വേനലിനെ ചെറുക്കാന്‍
ഡോ. എം.അബ്ദുല്‍ ഷുക്കൂര്‍
വേനലിന്റെ ചൂട് തുടങ്ങിയിരിക്കുന്നു. ഇനി മഴക്കാലം എത്തുന്നതുവരെ ചൂടിന്റെ കാഠിന്യം സഹിക്കണം. വിയര്‍പ്പുനാറ്റവും ശരീരത്തിനു പുകച്ചിലും അധികമായ വെള്ളംദാഹവും മൂത്രം കുറയലും മൂത്രപ്പുകച്ചിലും ചൂട് കൂടുന്നതുകൊണ്ടുണ്ടാവുന്ന പരിക്കുകളും വേനല്‍ക്കാലത്തെ ദുരിതങ്ങളാണ്. അമിതമായ ക്ഷീണം, അധികമായ വിയര്‍പ്പ്, ശരീര ദുര്‍ഗന്ധം എന്നിവ പൊതുവെ കാണാറുണ്ട്.
ഋതുക്കള്‍ മാറുന്നതിനനുസരിച്ച് കാലാവസ്ഥയ്ക്കും ശരീരത്തിനും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ അതിജീവിക്കുകയും ശരീരാരോഗ്യം നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ വര്‍ഷം കഴിയുന്തോറും അന്തരീക്ഷ താപം വര്‍ധിച്ചുവരികയാണ്. എന്നാല്‍ അന്തരീക്ഷത്തിലെ ചൂടിന്റെ വര്‍ധന കൊണ്ട് വരാവുന്ന കഷ്ടങ്ങള്‍ ജീവിതരീതി മാറ്റി അല്പം ശ്രദ്ധിക്കുന്നതിലൂടെ പ്രതിരോധിക്കാവുന്നതേയുള്ളൂ.
നിര്‍ദേശങ്ങള്‍
1. അന്തരീക്ഷത്തിലെ താപം വര്‍ധിക്കുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ട്. ഇതു പ്രധാനമായും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ദുര്‍ഗന്ധം ഒരു പരിധിവരെ ഇല്ലാതാക്കാനും ശരീരാരോഗ്യവും ചര്‍മകാന്തിയും നിലനിര്‍ത്താനും ദിവസേന രണ്ടുനേരം വെള്ളത്തില്‍, കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ത്തു കുളിക്കുക.
2. വേനലിലെ അമിത താപം മുഖം കറുക്കാനും കരുവാളിപ്പ് പടരാനും മുഖചര്‍മം വലിയാനും കാരണമാകുന്നു. ഇതിന് ദിവസേന അരച്ചുവെച്ച ചന്ദനം അതിരാവിലെ കൂടുതല്‍ വെള്ളം ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണക്കം തട്ടുന്ന സമയത്ത് നനഞ്ഞ തുണികൊണ്ട് തുടച്ചുകളയുക. വെള്ളരിക്കയുടെ ചാറ് എടുത്ത് പുരട്ടുകയോ ഓറഞ്ച് നീര് അരിച്ചെടുത്ത് പുരട്ടുകയോ ചെയ്യാം. ബാക്കിയുള്ള സമയത്ത് മുഖം പലവട്ടമായി ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേളകളിലായി ശുദ്ധമായ വെള്ളത്തില്‍ കഴുകി പരുത്തിത്തുണി കൊണ്ട് തുടയ്ക്കുക.
3. വിയര്‍പ്പും ദുര്‍ഗന്ധവും കുറയ്ക്കാനും കാറ്റോട്ടം കിട്ടാനുമായി അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
4. അമിതമായി വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശം കുറയുന്നു. ഇതുമൂലം ശരീരത്തില്‍നിന്ന് ലവണാംശങ്ങള്‍ കൂടുതലായി നഷ്ടപ്പെടുന്നുണ്ട്. ഇത് അമിത ക്ഷീണത്തിനും ശരീരവേദനയ്ക്കും കാരണമാകും. ഫലങ്ങള്‍ നീരെടുത്ത് കുടിക്കുകയോ ഇളനീര്‍ കുടിക്കുകയോ ചെറുനാരങ്ങ നീര് പഞ്ചസാര ചേര്‍ത്ത് കുടിക്കുകയോ ചെയ്താല്‍ ഇത് ഒഴിവാക്കാം.
5. മൂത്രം കുറയുന്നത് ശരീരത്തില്‍ ജലാംശം കുറയുന്നതിനാലാണ്. ഇതു പൊതുവെ മലബന്ധം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കും കാരണമാകാറുണ്ട്. ആവശ്യത്തിലധികം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നതു മാത്രമാണ് പരിഹാരം. ജോലിക്കുപോകുന്നവരോ പുറമെ ജോലിയെടുക്കുന്നവരോ പോകുമ്പോള്‍ കുടിക്കാനുള്ള വെള്ളം കരുതണം. ശരീരത്തില്‍ ജലാംശം ഒരുപരിധിക്കപ്പുറം കുറഞ്ഞാല്‍ അമിതമായ ക്ഷീണം വരികയും മയങ്ങിവീഴാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതൊഴിവാക്കാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
6. അന്തരീക്ഷ താപത്തിന്റെ വര്‍ധന ശരീര താപം കൂടുന്നതിന് കാരണമാകുന്നു. ശരീര താപം കൂടിയാല്‍ രക്തം ചൂടാകുന്നു. രക്തം ചെയ്യുന്ന സ്വാഭാവിക പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. ഇത് ശരീരാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. ശരീര താപം ഒരു പരിധിക്കപ്പുറം വര്‍ധിക്കാതിരിക്കാന്‍ ശീതീകരണമുറികളെ ആശ്രയിക്കാം. കുറച്ചു നേരത്തേക്ക് തണലത്തേക്ക് മാറിനിന്നു വിശ്രമിക്കാം. കാറ്റോട്ടം ശരിക്ക് കിട്ടാവുന്ന അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. കുറച്ചു സമയം ഫാനിന്റെ കാറ്റേറ്റ് വിശ്രമിക്കുക എന്നിവയും ചെയ്യാം.
7. ശരീരത്തിലുണ്ടാവുന്ന വിയര്‍പ്പും പുറത്തുവരുന്ന ലവണാംശങ്ങളും ചൂടും കാറ്റുമേറ്റ് വസ്ത്രത്തിലും ചര്‍മത്തിലും ഉണങ്ങിപ്പിടിക്കുന്നത് ചര്‍മത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചര്‍മാരോഗ്യത്തെ മോശമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ശരീരത്തില്‍ പരുക്കള്‍ ഉണ്ടാക്കുന്നു. ഇതിനെ 'ചൂടുകുരുക്കള്‍' എന്നു പറയാം. മേല്‍പ്പറഞ്ഞത് ഒഴിവാക്കുകയും വിയര്‍പ്പും അന്തരീക്ഷ മലിനീകരണവും കൊണ്ടുണ്ടാവുന്ന അഴുക്ക് സമയാ സമയങ്ങളില്‍ കഴുകിക്കളയുകയും ചെയ്താല്‍ ചൂടുകുരുക്കള്‍ ഉണ്ടാവുന്നത് ഒഴിവാക്കാം.

ഋതുക്കളുടെ മാറ്റം കാലാകാലങ്ങളായി തെറ്റാതെ നടക്കുന്ന പ്രകൃതി തത്ത്വമാണ്. മനുഷ്യരുടെ ഇടപെടലുകള്‍ കൂടിയായപ്പോള്‍ അന്തരീക്ഷത്തിന് വരുന്ന മാറ്റങ്ങളും പ്രവചനാതീതമായിരിക്കുന്നു. അതിനാല്‍ പൊടുന്നനെ ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍, അതിനെതിരെ ചെയ്യാവുന്ന, പ്രകൃതിതന്നെ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൊണ്ട് ചെറുക്കുക മാത്രമേ തരമുള്ളൂ. വേനല്‍ച്ചൂടിനെ ചെറുക്കാനും ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാം.
0 comments:
Post a Comment