To listen you must install Flash Player.

Saturday 27 July 2013


കഴുത്തുളുക്കിയാല്‍...


കിടക്കുമ്പോള്‍ ശരിയായി കിടന്നില്ലെങ്കില്‍, പെട്ടെന്നു കഴുത്തു തിരിയ്ക്കുമ്പോള്‍..എല്ലാം വരുവാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നമാണ് കഴുത്ത് ഉളുക്കുകയെന്നത്. കഴുത്ത് ഇഷ്ടാനുസരണം തിരിയ്ക്കാനുള്ള ബുദ്ധിമുട്ടും കഴുത്തു തിരിയ്ക്കുമ്പോള്‍ ഉള്ള കഠിനമായ വേദനയുമാണ് ഇതിന്റ പ്രധാന ദോഷങ്ങള്‍.
കഴുത്തിനുണ്ടാകുന്ന ഉളുക്ക് മരുന്നുകളൊന്നും തന്നെ ചെയ്തില്ലെങ്കിലും സാധാരണ ഗതിയില്‍ അല്‍പം കഴിഞ്ഞാല്‍ ശരിയാകും. എന്നാല്‍ ഈ പ്രശ്‌നത്തിനു ശമനം കിട്ടാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.
ഉളുക്കിയ ഭാഗത്ത് ഐസ് ബാഗ് വയ്ക്കുന്നത് ഉളുക്കിനുള്ള ഒരു പരിഹാരമാണ്. ഇത് മസിലുകള്‍ക്ക് അയവ് നല്‍കുന്നു.
മസാജും നല്ലതു തന്നെ. ചൂടാക്കിയ എണ്ണ കൊണ്ടുള്ള മസാജ് കൂടുതല്‍ നല്ലതാണ്. കഴുത്തിനു ചുറ്റും ഷോള്‍ഡറിലുമായി പതുക്കെ മസാജ് ചെയ്യാം. എന്നാല്‍ കൂടുതല്‍ ശക്തിയോടെ മസാജ് ചെയ്യരുത്.
ഉളുക്കിയ ഭാഗത്ത് ചൂടു പിടിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം ശക്തിയാകാന്‍ സഹായിക്കും. കഴുത്തുളുക്കിയതിന് ശമനം കിട്ടുകയും ചെയ്യും.
കഴുത്തുളുക്കിയതു മാറാന്‍ കഴുത്തിനുള്ള ചില വ്യായാമങ്ങള്‍ ചെയ്യുന്നതു ഗുണം ചെയ്യും. കഴുത്ത് ഇരുവശത്തേയ്ക്കും പതുക്കെ തിരിയ്ക്കുക, വട്ടത്തില്‍ പതുക്കെ തിരിയ്ക്കുക തുടങ്ങിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും.
ഉളക്കിനു പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നതും ഒരു പരിധി വരെ ആശ്വാസം നല്‍കും. എ്ന്നാല്‍ ഇവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നത് മറ്റു രോഗങ്ങളിലേക്കു നയിക്കാനും സാധ്യത കൂടുതലാണ്.

0 comments:

Post a Comment