ഗ്രീൻ
ടീയുടെ ഉപയോഗം കൊണ്ടുള്ള പാർശ്വവശങ്ങൾ
·
നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ്
ഗ്രീൻ ടീ . ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ
ആരോഗ്യഗുണം കൂട്ടുന്നത്.ശരീരത്തിന് ദോഷകരമായ . ഗ്രീന്‍ ടീയുടെ ഔഷധഗുണം കാന്‍സര്‍
കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച്
പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പിന്റെ അളവ്
കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത
ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
* ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ
തന്നെ കുടിക്കുക. കൂടുതല്‍ സമയം വെച്ചിരുന്നാല്‍ ഇതിലെ വിറ്റാമിനുകളും ആന്റി
ഓക്സിഡന്റുകളും നഷ്ടമാകും.
* വെറും വയറ്റില്‍ ഗ്രീന്‍ടീ
കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രം ഗ്രീന്‍ ടീ
കുടിക്കുക.
മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച്
ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം
ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്.
*ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍
ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം
ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും.
*ഗ്രീന്‍ ടീ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
*ഗ്രീന്‍ ടീ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
*ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ
തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര
നല്ലതല്ല.
*കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല.
ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല.
ഗ്രീന്‍ ടീയില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍
കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍,
അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും.
ഗ്രീന്‍ ടീയിലെ ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ
ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും.
* ദഹനക്കേട്, ഉറക്കക്കുറവ്,
ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഗ്രീന്‍ ടീയുടെ അമിത
ഉപയോഗം മൂലം ഉണ്ടാകും .
–kadappade----------- nirbhayam
RSS Feed
Twitter
19:09
Unknown
Posted in
0 comments:
Post a Comment