ഹൈഡ്രോ ജെല്‍ എന്താണ്
Posted on: 29 Jul 2013
എന്താണ് ഹൈഡ്രോജെല്‍? ഇതിന്റെ ഉപയോഗം എന്താണ്?
-മധുചന്ദ്രപാല്‍, അയ്മനം
പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍. ഇതൊരു പെട്രോളിയം അധിഷ്ഠിത ഉത്പന്നമാണ്. ഇപ്പോള്‍ സോയ എണ്ണയില്‍നിന്ന് സ്വയം വിഘടിച്ചുപോകുന്ന ഹൈഡ്രോജെല്‍ നിര്‍മിക്കുന്നുണ്ട്. കാര്‍ഷികമേഖലയില്‍ മണ്ണിന്റെ ജലാഗിരണ സംഭരണശേഷി വര്‍ധിപ്പിക്കാനും മണ്ണൊലിപ്പും കുത്തൊഴുക്കും തടയാനും ജലസേചനത്തോത് കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.
ജല ഉപയോഗശേഷിയും ജലനിര്‍ഗമനശേഷിയും വര്‍ധിപ്പിക്കാനും മണ്ണ് കട്ടകെട്ടാതിരിക്കാനും കരുത്തുള്ള സസ്യവളര്‍ച്ചയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. ഒരു ഗ്രാം ഹൈഡ്രോജെലിന് 400 മുതല്‍ 1500 ഗ്രാംവരെ വെള്ളം ആഗിരണംചെയ്യാനും ആവശ്യമുള്ളപ്പോള്‍ ചെടികള്‍ക്ക് നല്‍കാനും സാധിക്കും. മണ്ണിന്റെ ഉപരിതലത്തില്‍ ഹൈഡ്രോജെല്‍ ചേര്‍ത്താല്‍ മണ്ണിന്റെ ജലസംഭരണശേഷി വര്‍ധിക്കുകയും
മഴവെള്ളം മണ്ണിലേക്ക് സുഗമമായി ആഴ്ന്നിറങ്ങുകയും ചെയ്യും.
പഴം-പച്ചക്കറി കൃഷിത്തോട്ടങ്ങളിലും ഗോള്‍ഫ് ഫീല്‍ഡുകളിലും സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളിലുമൊക്കെ ഹൈഡ്രോജെല്‍ വിദേശരാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ഹൈഡ്രോജെല്‍ വളരെ വിലയുള്ളതും ശ്രദ്ധാപൂര്‍വം ഉപയോഗിക്കേണ്ടതുമാണ്.
0 comments:
Post a Comment