To listen you must install Flash Player.

Saturday, 20 July 2013


മെലിയാം; ഇതാ ചില വഴികള്‍


09 02 Tips To Get Fab Figure
മെലിഞ്ഞ് സുന്ദരന്മാരും സുന്ദരികളുമാവുകയെന്നത് ആരുടെയും ആഗ്രഹമാണ്, ഇക്കാര്യത്തില്‍ ആണ്‍, പെണ്‍ ഭേദമില്ല. തിരക്കേറിയ ജീവിതം നയിക്കുന്ന ഇക്കാലത്ത്. കൃത്യമായ ശരീരഭാരത്തോടെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ഇരിക്കുകയെന്നതും ബുദ്ധിമുട്ടുതന്നെ. പക്ഷേ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്ലിം ഫിറ്റായി ഇരിക്കാന്‍ കഴിയും. അതിനിതാ ചില വഴികള്‍.
ചായയും കാപ്പിയും ഉപേക്ഷിയ്ക്കാം
ചായയും കാപ്പിയും ഇല്ലാതെ വയ്യെന്നുള്ള തോന്നല്‍ നിര്‍ത്തി. ഇവയോട് വിടപറയുക. ഇതിന് പകരം പഴച്ചാറുകളോ, ഗ്രീന്‍ ടീയോ ഉപയോഗിക്കുക, എതായാലും പഞ്ചസാരയുടെ നേരിട്ടുള്ള ഉപയോഗം കുറയ്ക്കുക. ്ഗ്രീന്‍ ടി മെറ്റബോളിസം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതു തന്നെയായിരിക്കും നല്ലത്.
ബദല്‍ ഭക്ഷണങ്ങള്‍
മത്സ്യ എണ്ണകള്‍ ചേര്‍ന്ന ഭക്ഷണം കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇവ ഉപയോഗിക്കുന്നവരില്‍ മൂന്നു മാസത്തിനുള്ളില്‍ രണ്ട് കിലോയോളം ശരീര ഭാരം കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതും പ്ര്‌ത്യേകിച്ച് ഭക്ഷണ നിയന്ത്രണമൊന്നുമില്ലാതെതന്നെ. അപ്പോള്‍ ഇതും ഭാരം കുറയ്ക്കാന്‍ നല്ല വഴിയാണെന്ന് ചുരുക്കം.
ഉപ്പ് കുറയ്ക്കാം
ഉപേക്ഷിയ്ക്കുകയെന്നാണ് പറയേണ്ടത്. പക്ഷേ കുറച്ചുകൊണ്ടുവരുന്നതേ ചിലര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയുള്ളു. ഉപ്പു കുറയ്ക്കുമ്പോള്‍ത്തന്നെ കൊഴുപ്പും ഭാരവും താനേ കുറയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നത് ശരീരം കൂടുതല്‍ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ ഇടയാക്കും, അങ്ങനെ ശരീരം വല്ലാതെ വീര്‍ത്തുവരും. വയറ് മുഖം എന്നിവിടങ്ങളിലാണ് ഇതുമൂലം വല്ലാതെ വീര്‍ത്തതായി തോന്നുക. ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവയുണ്ടാക്കുമ്പോള്‍ ഉപ്പുചേര്‍ക്കാതിരിക്കുക. തീന്‍മേശയില്‍ സൂക്ഷിക്കുന്ന ഉപ്പു പാത്രം ആദ്യമേ എടുത്തുമാറ്റുക. ഉപ്പ് കുടുതലുള്ള ചിപ്‌സുകളും മറ്റും ഒഴിവാക്കുക.
മധുരവും ഉപേക്ഷിക്കുക
നേരിട്ടുള്ള മധുരവും മധുരപലഹാരവും കുറയ്ക്കുക. ഷുഗര്‍ ഫ്രീ ലേബലില്‍ കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന കലോറിയുള്ളവയാണ്. ഇവ ഉപയോഗിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പടിയുന്നത് കൂടും. അതുകൊണ്ട് അവയോടും നോ പറയുക. പഞ്ചസാര വിശപ്പ് വര്‍ധിപ്പിക്കും.
വിശ്രമം
നല്ല ഭക്ഷണം എന്നപോലെതന്നെ നല്ല വിശ്രമവും ശരീരത്തിന് ആവശ്യമാണ്. സമ്മര്‍ദ്ദം ചിലരില്‍ പൊണ്ണത്തിടിയുണ്ടാക്കും. സ്ത്രീകളിലാണ് പൊതുവേ ഈ പ്രവണത കൂടുതല്‍ കാണുന്നത്. അതുകൊണ്ട് എല്ലാ ജോലികള്‍ക്കുമിടയില്‍ അല്‍പ സമയം നിങ്ങള്‍ക്കുമാത്രമായി ക
ണ്ടെത്തുക. ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്ത് വിശ്രമിക്കുക.

0 comments:

Post a Comment