To listen you must install Flash Player.

Thursday 25 July 2013


നടുവേദന, മുട്ടുവേദന, ഉപ്പൂറ്റിവേദന 



http://news.keralakaumudi.com/photo/052013/136971434928backpaina.jpg
ഒട്ടനവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് വിട്ടുമാറാത്ത നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന എന്നിവ. ഇവയെ വാതരോഗങ്ങൾ എന്ന് പൊതുവെ വിളിക്കാം. അസ്ഥികളെയും പേശികളെയും ബാധിക്കുന്ന രോഗങ്ങൾ എന്ന അർത്ഥത്തിൽ ഇവയെല്ലാം മസ്കുലോ സ്കെലറ്റൽ ഡിസോർഡ‌ർ എന്നറിയപ്പെടുന്നു.
പാരന്പര്യമായാണ് വാതരോഗങ്ങൾ പ്രധാനമായും ഉണ്ടാകുന്നത്. ഇതിനൊപ്പം ജീവിതസാഹചര്യങ്ങൾ കൂടിയാകുന്നതോടെ വാതരോഗം എന്ന അവസ്ഥയിലേക്ക് വ്യക്തി എത്തിച്ചേരും. വാതരോഗം പേശീവ്യൂഹം, അസ്ഥികൾ എന്നിവയുടെ സ്വാഭാവിക ഘടനയിലും പ്രവർത്തനത്തിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയിലും മാറ്റമുണ്ടാക്കും. വേദനയും നീർക്കെട്ടും നിറവ്യത്യാസങ്ങളും പ്രത്യക്ഷപ്പെടാം.

വേദന, ശാരീരിക വൈകല്യങ്ങൾ, മാനസിക, സാമൂഹിക പ്രശ്നങ്ങൾ എന്നിവയാണ് ഒരു വാതരോഗി അനുഭവിക്കേണ്ടി വരുന്നത്. വാതരോഗങ്ങളെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അവയുടെ ഉപവിഭാഗങ്ങളാണ് നടുവേദന, മുട്ടുവേദന തുടങ്ങിയവ.

നടുവേദന
നടുവേദനയുടെ കാരണങ്ങൾ താഴെപ്പറയുന്ന പ്രകാരമാണ്.
1)
അപകടം, വീഴ്ച, ഉളുക്ക് മുതലായ ഭൗതികമായ കാരണങ്ങൾ
2)
നട്ടെല്ലിന്റെ അസ്ഥികളിലും കശേരുക്കളിലും ഉണ്ടാക്കുന്ന തേയ്മാനം, നീ‌ർക്കെട്ട്
3)
നട്ടെല്ലുമായി ബന്ധപ്പെട്ട പേശീ തന്തുക്കളിലുണ്ടാകുന്ന വലിവ്, പൊട്ടൽ
4)
നാഡീ ഞരന്പുകൾക്കുണ്ടാകുന്ന അസുഖങ്ങൾ
5)
കാൻസർ (അസ്ഥികളിൽ) അവസ്ഥയുമായി ബന്ധപ്പെട്ട്

മുട്ടുവേദന
മുട്ടുകളിലെ സന്ധികളുടെ ഭാഗമായ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനം, നീർക്കെട്ട് എന്നിവയാണ് പ്രധാനകാരണം. പ്രായമായവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ഇവ കൂടാതെ അപകടം, വീഴ്ച, ഉളുക്ക് എന്നിവമൂലം മുട്ട്, ചിരട്ട, പേശീതന്തുക്കൾ എന്നിവയിൽ സംഭവിക്കുന്ന പോറലുകളും വലിവുകളും പൊട്ടലുകളും വിട്ടുമാറാത്ത മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്.
ചിക്കുൻഗുനിയ പോലുള്ള വൈറസ് പനി ബാധിച്ചവർക്ക് വിട്ടുമാറാത്ത സന്ധിവേദനകൾ ഉണ്ടാകാറുണ്ട്. വൈറസിന്റെ ആക്രമണം സന്ധികളുടെ ചലനാത്മകത നിലനിർത്തുന്ന സൈനോവിയൽ ഭാഗങ്ങളിൽ നാശം ഉണ്ടാക്കുന്നതാണ് ഇതിനുകാരണം.

ഉപ്പൂറ്റിവേദന
നിരവധി പേരെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണിത്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനുകാരണം അവരുടെ ശാരീരിക പ്രത്യേകതയാണ്. ഉപ്പൂറ്റിയുടെ അസ്ഥിയിൽ സംജാതമാകുന്ന മാറ്റങ്ങൾ മൂലമാണ് വേദനയുണ്ടാകുന്നത്.

രോഗനിർണ്ണയം
രോഗിക്ക് അനുഭവപ്പെടുന്ന വിഷമതകളുടെ വിശദമായ വിവരണങ്ങളും ശാരീരിക പരിശോധനകളുമടങ്ങിയ ക്ളിനിക്കൽ ഇവാലുവേഷൻ ആണ് പ്രധാനം. രോഗം നിർണ്ണയിക്കപ്പെട്ടാൽ ആവശ്യമാണെങ്കിൽ ലാബ് പരിശോധനകളും ചെയ്യാം. രക്തപരിശോധന, സൈനോവിയൽ ഫ്ലൂയീഡ് പരിശോധന, എക്സറേ, എം.ആർ.ഐ, സി.ടി.സ്കാൻ, ബയോപ്സി എന്നിവ ആവശ്യാനുസരണം നടത്താം.

ചികിത്സ

രോഗം, രോഗത്തിന്റെ കാഠിന്യം, രോഗത്തിന്റെ ഗതി എല്ലാം നിർണ്ണയിച്ച് കഴിഞ്ഞ ശേഷം ഹോമിയോപ്പതിയിൽ മരുന്നുകൾ നൽകും. രോഗിയുടെ മാനസിക - ശാരീരിക പ്രത്യേകതകൾ, രോഗിക്ക് മുൻകാലങ്ങളിലുണ്ടായ മറ്റ് രോഗങ്ങളുടെ വിവരം, കുടുംബപശ്ചാത്തലത്തിൽ നിലനിൽക്കുന്ന രോഗങ്ങൾ, പാരന്പര്യഘടകങ്ങൾ തുടങ്ങിയവ സമഗ്രമായി വിലയിരുത്തിയാണ് മരുന്ന് നിർണ്ണയിക്കുന്നത്. മരുന്നിന്റെ മാത്ര, ആവർത്തനം എന്നിവയും വളരെ പ്രധാനമാണ്.

മരുന്നുകൾ മാത്രമല്ല രോഗിയുടെ ആഹാരം, വ്യായാമം, വിശ്രമം, ജീവിത ശൈലി എന്നിവയ്ക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതിയിലുള്ളത്. രോഗിയുടെ പ്രയാസങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ശമനം ലഭിക്കുന്ന മരുന്നുകളും പൂർണ്ണമായും ഭേദമാക്കാനുതകുന്ന മരുന്നുകളും ഹോമിയോപ്പതിയിൽ ഉണ്ട്.

ഡോ.പി.മനോജ്കുമാർ,
സീനിയർ കൺസൾട്ടന്റ്,
ആപ്പിൾ ഹോമിയോപ്പതിക് സ്പെഷാലിറ്റി ക്ളിനിക്ക്,
യോഗശാല റോഡ്, കണ്ണൂ‌ർ
ഫോൺ: 9895428471, 04972705722

0 comments:

Post a Comment