To listen you must install Flash Player.

Thursday, 6 June 2013


48 അടി നീളവും കാറിന്റെയത്ര ഭാരവും; പാമ്പുകളുടെ രാജാവിനെ പരിടയപ്പെടാം

ടിറ്റനോബുവ-48 അടി നീളവും 2,500 പൗണ്ട് ഭാരവുമുള്ള പാമ്പ്! ഇതുവരെ കണ്ടെത്തിയ ഹിംസ്രജന്തുക്കളില്‍ വെച്ച് ഏറ്റവും ഭീകരന്‍ ഇവന്‍ തന്നെയായിരിക്കും. കൊളംമ്പിയയിലെ കല്‍ക്കരി ഖനിയില്‍ നിന്നുമാണ് കണ്ടെത്തിയ ഫോസിലുകള്‍ വെച്ച് നടത്തിയ വിശകലനത്തില്‍ നിന്നും ഈ പാമ്പ് ഇന്ന് ഭൂമിയില്‍ നിന്നുമില്ലാതായ ഭീകരജീവികളെ ഓര്‍മപ്പെടുത്തുന്നു. ഈ ഭീമാകാരനായ പാമ്പിനെ കാണണോ? എങ്കില്‍ നിങ്ങള്‍ക്ക് കുറച്ചുദൂരം സഞ്ചരിക്കേണ്ടി വരും, ദിനോസറുകള്‍ക്ക് ഭൂമിയില്‍ വിനാശം വന്ന കാലം വരെ!
2009ലാണ് സെര്‍ജോനില്‍ നിന്നും ടിറ്റനോബുവ ഫോസിലുകള്‍ കണ്ടെത്തിയത്. ദിനോസറുകള്‍ക്ക് വിനാശം വന്നതിനുശേഷം അഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവ നിലനിന്നിരുന്നത്. അനാക്കോണ്ട പോലെയിരിക്കുന്ന ഇവ ചീങ്കണ്ണിയെ പോലെയാണ് ഇര പിടിച്ചിരുന്നത്.


0 comments:

Post a Comment