സ്മാര്‍ട്ട്
ഫോണ്‍ ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ 11 മാര്‍ഗങ്ങള്‍
സ്മാര്‍ട്ട് ഫോണ്‍
ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാകില്ല. എന്നാല്‍ ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവര്‍
നേരിടുന്ന പ്രധാന വെല്ലുവിളി ഫോണിന്റെ ബാറ്ററി പെട്ടെന്നു തീരുന്നു എന്നതാണ്.
ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഒരു ദിവസത്തിലപ്പുറം
അത് നില്‍ക്കാറില്ല. നിരവധി ആപ്ലിക്കേഷനുകളും കാമറ ഉള്‍പ്പെടെയുള്ള
സംവിധാനങ്ങളുമുണ്ടാകുമ്പോള് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനും കഴിയില്ല. എങ്കിലും
ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ബാറ്ററിയുടെ ആയുസ് ദീര്‍ഘിപ്പിക്കാന്‍
കഴിയും.
ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഓഫ് ചെയ്യുക
ആവശ്യമില്ലാത്ത സമയങ്ങളില്‍
ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഓഫ് ചെയ്യുന്നത് ചാര്‍ജ് കുറയുന്നത്
തടയാന്‍ സഹായിക്കും.
വൈബ്രേറ്റര്‍ ഓഫ് ചെയ്യുക
ഫോണ്‍ വൈബ്രേറ്ററില്‍ ഇടുന്നത്
ചാര്‍ജ് പെട്ടെന്നു തീരാന്‍ കാരണമാകും. പറ്റുമെങ്കില്‍ കീ ടോണുകളും ഓഫ് ചെയ്യുക.
റിംഗ്ടോണുകളുടെ ശബ്ദം കുറച്ചുവയ്ക്കുന്നതും ഗുണകരമാണ്.
ഫ് ളാഷ് ഫോട്ടോഗ്രഫി ഒഴിവാക്കുക
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്
ഫോട്ടോ എടുക്കുമ്പോള്‍ കഴിയുന്നതും ഫ് ളാഷ് ഒഴിവാക്കുക. വലിയ അളവില്‍ ചാര്‍ജ്
നഷ്ടപ്പെടുത്തുന്നതാണ് ഫ് ളാഷുകള്‍.
സ്ക്രീന്‍ ബ്രൈറ്റനസ് കുറയ്ക്കുക
സ്ക്രീന്‍ ബ്രൈറ്റ്നസ് പരമാവധി
കുറയ്ക്കുന്നത് ബാറ്ററിയുടെ ദൈര്‍ഖ്യം വര്‍ധിപ്പിക്കും.
ഉപയോഗിക്കാത്ത ആപ്ലിക്കേഷന്നുകള് ഓഫ് ചെയ്യുക
ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍
ക്ലോസ് ചെയ്യുക എന്നതാണ് മറ്റൊരു മാര്‍ഗം. വന്‍ തോതില്‍ ചാര്‍ജ്
നഷ്ടപ്പെടുത്തുന്നതാണ് മിക്ക ആപ്ലിക്കേഷനുകളും. പലപ്പോഴും ഹോം ബട്ടണ്‍ അമര്‍ത്തുമ്പോള്‍
തുറന്നുവച്ചിരിക്കുന്ന ആപ്ലിക്കേഷനുകള്‍ അപ്രത്യക്ഷമാകുമെങ്കിലും അവ പ്രവര്ത്തിച്ചുകൊണ്ടുതന്നെയിരിക്കും.
അതുകൊണ്ട് ആപ് ക്ലോസ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കോള്‍ ചെയ്യാന്‍ മാത്രം ഉപയോഗിക്കുക
.
ബാറ്ററിയില്‍ ചാര്‍ജ് കുറവാണെങ്കില്‍
ഗെയ്മുകള്, വീഡിയോ, ഇന്റര്‍നെറ്റ്
തുടങ്ങിയവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
സിഗ്നല്‍ കുറവാണെങ്കില്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കുക
റേഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ ഫോണ്‍
സ്വിച്ച് ഓഫ് ചെയ്യുകയോ എയര്‍പ്ലെയിന്‍ മോഡിലിടുകയോ ആണ് നല്ലത്. അല്ലാത്ത പക്ഷം ഫോണ്‍
സിഗ്നല്‍ സെര്‍ച്ച് നടത്തുകയും വലിയ അളവില്‍ ബാറ്ററി ചാര്‍ജ് കുറയുകയും ചെയ്യും.
ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോഴാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
പവര്‍ തീരുന്നതിനു മുമ്പ് ചാര്‍ജ് ചെയ്യാതിരിക്കുക
പവര്‍ മുഴുവന്‍ തീര്‍ന്ന ശേഷം ചാര്‍ജ്
ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ നല്ലത്. ഇടയ്ക്കിടെ ചാര്‍ജ്
ചെയ്യുമ്പോള്‍ ബാറ്ററിയുടെ സ്ട്രെയിന്‍ വര്‍ദ്ധിക്കുകയും പെട്ടെന്ന് കേടാവുകയും
ചെയ്യും.
ചൂട് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക
പരിധിയില്‍ കൂടുതല്‍ ചൂടുള്ള
സ്ഥലങ്ങളില്‍ ഫോണ്‍ വയ്ക്കാതിരിക്കുക. ചൂടു വര്‍ദ്ധിച്ചാല്‍ അത് ബാറ്ററിയുടെ ആയുസ്
കുറയ്ക്കും.
ജി.പി.എസ്. ഓഫ് ചെയ്യുക
മറ്റ് ഏത് ആപ്ലക്കേഷനുകളെക്കാള്
കുടുതല്‍ ചാര്‍ജ് ആവശ്യമാണ് ജി.പി.എസ് ഉപയോഗത്തിന്. അതുകൊണ്ടുതന്നെ ആവശ്യത്തിനു
മാത്രം ഓണ്‍ ചെയ്യുന്നതാണ് നല്ലത്.
സ്ക്രീന്‍ ടൈംഔട്ട് ക്രമീകരിക്കുക
സ്ക്രീന്‍ ടൈം ഔട്ട് ലഭ്യമായതില്‍
വച്ച് ഏറ്റവും കുറയ്ച്ചു വയ്ക്കുക.
0 comments:
Post a Comment