To listen you must install Flash Player.

Thursday 1 August 2013


ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനകം നഷ്ടമായേക്കാം




Decrease Font Size
333
അടുത്ത കാലത്തായി നിങ്ങള്‍ ജിമെയിലില്‍ ഇത്തരമൊരു മെയില്‍ വന്നിട്ടുണ്ടോ? ’നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാറായിരിക്കുന്നു. ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് പൂര്‍ണമായും മരവിപ്പിക്കും (നഷ്ടമാവും)’ എന്നും പറഞ്ഞു കൊണ്ടൊരു മെയില്‍ ? 24 മണിക്കൂറിനുള്ളില്‍ ജിമെയില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട്‌ തന്നെ അടിച്ചു പോകും എന്നായിരിക്കും ഗൂഗിള്‍ നിങ്ങള്‍ക്കയച്ച മെയിലില്‍ ഉണ്ടാവുക. ആ മെയില്‍ കണ്ടു പേടിച്ചു നമ്മള്‍ അവര്‍ തരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യും. എന്നിട്ട് താന്‍ രക്ഷപ്പെട്ട സമാധാനത്തോടെ നമ്മുടെ ജോലി ചെയ്യുകയും ചെയ്യും.
സത്യത്തില്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് നഷ്ടപ്പെടുവാന്‍ തുടങ്ങുന്നത്. ഹാക്കിങ്ങും ഫിഷിങ്ങും നടത്തുന്നവര്‍ ആണിതിന് പിന്നില്‍ . അവര്‍ നിങ്ങളുടെ അക്കൌണ്ടിനെ ഒറ്റയടിക്ക് ഹാക്ക് ചെയ്യുകയല്ല ചെയ്യുന്നത്. പകരം നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവര്‍ ലോഗിന്‍ ചെയ്യപ്പെട്ട ജിമെയിലില്‍ കയറും. പിന്നീട് ജിമെയിലിലെ നമ്മുടെ കൂട്ടുകാരെ അവര്‍ കണ്ടെത്തി പലവിധത്തിലുള്ള തട്ടിപ്പുകളും നടത്തും. ജിമെയില്‍ ടീം, ജിമെയില്‍ മെമ്പര്‍സര്‍വ്വീസ് ടീം എന്നീ പേരുകളിലാണ് വ്യാജ സന്ദേശം നമ്മുടെ മെയിലിലേക്ക് അയക്കുക.
333നമ്മുടെ ഇമെയില്‍ ഹാക്ക് ചെയ്തു പണം തട്ടുകയാണ് ഇവരുടെ ലക്‌ഷ്യം. കൂടെ നമ്മുടെ സുഹൃത്തുക്കളുടെ മെയിലും ഹാക്ക് ചെയ്തു കൊണ്ട് ഒരു വന്‍ ഹാക്കിംഗ് തട്ടിപ്പാണ് ഇവര്‍ ആസൂത്രണം ചെയ്യുക. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ വരികയാണെങ്കില്‍ എല്ലാ കൂട്ടുകാരും വളരെയധികം ശ്രദ്ധിക്കുക. അത് ഗൂഗിളില്‍ നിന്നോ, അവരുടെ ഓഫീസില്‍ നിന്നോ ഔദ്യോഗികമായി അയക്കുന്ന സന്ദേശമല്ല.
ഇങ്ങനെയുള്ള ഫിഷിംഗ് ഏര്‍പ്പാടുകള്‍ കാലങ്ങളായി നടക്കുന്നുവെങ്കിലും ഈ അടുത്തായി ഗൂഗിള്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ നടത്തിവരുന്ന മുന്‍കരുതലിന്റെ ഭാഗമായി കബളിപ്പിക്കാനായി അയക്കുന്ന പല ഈമെയിലുകളും ഡെലിവറി ചെയ്യാതെ തടഞ്ഞുവെച്ചിരുന്നു. ഇത് ഒരളവുവരെ തട്ടിപ്പുകാര്‍ക്ക് വിനയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാണ് കഴിഞ്ഞ ദിവസങ്ങളിലായി വരുന്ന തട്ടിപ്പ് ഈമെയിലുകളിലെ ജീമെയില്‍ പാസ്‌വേര്‍ഡും മറ്റും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ വരുന്നത്. വിവരം നല്‍കിയില്ലെങ്കില്‍ 24 മണിക്കൂറിനകം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് റദ്ദ് ചെയ്യുന്നതയായിരിക്കുമെന്നതാണ് സന്ദേശം.
അത് കൊണ്ട് സുഹൃത്തുക്കളെ പെട്ട് പോവാതിരിക്കാന്‍ നോക്കിക്കോളൂ.
കടപ്പാട്------boolokam.

0 comments:

Post a Comment