാളുടെ നന്മകളിലേക്കു കണ്ണു വച്ചു നോക്കൂ. ദോഷത്തേക്കാളേറെ ഉള്ള ഗുണങ്ങളെ അംഗീകരിക്കാനാവണം. ഭാര്യയായാലും ഭര്‍ത്താവായാലും പരസ്പം കുറ്റങ്ങള്‍ കണ്ടെത്തി പഴി പറയുന്നതിന് പകരം പരസ്പമുള്ള ഗുണങ്ങളെ അംഗീകരിക്കാനാകണം. ഇങ്ങനെ ചെയ്യുന്നത് ഇരുവരിലും സന്തോഷമുണ്ടാക്കുകയും ചെയ്യും.
ക്ഷമയും സഹനവും ഏതു ബന്ധത്തിന്റെയും അടിസ്ഥാനമാണ്. അക്ഷമ വിവാഹബന്ധം വളര്‍ത്താനല്ലാ, മറിച്ച് തളര്‍ത്താനാണ് ഉതകുക. തെറ്റുകള്‍ കണ്ടാല്‍ ഇത് ക്ഷമാപൂര്‍വം പറഞ്ഞു തിരുത്തിക്കൊടുക്കണം. ഒരാള്‍ തെറ്റു പറഞ്ഞു തരുമ്പോള്‍ അതെക്കുറിച്ചും വിലയിരുത്താനും തെറ്റാണെന്ന മനസിലായാല്‍ തിരുത്താനും മനസു കാണിക്കുകയും വേണം. ഇതോളം നല്ലൊരു മരുന്ന് ദാമ്പത്യത്തിലില്ലെന്നു പറയാം
.
.
0 comments:
Post a Comment