To listen you must install Flash Player.

Tuesday 11 June 2013

5. Signing in and signing out

നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുന്നത് ലളിതവും ഉപകാരപ്രദവുമാണ് - പക്ഷേ സൈൻ ഔട്ട് ചെയ്യേണ്ടത് എപ്പോഴെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടതും സുപ്രധാനമാണ്.

സൈൻ ഇന്നും സൈൻ ഔട്ടും

നിങ്ങളുടെ Google അക്കൗണ്ടിലേയ്‌ക്ക് സൈൻ ഇൻ ചെയ്യുന്നത് ലളിതമാണ് - നിങ്ങളുടെ Gmail ചെക്കുചെയ്യുന്നതിനും, YouTube-ലേയ്‌ക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും കൂടുതൽ പ്രസക്തമായ തിരയൽ ഫലങ്ങൾ ലഭിക്കുന്നതിനും ഏതെങ്കിലും Google സേവനത്തിന്റെ മുകളിൽ വലത് കോണിലുള്ള സൈൻ ഇൻബട്ടൺ ക്ലിക്കുചെയ്യുക.
പക്ഷേ, സൈബർകഫെ, ലൈബ്രറി എന്നിവിടങ്ങളിലെ പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ നിങ്ങൾ ബ്രൗസർ അടച്ചുകഴിഞ്ഞാലും നിങ്ങൾ ഉപയോഗിക്കുന്ന എതെങ്കിലും സേവനത്തിലേയ്‌ക്ക് സൈൻ ഇൻ ചെയ്‌ത നിലയിൽ തുടരും എന്ന കാര്യം ഓർക്കുക. അതിനാൽ പൊതുകമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് ഫോട്ടോയിൽ ക്ലിക്കുചെയ്‌തോ അല്ലെങ്കിൽ മുകളിൽ വലത് കോണിലുള്ള ഇമെയിൽ വിലാസത്തിൽ ക്ലിക്കുചെയ്‌ത് സൈൻ ഔട്ട് തിരഞ്ഞെടുത്ത് സൈൻ ഔട്ട് ചെയ്‌തുവെന്ന് ഉറപ്പാക്കുക.

നിങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് 2-ഘട്ട സ്ഥിരീകരണം ഉപയോഗിക്കുക, ഒപ്പം നിങ്ങൾ വെബ് ഉപയോഗിക്കുന്നത് പൂർത്തിയായിക്കഴിയുമ്പോൾ നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും അധിക ശ്രദ്ധയോടെ സൈൻ ഔട്ട് ചെയ്‌ത് ബ്രൗസർ ഷട്ട്‌ഡൗൺ ചെയ്യുക.

0 comments:

Post a Comment