കാന്‍സറിന് കാരണമായേക്കാവുന്ന ചില വീട്ടുപകരണങ്ങള്‍
റൂം ഫ്രഷ്‌നര്‍
നമ്മുടെ വീടുകളിലും ഓഫീസുകളിലും സുഗന്ധം തരുന്ന റൂം ഫ്രഷ്‌നറില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
പെയിന്റ്
പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജന്‍ എന്ന വസ്തുവുണ്ട്.
മെഴുകുതിരികള്‍
ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍
ഇത്തരം യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ പ്രശ്നക്കാരായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൈകൊണ്ടു തൊടാതിരിക്കുന്നതാണ് നല്ലത്.
മൈക്രോവേവ് ഓവന്‍
മൈക്രോവേവ് ഓവനില്‍ നിന്നും വരുന്ന വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
ക്ലീനിംഗ് കെമിക്കലുകള്‍
ക്ലീനിംഗ് കെമിക്കലുകള്‍ പ്രശ്നക്കാരാണ്. ഇവക്ക് പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുവാന്‍ നല്ലത്.
കടപ്പാട്---- boolokam.
0 comments:
Post a Comment