9. Use secure networks
സുരക്ഷിതമായ നെറ്റ്‌വർക്ക് ഉപയോഗിക്കുക
നിങ്ങൾക്ക് പരിചിതമല്ലാത്ത ഒരു നെറ്റ്‌വർക്ക് ഉപയോഗിച്ച്
ഓൺലൈനിലേക്ക് പോകുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, നിങ്ങളുടെ ഹോം റൂട്ടറും വൈഫൈ നെറ്റ്‌വർക്കും
സുരക്ഷിതമായി സജ്ജീകരിക്കുന്നതിനെക്കുറിച്ച് മനസിലാക്കുക.
. സുരക്ഷിതമായ
നെറ്റ്‌വർക്ക് ഉപയോഗിക്കുക
നിങ്ങളുടെ പ്രാദേശിക കഫെയിൽ വൈഫൈ ഉപയോഗിക്കുന്നതുപോലെ
നിങ്ങൾക്ക് അറിയാത്തതോ വിശ്വസനീയമല്ലാത്തതോ ആയ നെറ്റ്‌വർക്ക് ഉപയോഗിച്ച്
ഓൺലൈനിലേക്ക് പോകുമ്പോൾ കൂടുതൽ ശ്രദ്ധപുലർത്തുന്നത് നല്ലതാണ്. നിങ്ങളുടെ വ്യക്തിഗത
വിവരങ്ങളടക്കം സേവനദാതാവിന് എല്ലാ ട്രാഫിക്കുകളും അവരുടെ നെറ്റ്‌വർക്കിൽ നിന്ന്
നിരീക്ഷിക്കാൻ കഴിയും.
എന്നിരുന്നാലും, വെബ് സേവനത്തിലേയ്‌ക്കുള്ള
കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്യുന്ന സേവനം നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, അത് മറ്റുള്ളവർക്ക് നിങ്ങളുടെ
പ്രവർത്തനത്തിലേയ്‌ക്ക് അതിക്രമിച്ച് കടക്കുന്നത് പ്രയാസകരമാക്കി തീർക്കും.
സ്ഥിരസ്ഥിതിയായി, ഞങ്ങൾ
നിങ്ങളുടെ കമ്പ്യൂട്ടറും Google-ഉം തമ്മിലുള്ള Gmail കണക്ഷൻ എൻക്രിപ്‌റ്റ്
ചെയ്യുന്നു - ഇത് മറ്റ് ഉപയോക്താക്കൾ നിങ്ങളുടെ Google പ്രവർത്തനത്തിൽ അതിക്രമിച്ച്
കടക്കുന്നതിനെ പരിരക്ഷിക്കാൻ സഹായിക്കുന്നു. നിങ്ങൾ Google ഡ്രൈവിലും മറ്റ് നിരവധി
സേവനങ്ങളിലും സൈൻ ഇൻ ചെയ്യുമ്പോൾ സെഷൻ-വൈഡ് SSL എൻക്രിപ്‌ഷൻ എന്നറിയപ്പെടുന്ന സ്ഥിരസ്ഥിതി വഴി ഞങ്ങൾ സംരക്ഷണം നൽകുന്നു.
വെബിൽ സർഫ് ചെയ്യുമ്പോൾ നിങ്ങളുടെ വെബ്‌സൈറ്റിനോടൊപ്പം
കണക്ഷൻ സിഗ്നലുകൾ പരിശോധിക്കുക.
ആദ്യം, URL യഥാർത്ഥമാണോ എന്നറിയാൻ
നിങ്ങളുടെ ബ്രൗസറിലെ വിലാസ ബാറിൽ നോക്കുക. വെബ് വിലാസം https://-ൽ ആരംഭിക്കുന്നോയെന്നും നിങ്ങൾ
പരിശോധിക്കണം 0 വെബ്‌സൈറ്റിലേക്കുള്ള
നിങ്ങളുടെ കണക്ഷൻ എൻക്രിപ്‌റ്റുചെയ്‌തതാണെന്നും അതിക്രമിച്ച് കടക്കുന്നതിനേയും
അനാവശ്യ കൈകടത്തലുകളേയും അത് കൂടുതൽ പ്രതിരോധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്‌തതും നിങ്ങൾ കൂടുതൽ സുരക്ഷിതമായി കണക്‌റ്റ് ചെയ്‌തതുമാണെന്ന്
കൂടുതൽ വ്യക്തമായി സൂചിപ്പിക്കുന്നതിന് ചില ബ്രൗസറുകൾ https://
കൂടാതെ
ഒരു പൂട്ടിന്റെ ഐക്കൺ കൂടി വിലാസ ബാറിൽ ഉൾപ്പെടുത്തുന്നു.
നിങ്ങളുടെ കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽ നിങ്ങൾ
എല്ലാവർക്കുമുള്ള വൈഫൈ നെറ്റ്‌വർക്കിലൂടെ കണക്റ്റുചെയ്യുമ്പോൾ സമീപത്തുള്ള ആർക്കും
നിങ്ങളുടെ കമ്പ്യൂട്ടറും വൈഫൈ ഹോട്ട്‌സ്‌പോട്ടും തമ്മിൽ കൈമാറിയ വിവരങ്ങൾ
നിരീക്ഷിക്കാൻ കഴിയും. എല്ലാവർക്കുമുള്ള നെറ്റ്‌വർക്കുകളിലൂടെ ബാങ്കിംഗോ
ഷോപ്പിംഗോ പോലുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുക.
വൈഫൈ വീട്ടിൽ ഉപയോഗിക്കുയാണെങ്കിൽ നിങ്ങളുടെ റൂട്ടർ
സുരക്ഷിതമാക്കുന്നതിന് പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കുറ്റവാളികൾക്ക് അറിയാൻ സാധ്യതയുള്ളതിനാൽ റൂട്ടറുടെ സ്ഥിരസ്ഥിതി പാസ്‌വേഡ്
ഉപയോഗിക്കുന്നതിനു പകരം റൂട്ടറിൽ നിങ്ങളുടെ തന്നെ പാസ്‌വേഡ് ക്രമീകരിക്കുന്നതിന്
നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവ്, അല്ലെങ്കിൽ റൂട്ടർ നിർമ്മാതാവ്
നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുക. കുറ്റവാളികൾക്ക് നിങ്ങളുടെ റൂട്ടർ ആക്‌സസ്
ചെയ്യാൻ കഴിഞ്ഞാൽ അവർക്ക് ക്രമികരണങ്ങൾ മാറ്റാനും നിങ്ങളുടെ ഓൺലൈൻ പ്രവർത്തനത്തിൽ
അതിക്രമിച്ച് കടക്കാനും കഴിയും.
അവസാനമായി, നിങ്ങളുടെ വീട്ടിലെ വൈഫൈ നെറ്റ്‌വർക്ക് സുരക്ഷിതമാണെന്നും
ഉറപ്പുവരുത്തണം. അധിക സുരക്ഷാ തലം ചേർക്കുന്നതിലൂടെ മറ്റാളുകൾക്ക് ഇത് ഉപയോഗിക്കാൻ
കഴിയാതാകും. ഇത് അർഥമാക്കുന്നത് നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് സംരക്ഷിക്കുന്നതിന്
ഒരു പാസ്‌വേഡ് ക്രമീകരിക്കുക - അതിൽ നിങ്ങൾ തിരഞ്ഞെടുത്ത മറ്റ് പാസ്‌വേഡുകളെപ്പോലെ
ഒരു നീളമുള്ളതും അദ്വിതീയമായ നമ്പറുകൾ, അക്ഷരങ്ങൾ, പ്രതീകങ്ങൾ എന്നിവ
ഉൾപ്പെടുത്തുക അതിലൂടെ നിങ്ങളുടെ പാസ്‌വേഡ് മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിക്കാൻ
കഴിയില്ല. കൂടുതൽ നൂതന സുരക്ഷക്കായി നിങ്ങളുടെ നെറ്റ്‌വർക്ക് കോൺഫിഗർ ചെയ്യുമ്പോൾ
നിങ്ങൾ WPA2ക്രമീകരണം തിരഞ്ഞെടുക്കണം.
·
0 comments:
Post a Comment