To listen you must install Flash Player.

Tuesday 13 August 2013



അഞ്ജലീന ജോളിയെ സൂക്ഷിക്കുക, ഇവള്‍ വൈറസ്





അഞ്ജലീന ജോളിയെ സൂക്ഷിക്കുക, ഇവള്‍ വൈറസ്
പ്രശസ്ത ഹോളിവുഡ് നടി അഞ്ജലീന ജോളിയുടെ പേരിലാണ് ഇപ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാനുള്ള വൈറസുകള്‍ എത്തുന്നത്. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമെന്ന വാര്‍ത്ത സ്പാം മെയിലിന്റെ രൂപത്തില്‍ കമ്പ്യൂട്ടറില്‍ എത്തുന്നു. ഫോര്‍ബ്‌സ് മാസികയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഹോളിവുഡ് താരം അഞ്ജലീനയാണെന്ന വാര്‍ത്തയുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രോഗ്രാമുകളെ തകര്‍ക്കാനായി എത്തിയിരിക്കുന്നത്.

സി.എന്‍.എന്‍. ഐ.ബി.എന്‍ ചാനലിന്റെ മെയില്‍ ഐഡിയിലാണ് സ്പാം എത്തുന്നത്. ഇത് വ്യാജ മെയിലാണെന്ന് പെട്ടെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തില്‍ മെയിലുകള്‍ അയക്കുന്നത്. അഞ്ജലീനയുടെ വാര്‍ത്തയടങ്ങുന്ന സി.എന്‍.എന്നിന്റെ വെബ്‌പേജിന്റെ ചിത്രവും മെയിലില്‍ ഉണ്ടാകും. ഇത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. വാര്‍ത്തയിലേക്കുള്ള ലിങ്കും ഇതിനൊപ്പമുണ്ടാകും.

വാര്‍ത്ത വായിക്കാനായി ലിങ്ക് തുറന്നാല്‍ അഡോബ് ഫല്‍ഷ് പ്ലെയര്‍ ഫയലിനു സമാനമായ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനായി നിര്‍ദ്ദേശം വരും. ഇത് ഡൗണ്‍ലോഡ് ചെയ്യുക വഴി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തകരാറിലാവുന്നു. അഞ്ജലീനയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്. ഇത് ഉപയോഗപ്പെടുത്തിയാണ് വൈറസുകളെത്തുന്നത്.

ട്രോജന്‍ വൈറസുകള്‍ക്ക് സമാനമായ വൈറസാണിത്. നേരത്തെയും ഇത്തരത്തിലുള്ള പ്രശസ്തരുടെ പേരില്‍ വ്യാജ മെയിലുകള്‍ വഴി വൈറസുകള്‍ പരന്നിരുന്നു. വില്യംകെയ്റ്റ്‌സ് ദമ്പതികളുടെ മകനും ബ്രിട്ടനിലെ പുതിയ രാജകുമാരനുമായ ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസിന്റെ പേരിലും വൈറസ് കമ്പ്യൂട്ടറുകളില്‍ എത്തിയിരുന്നു.




കടപ്പാട്-------

0 comments:

Post a Comment