കുഞ്ഞിന്റെ ജലദോഷം മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്
- ആവി പിടിക്കുന്നതാണ് ജലദോഷത്തിന് നല്ല മരുന്ന്. ദിവസം രണ്ടോ മൂന്നോ തവണ ആവി പിടിക്കണം.
- തീരെ കുഞ്ഞുകുട്ടികള്‍ക്ക് നേരിട്ട് ആവി കൊടുക്കരുത്. കുഞ്ഞിനെ അമ്മ മടിയില്‍ ഇരുത്തി, വേപ്പറൈസറിനും കുട്ടിക്കും ഇടയില്‍ ഇഴയകലമുള്ള തോര്‍ത്തോ, കോട്ടണ്‍ തുണിയോ പിടിച്ച് ആവി കൊള്ളിക്കുക.
- നേരിട്ടല്ലാതെ കുഞ്ഞിന് ആവി കൊള്ളിക്കാന്‍ ഒരു മാര്‍ഗം കൂടിയുണ്ട്. വേപ്പറൈസറില്‍ നിന്നു വരുന്ന ആവി ഒരു വിശറി ഉപയോഗിച്ചു കുഞ്ഞിനു നേരെ വിടുക.
- മൂക്കില്‍ സലൈന്‍ ഡ്രോപ്പ് ഒഴിക്കുക. മൂക്കിലെ സ്രവം കട്ടി കുറഞ്ഞ് ഒഴുകിപ്പോകും.
- കുട്ടിക്കു നന്നായി വിശ്രമിക്കാന്‍ അവസരം കൊടുക്കുക. ധാരാളം വെള്ളം കുടിപ്പിക്കണം.
- ഇളംചൂടുള്ളതും പോഷകസമ്പുഷ്ടവുമായ സൂപ്പ് പോലുള്ള പാനീയങ്ങള്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ ഇടവിട്ടു കുടിപ്പിക്കുക.
- ജലദോഷമുള്ളപ്പോള്‍ മൂക്കില്‍ വിരലിടരുത്. വൃത്തിയുള്ള ടവ്വല്‍ ഉപയോഗിക്കുക.
0 comments:
Post a Comment