To listen you must install Flash Player.

Thursday, 14 March 2013


Osteoporosis

Osteoporosis
Weak bones
Strong bones are a very important factor for the life. Generally we thought that when we become old bones get weak. But this time, it is not a verity thing that the weakness of bones from boyhood. There are many fault thoughts about bones.
Osteoporosis is not only a diseases came to women.  The statics show that there is equal chance for men and women.

An incorrect sitting position makes Osteoporosis and backbone pain. But a small amount of pain is caused by incorrect sitting position. Always there are many contributes to back pain.
When there is only mimeses cause Osteoporosis to females. It not correct. Decrease in the estrogen cause Osteoporosis. Incorrect mimeses cause Osteoporosis.
Everyone think that having calcium tablets cause kidney stone. It not right. This calcium dissolves in the water and body will absorb it completely. But, on nut item calcium cause kidney stone.
It is possible to make cure for Osteoporosis by operation. It can be done only for some problems. It false that resting is the best solution for Osteoporosis. Exercise is the correct way to find cure.
It is false thought that Osteoporosis comes for people who have a less eating of calcium foods.  Osteoporosis is caused by deficiency of hormone.

Malayalam
എല്ലുറപ്പില്ലെങ്കില്‍.....
-----------------
ബലമുള്ള എല്ലുകള്ആരോഗ്യത്തിന് വേണ്ട ഒരു പ്രധാന ഘടകം തന്നെയാണ്. സാധാരണ പ്രായമേറുന്തോറുമാണ് എല്ലുകള്ക്കു ബലം കുറയുകയും ആരോഗ്യം കുറയുകയും ചെയ്യുകയെന്നു പറയും. എന്നാല്ഇപ്പോഴത്തെ കാലത്ത് ചെറുപ്പത്തില്തന്നെ എല്ലുകള്ക്ക് പ്രശ്നമുണ്ടാകുന്നത് അപൂര്വമല്ല. എല്ലുകളുടെ ആരോഗ്യത്തെ പറ്റിയും പല തെറ്റിദ്ധാരണകളുമുണ്ട്....

ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം സ്ത്രീകള്ക്കു മാത്രമേ വരികയുള്ളൂ എന്നൊരു ധാരണയുണ്ട്. എന്നാല്ഇന്ത്യയിലെ പുരുഷന്മാര്ക്കും സ്ത്രീകള്ക്കൊപ്പം തന്നെ എല്ലുതേയ്മാനം വരാന്സാധ്യതയുണ്ടെന്നാണ് കണക്കുകള്കാണിയ്ക്കുന്നത്.

ഇരിക്കുന്ന രീതി ശരിയല്ലെങ്കില്എല്ലുതേയ്മാനവും നടുവേദനയും വരുമെന്ന ധാരണ പലര്ക്കുമുണ്ട്. ചെറിയൊരു രീതിയില്മാത്രമാണ് എല്ലുതേയ്മാനവും നടുവേദനയും ഇരിക്കുന്ന രീതി ശരിയല്ലെങ്കില്വരുന്നത്. പലപ്പോഴും പല കാരണങ്ങളും ചേര്ന്നായിരിക്കും നടുവേദനയുണ്ടാകുന്നത്.

മെനോപോസില്മാത്രമാണ് സ്്ത്രീകള്ക്ക് എല്ലുതേയ്മാനം വരികയെന്ന ധാരണയുണ്ട്. ഇത് തികച്ചും തെറ്റാണ്. ഈസ്ട്രജന്അളവ് ശരീരത്തില്കുറയുന്നത് എല്ലുതേയ്മാനത്തിന് വഴിയൊരുക്കും. ഹോര്മോണ്കാരണം ആര്ത്തവ ക്രമക്കേടുകളുള്ളവര്ക്ക് നേരത്തെ ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്വരും.

കാല്സ്യം ഗുളികകള്കഴിയ്ക്കുന്നത് കിഡ്നി സ്റ്റോണ്വരുത്തുമെന്ന ധാരണ ചിലര്ക്കുണ്ട്. ഇത് തെറ്റാണ്. കാല്സ്യം വെള്ളത്തില്അലിഞ്ഞു ചേരുന്നവയാണ്. ഇത് ശരീരം മുഴുവനായി ആഗിരണം ചെയ്യും. നേരെ മറിച്ച് കടല്വിഭവങ്ങളില്കാണപ്പെടുന്ന കാല്സ്യം ഓക്സലേറ്റ് കിഡ്നി സ്റ്റോണ്ഉണ്ടാക്കാന്സാധ്യതയുണ്ട്.

നടുവേദന പലപ്പോഴും നിസാര പ്രശ്നമായി കാണുന്നവരുണ്ട്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ, എല്ലു പ്രശ്നങ്ങള്ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.

ശസ്ത്രക്രിയ കൊണ്ട് എല്ലു സംബന്ധമായ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താന്സാധിക്കില്ലെന്നു ധാരണയുണ്ട്. ഇത് തെറ്റാണ്. എല്ലുസംബന്ധമായ ചില പ്രശ്നങ്ങള്ക്കെങ്കിലും സര്ജറി നല്ലൊരു പരിഹാരമാണ്.

എല്ലുതേയ്മാനത്തിനുള്ള പരിഹാരം വിശ്രമമാണെന്നു കരുതുന്നവരുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. വ്യായാമങ്ങള്ചെയ്യുന്നത് ഇതിന് ഒരു പരിഹാരം തന്നെയാണ്.

കാല്സ്യം കുറവുള്ള ഭക്ഷണം കഴിയ്ക്കുന്നവര്ക്കാണ് എല്ലുതേയ്മാനം വരാന്സാധ്യതയെന്നതു തെറ്റിദ്ധാരണ തന്നെ. ഇത് പ്രധാനമായും ഹോര്മോണ്പ്രശ്നം കൊണ്ടാണ് വരുന്നത്. കാല്സ്യം കഴിയ്ക്കുന്നതിന്റെ അളവ് വല്ലാതെ കുറഞ്ഞാലും പ്രശ്നമുണ്ടാകുമെന്നു മാത്രം.


0 comments:

Post a Comment