കുട്ടികളെ സ്കൂളിലയയ്ക്കുമ്പോള്‍
“ഞാനവിടെ എല്ലാം കണ്ടു കഴിഞ്ഞു. ഒന്നും ബാക്കിയില്ല.
ഇനിയെന്തിനാ അമ്മേ അവിടെ പോകുന്നത്”. സ്കൂളില്‍ പോയി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മകന്‍
അമ്മയോട് ചോദിച്ചു. മടിപിടിച്ച കുട്ടിയെ സൂത്രം പറഞ്ഞ് സ്കൂളില്‍ കൊണ്ടുവിട്ട്
മടങ്ങിപോന്ന അച്ഛനോട് ഉച്ചയ്ക്കുശേഷം കണ്ടപ്പോള്‍ അവന്‍ അതിയായ സങ്കടത്തോടെ
പറഞ്ഞു. “അച്ഛന്‍ നല്ല
പണിയാണ് കാണിച്ചത്”. ആ കണ്ണുകളിലെ
സങ്കടവും അച്ഛനമ്മമാര്‍ തന്നെ പറ്റിക്കുകയാണെന്ന തോന്നലും ഇല്ലാതാക്കാന്‍ നമുക്കും
വിദ്യാലയങ്ങള്‍ക്കും എന്തുചെയ്യാന്‍ സാധിക്കും ?
പഠനംആനന്ദമാക്കി
മാറ്റുക
വിദ്യാഭ്യാസം ആരംഭിക്കുന്നത് കളിയിലൂടെയാണല്ലോ. കളിക്കാനന്നെല്ല, ഇരിക്കാനും, നടക്കാനും പോലുമുളള സൌകര്യം കുട്ടികള്‍ക്ക് കുറവാണ്. പല സ്കൂളുകളിലും ശിശുവിദ്യാഭ്യാസത്തില്‍ വേണ്ട പരിചയവും വൈദഗ്ധ്യവും പ്രതിഭയുമുളള അധ്യാപകരും കുറവാണ്. ഇതൊക്കെ മൊത്തത്തിലുളള നമ്മുടെ പരിമിതികളാണ്. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ ഒന്നോ രണ്ടോ ദിവസം സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീണ്ടും പോകാന്‍ പലപ്പോഴും മടികാണിക്കാറുണ്ട്. പഠിക്കുക എന്നത് കുഞ്ഞറിയാതെ അുഭവിക്കേണ്ട ആനന്ദമാക്കി മാറ്റുക എന്നതുമാത്രമാണ് പോംവഴി. അതില്‍ രക്ഷിതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്. നമ്മുടെ തിരക്കുകള്‍ക്കിടയില്‍ കുഞ്ഞുമനസ്സിന്റെ ആശങ്കകളും വ്യസനവും തിരിച്ചറിയാനും തന്മയത്വത്തോടെ അവരെ സാമൂഹ്യബോധത്തിലേക്ക് കൊണ്ടുവരാനും പലര്‍ക്കും സമയവും ക്ഷമയുമില്ല. രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ബോധവത്ക്കരണം ആവശ്യമാണ്.
പുതിയ
പരിതസ്ഥിതിയോട് ഇണങ്ങണം
ഒരുവശത്ത് മാതാപിതാക്കളുടെ അതിയായ ആകാംക്ഷ. മറുവശത്ത് പരിചയസമ്പന്നരായ അധ്യാപകരുടെ ലാഘവത്വം കലര്‍ന്ന, എന്നാല്‍ ചിലപ്പോഴൊക്കെ നിസംഗമായ പെരുമാറ്റം. കുട്ടികളുടെ പരസ്പരമുളള കലഹങ്ങളും കരച്ചിലും അരങ്ങേറുന്ന ക്ളാസ്മുറികള്‍. ഇതൊക്കെ ഒന്നുരണ്ടാഴ്ചയോളം എല്ലാവര്‍ക്കും ഒരു തലവേദന തന്നെയാണ്. പുതിയ പരിതസ്ഥിതിയോട് ഇണങ്ങുക പ്രത്യേകിച്ചും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുളള കാര്യമാണ്. എങ്കിലും സംസര്‍ഗസ്വഭാവത്തിലേക്ക് കൊണ്ടുവരുന്ന ഈ പ്രധാന ഘട്ടത്തില്‍ തീര്‍ത്തും മന:ശാസ്ത്രപരമായ കൈകാര്യം ചെയ്യലൊന്നും നടക്കുന്നില്ല. ആദ്യദിവസം തന്നെ സ്കൂളിനെ വെറുക്കുന്ന കുട്ടികള്‍ ധാരാളമുണ്ട്.
കുഞ്ഞുങ്ങളോടൊപ്പം
രക്ഷിതാക്കള്‍ സമയം പങ്കിടുക
സ്കൂളിലേക്ക് വിടുന്ന കുഞ്ഞ് എന്തെല്ലാം ദു:ശീലങ്ങള്‍ പഠിക്കാനിടയാകുമെന്നു ഭയമുളള രക്ഷിതാക്കളുണ്ട്. എന്നാല്‍ തങ്ങളിലോ തങ്ങളുടെ കുഞ്ഞുങ്ങളിലോ ദു:ശീലങ്ങളൊന്നുമില്ലെന്നും അവര്‍ വിശ്വസിക്കുന്നു. സമൂഹത്തില്‍ ജീവിക്കാനുളള കെല്‍പ്പോടെ വളരേണ്ട കുഞ്ഞുങ്ങളെ സ്കൂളിലയയ്ക്കാതെ നിവൃത്തിയില്ല. വൈവിധ്യമുളള സ്വഭാവക്കാരുമായി ഇടപഴകുമ്പോള്‍ അതില്‍നിന്ന് നന്മതിന്മകള്‍ തിരിച്ചറിയാനുളള കഴിവ് ക്രമേണ മാത്രമേ ഉണ്ടാവുകയുളളൂ. നിരന്തരമായ ശ്രദ്ധയും സ്ഹേവും കൊണ്ട് ആ തിരിച്ചറിവിന് വളമിടേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. ഉയര്‍ന്ന ഫീസും മുന്തിയ സൌകര്യങ്ങളുമുളള സ്കൂളില്‍ വിട്ടുകഴിഞ്ഞാല്‍ തിരക്കേറിയ തങ്ങളുടെ സമയം കുഞ്ഞുങ്ങളോടൊത്തു ചെലവഴിക്കാന്‍, പങ്കിടാന്‍ നിര്‍വ്വാഹമില്ലാത്ത രക്ഷിതാക്കള്‍ക്ക്
ദുശീലങ്ങളെപ്പറ്റി ആശങ്കപ്പെടാന്‍ അവകാശം തന്നെയില്ല.
ചിട്ടയും ക്രമവും
അടിച്ചേല്‍പ്പിക്കരുത്
കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വീട്ടിലെന്നതിക്കോള്‍ വൃത്തിയും ചിട്ടയും ശീലിക്കുന്നതിനുളള ഏറ്റവും നല്ല സാഹചര്യമാണ് നഴ്സറി സ്കൂളുകള്‍ നല്‍കേണ്ടത്. അത് അടിച്ചേല്പിക്കലല്ല. മറിച്ച് അനുകരിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല സമ്പ്രദായം കൊടുത്തുകൊണ്ടായിരിക്കണം. പല നഴ്സറി സ്കൂളുകളിലും ആഹാരം വൃത്തിയായി കഴിക്കുന്നതിനും ഉച്ചയുറക്കത്തിനും കുട്ടികളുടെ വസ്തുക്കള്‍ ശ്രദ്ധയോടെ തിരിച്ചുകൊണ്ടുപോകുന്നതിനുമുളള പരിശീലം നല്‍കാന്‍ ആയമാരും അധ്യാപികമാരും ശ്രദ്ധിക്കുന്നുണ്ട്. ഒരുപക്ഷേ വീട്ടില്‍ നാം എത്ര ശ്രദ്ധിച്ചാലും നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണിതെല്ലാം. എന്നാല്‍ എല്ലാ സ്കൂളുകളിലും മിതമായ രീതിയില്‍പ്പോലും ഈ സൌകര്യങ്ങള്‍ ഉണ്ടായിക്കാണുന്നില്ല. ചെറിയ പ്രായത്തില്‍ ചിട്ടയും, ക്രമവും ശീലിപ്പിക്കുന്നത് നന്ന്. പക്ഷേ നിര്‍ബന്ധമാക്കി അടിച്ചേല്‍പ്പിക്കുന്ന ക്രമങ്ങള്‍ക്ക് വഴങ്ങാന്‍ എല്ലാ ശിശുക്കള്‍ക്കും പറ്റിയെന്നുവരില്ല. ഉദാഹരണം ഉച്ചയുറക്കം തന്നെ.
അക്ഷരവും ചിത്രവും
ശബ്ദവും കോര്‍ത്തിണക്കി പഠിപ്പിക്കുക
ഒരു സ്കൂളിന്റെ സാമൂഹ്യസന്ദര്‍ഭത്തിലേക്കുവരുന്ന കുട്ടികള്‍ക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിന് വളരെ ബുദ്ധിമുട്ടാണ്. വീട്ടില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടു ശീലിച്ചവരാണ് മിക്ക കുട്ടികളും. പുതിയ മാധ്യമങ്ങളുപയോഗിച്ച് കുട്ടികള്‍ക്ക് അുയോജ്യമായ പരിപാടികള്‍ കുട്ടികളെ കാണിക്കണം. അക്ഷരവും ചിത്രവും ശബ്ദവും ഒക്കെചേര്‍ന്ന് കുട്ടികളുടെ ലോകം രസകരമാക്കണം. അച്ചടിച്ച അക്ഷരം തന്നെ നോക്കിയിരിക്കുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. ചില സ്കൂളുകളില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ എല്ലാവരേയും കൃത്യസമയത്ത് ഉറങ്ങാന്‍ നിര്‍ബന്ധിക്കുന്ന സമ്പ്രദായമുണ്ട്. സ്കൂള്‍ അന്തരീക്ഷത്തോട് വിദ്വേഷം ജിപ്പിക്കാന്‍ കുട്ടിയുടെ മസ്സില്‍ ആദ്യത്തെ വിത്തു പാകുന്നതും ഇത്തരം ക്രമങ്ങള്‍ക്കുവേണ്ടിയുളള നിയമങ്ങളാവാം. ചെറിയ നീക്കുപോക്കുകള്‍ ആദ്യഘട്ടങ്ങളില്‍ ഉണ്ടാകുന്നതാണ് നല്ലത്. പട്ടാള ബാരക്കുകള്‍ പോലെ ശിശുവിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത് ഏറ്റവും അനാരോഗ്യകരമായിരിക്കും എന്നതില്‍ സംശയമില്ല.
സ്കൂളുകളില്‍
കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യമാണ്
നമ്മുടെ നഴ്സറി വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വളരെക്കൂടുതലാണ്. എല്ലാവരുടെയും പ്രശ്ങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ഒരാള്‍ക്ക് സാധിച്ചെന്നുവരില്ല. അതുപോലെതന്നെ ആയമാരുടെ എണ്ണവും കുറവാണ്. കുട്ടികള്‍ കളിക്കുമ്പോള്‍, ആഹാരം കഴിക്കുമ്പോള്‍, ടോയ്ലറ്റില്‍ പോകുമ്പോള്‍ എല്ലാം എത്രയെത്ര നല്ലകാര്യങ്ങള്‍ അവരെ പരിശീലിപ്പിക്കാന്‍ നമുക്കു സാധിക്കും. മറ്റേതു ക്ളാസുകളെക്കാളും കുറവ് കുട്ടികള്‍, കൂടുതല്‍ കളിക്കോപ്പുകള്‍ ഇവ പഠനം തുടങ്ങുന്ന മ്മുടെ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചാല്‍ മാത്രമേ ആരോഗ്യമുളള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയൂ.
പുതിയ
സാഹചര്യങ്ങളോട് കുട്ടികള്‍ പെട്ടെന്ന് ഇണങ്ങിച്ചേരുന്നു.
ബഹുഭൂരിപക്ഷം കുട്ടികളും രണ്ടുവര്‍ഷത്തെയോ മൂന്നുവര്‍ഷത്തെയോ നഴ്സറി പരിശീലം കഴിഞ്ഞതിനുശേഷമാണ് സ്കൂളില്‍ എത്തുന്നത്. പ്രത്യേകിച്ചും ഗരങ്ങളില്‍. അതുകൊണ്ട് ആരോഗ്യകരമായ ഒരു ദിനചര്യ നഴ്സറി വിദ്യാഭ്യാസം വഴി അവര്‍ നേടിയിരിക്കും. സംഘംചേരല്‍, ഗ്രൂപ്പ്പ്രവര്‍ത്തനങ്ങള്‍, സമപ്രായക്കാരുമായുളള ഒത്തുകൂടല്‍ ഇതിനൊക്കെയുളള കഴിവുമായിട്ടാണ് കുട്ടികള്‍ ഒന്നാം ക്ളാസിലെത്തുന്നത്. എന്നിരുന്നാലും സ്കൂള്‍ പുതിയൊരു സാഹചര്യവും അനുഭവവുമാണ് അവര്‍ക്ക് പ്രദാനം ചെയ്യുന്നത്. പുതിയ അനുഭവങ്ങളാണെങ്കില്‍കൂടി വിഷമത്തോടും അസ്വസ്ഥതയോടും കടന്നുവരുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇന്ന് വളരെ കുറവാണ്. പുതിയ സാഹചര്യവുമായി ഒരാഴ്ചകൊണ്ട് അവര്‍ ഇണങ്ങിച്ചേരുന്നു. “ഡൈനാമിക്മിക് നേച്ചര്‍” അഥവാ ചലനാത്മകമായ സ്വഭാവമാണ് ഇന്നത്തെ കുട്ടികള്‍ക്കുളളത്. ഒന്നാം ക്ളാസിലെത്തുന്ന കുട്ടികള്‍ ആദ്യം അധ്യാപകരെ മാമാ, മാമീ എന്നൊക്കെ വിളിക്കാറുണ്ട്. രണ്ടുദിവസത്തികം അവര്‍ക്ക് കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസിലാവുകയും പഠിപ്പിക്കുന്നവര്‍ അധ്യാപകരാണെന്നും സാര്‍ എന്നാണ് വിളിക്കേണ്ടതെന്നുമുളള ബോധം അവരില്‍ വളരുകയും ചെയ്യുന്നു.
ജീവിത ചുറ്റുപാടില്‍
നിന്നും ഉടലെടുക്കുന്ന ദു:ശീലങ്ങള്‍
ധാരാളം ദു:ശീലങ്ങള്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒക്കെയായി കുട്ടികളിലേക്ക് കടന്നുവന്നിട്ടുണ്ടാകും ബഹുഭൂരിപക്ഷത്തിനും സ്കൂളില്‍ വരുമ്പോള്‍ ദു:ശീലങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. അങ്ങനെ കഴിയാതെ വരുന്ന ചുരുക്കം ചില കുട്ടികളുമുണ്ട്. അവരുടെ വീടുകളിലെയോ ചുറ്റുപാടുകളിലെയോ വളരെ തിക്തമായ ജീവിതപ്രതിസന്ധികളില്‍ നിന്ന് ഉടലെടുത്തവയായിരിക്കും ഇത്തരം ദു:ശീലങ്ങള്‍. സമൂഹത്തിന്റെ കൂട്ടായ ശ്രമം കൊണ്ടുമാത്രമേ അത്തരം കുട്ടികളില്‍ സ്വഭാവവ്യതിയാം വരുത്താന്‍ പറ്റുകയുളളൂ.
സൂരജിന്റെ
കരളലിയിപ്പിക്കുന്ന കഥ
തിരുവനന്തപുരം നഗരത്തിലുളള ഒരു പ്രൈമറിസ്കൂളിലെ മൂന്നാംക്ളാസ് വിദ്യാര്‍ത്ഥിയാണ് സൂരജ്. ഏതുകാര്യത്തിനും നുണ പറയുക, മറ്റുളള കുട്ടികളെ ഉപദ്രവിക്കുക, കുട്ടികളുടെ ചോറില്‍ മണ്ണുവാരിയെറിഞ്ഞിട്ട് ഓടുക, അസഭ്യവാക്കുകള്‍ നിരന്തരമായി ഉപയോഗിക്കുക തുടങ്ങിയവയായിരുന്നു സൂരജിന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍. അധ്യാപകരുടെ സാധാരണ ഉപദേശങ്ങള്‍ കൊണ്ടൊന്നും സൂരജിന് യാതൊരു മാറ്റവുമുണ്ടായില്ല. അധ്യാപകര്‍ സൂരജിനെക്കുറിച് അന്വേഷിച്ചു. സൂരജിന്റെ അമ്മയ്ക്ക് വീടുകളില്‍ അശ്ളീല ചിത്രങ്ങള്‍ കൊണ്ടുക്കൊടുക്കുന്ന തൊഴിലായിരുന്നു. അച്ഛന്‍ മദ്യപനും. സൂരജിനെ അച്ഛന്‍ മര്‍ദ്ദിക്കുന്നത് ഒരു ഭീകരനെ കൈകാര്യം ചെയ്യുന്നതുപോലെയായിരുന്നു. കുട്ടിയുടെ കൈയില്‍ പൊളളലേല്‍പ്പിക്കുന്നത് മറ്റൊരു ശിക്ഷണ നടപടിയാണ്. ഈ കുഞ്ഞിന്റെ മുഖത്ത് പിതാവ് ആഞ്ഞടിക്കുന്നത് അധ്യാപകര്‍ക്ക് നേരിട്ട് കാണേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെയുളള അവഗണിക്കപ്പെട്ട കുട്ടികളിലാണ് ഇത്തരം “ഡീവിയന്റ് ബിഹേവിയര്‍” അഥവാ “വഴിതെറ്റിയ സ്വഭാവവിശേഷങ്ങള്‍” കണ്ടുവരുന്നത്. ഇത്തരം പ്രശ്ങ്ങളില്‍ അധ്യാപകര്‍ നിസഹായരാണ്. സമൂഹം ഈ പ്രശ്നത്തില്‍ ഇടപെട്ടെങ്കില്‍ മാത്രമേ ഇങ്ങനെയുളള കുട്ടികളെ രക്ഷിക്കാനാവൂ. സാധാരണ കുട്ടികള്‍ക്ക് ക്ളാസ്റൂം അന്തരീക്ഷത്തില്‍തന്നെ അവരുടെ സ്വഭാവം രൂപവല്‍ക്കരിക്കപ്പെടുന്നു.
പിഞ്ചുകുഞ്ഞുങ്ങളോട്
ക്രൂരത കാട്ടുന്ന മാതാപിതാക്കള്‍
“തിരുവനന്തപുരം ജില്ലയില്‍തന്നെയുളള രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയായ വിനോദിന്റെ കഥ കേള്‍ക്കുക. വിനോദിന്റെ അച്ഛന്‍ ഒരുദിവസം മദ്യപിച്ചിട്ട് സ്കൂളിലെത്തി. കുട്ടിയെ ക്ളാസ്മുറിയില്‍ നിന്നു വിളിച്ചിറക്കി സ്കൂള്‍ വരാന്തയില്‍ക്കൂടി വലിച്ചിഴച്ചശേഷം പിതാവ് കുട്ടിയെ മര്‍ദ്ദിച്ചു. അധ്യാപകര്‍ തടഞ്ഞിട്ടുപോലും കുട്ടിയുടെ പുറത്തും വയറ്റിലും പിതാവ് ആഞ്ഞടിച്ചു. ഈ കാഴ്ച കണ്ടുനിന്നവരുടെ എല്ലാം നെഞ്ചു തകര്‍ന്നുപോയി. രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനോടാണ് ഈ ക്രൂരതയെന്നോര്‍ക്കണം. സമൂഹത്തിന് ഇവര്‍ക്കെതിരെ പ്രതികരിക്കാനാവുമോ ? ഇങ്ങയൊണ് ക്രിമിലുകള്‍ സൃഷ്ടിക്കപ്പെടുന്നത്.
പഠനം സ്വഭാവരൂപവല്‍ക്കരണത്തെ
സഹായിക്കുന്നു
ഇന്ന് കുട്ടികള്‍ക്കുളള പാഠപുസ്തകങ്ങള്‍ സ്വഭാവ രൂപവല്‍ക്കരണവുമായി ബന്ധപ്പെടുത്തി രൂപകല്പന ചെയ്യുന്നില്ല. സ്കൂളില്‍ ഹരിശ്ചന്ദ്രന്റെ നാടകം കാണാനിടയായതാണ് സത്യാന്വേഷണത്തിലേക്ക് വരാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഒരു സംഭവം. എന്നാല്‍ ഇന്ന് ഹരിശ്ചന്ദ്രും പതിവ്രതയായ സത്യവതിയും ഗാന്ധിജിയും പാഠപുസ്തകങ്ങളില്‍ നിന്നും മെല്ലെ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പണ്ടുളള നഴ്സറി ഗാങ്ങള്‍ക്ക് ആശയവും ആദര്‍ശവും ഉണ്ടായിരുന്നു. ഒന്നാം ക്ളാസിലെത്തുന്ന കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല. ഹോംവര്‍ക്ക് ചെയ്യാനുളള പ്രായം അവര്‍ക്കായിട്ടില്ല.
ശുചിത്വപരിശീലം
ആവശ്യം
ശാരീരിക ശുചിത്വപാലം കുട്ടികള്‍ക്കുണ്ടാവണം. വൃത്തിയുളള വസ്ത്രമായിരിക്കണം. വീട്ടില്‍ നിന്നു കൊടുത്തയ്ക്കുന്ന ഭക്ഷണം കുട്ടിക്ക് കഴിക്കാന്‍ ഇഷ്ടമുളളതും ആവശ്യത്തിനു മാത്രമുളളതുമാകണം. പാത്രത്തില്‍ ചോറു പുറത്തേക്കു തൂവിപ്പോകാതെ കഴിക്കുന്നതിനുളള പരിശീലം സ്കൂളില്‍ പോകുന്നതിനുമുമ്പുതന്നെ അമ്മമാര്‍ കുട്ടികള്‍ക്കു നല്‍കേണ്ടതാണ്.
മാതാപിതാക്കള്‍
റോള്‍ മോഡലുകള്‍
കുട്ടി നന്മയും തിന്മയും തിരിച്ചറിയുന്നത്, ശിക്ഷ അര്‍ഹിക്കുന്നതാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് ധാര്‍മികമായ വിധിക്ക് വലിയ പ്രാധ്യാമാണുളളത്. ചെറുപ്രായത്തില്‍ നന്മയും തിന്മയും തിരിച്ചറിയുവാന്‍ കഴിയണം. ഗൃഹാന്തരീക്ഷം കുട്ടിക്ക് വളര്‍ന്നുവരാന്‍ പറ്റിയതാക്കാന്‍ മാതാപിതാക്കളും വീട്ടിലുളളവരും പ്രത്യേകം ശ്രദ്ധിക്കണം. പിതാവ് പുസ്തകം വായിക്കുകയാണെങ്കില്‍ കുട്ടികളും സ്വയമേ വായിക്കാന്‍ താത്പര്യം കാണിക്കും. കുഞ്ഞുങ്ങള്‍ക്ക് ദു:ശാഠ്യങ്ങളുണ്ടാവുന്നതിനു പിന്നില്‍ ഏതെങ്കിലും ഒരു കാരണമുണ്ടാകും. ഈ കാരണം ശ്രദ്ധാപൂര്‍വം മസിലാക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കേണ്ടതാണ്. സ്വയം പ്രവര്‍ത്തിക്കണമെന്ന ഒരു തോന്നല്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകും. കുട്ടികളെക്കൊണ്ട് കഴിയുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ അുവദിക്കാത്ത മുത്തച്ഛന്മാരും മുത്തശിമാരും മാതാപിതാക്കളുമുണ്ട്. ഇവരോട് കുഞ്ഞുങ്ങള്‍ക്ക് വെറുപ്പാണുണ്ടാകുന്നത് എന്ന കാര്യം മറക്കേണ്ട.
അധ്യാപകന്
സ്വഭാവശുദ്ധിയും കര്‍മ്മബോധവും വേണം
എല്ലാ ലാളനയും കിട്ടി വി.ഐ.പി.യെപ്പോലെ വീട്ടില്‍ കഴിഞ്ഞിരുന്ന കുട്ടി സ്കൂളില്‍ ചേരുമ്പോള്‍ വീട്ടില്‍ കിട്ടുന്ന പരിഗണന കിട്ടാതെ വരുമ്പോള്‍ താത്ക്കാലികമായ ഒരു ഇച്ഛാഭംഗം ഉണ്ടാകുന്നു. അധ്യാപകരുടെ മനോനില അടിസ്ഥാപരമായി മാറണം. അതതു വിഷയത്തില്‍ പ്രാവീണ്യം വെളിവാക്കുന്നതോടൊപ്പം സ്വഭാവശുദ്ധിയും ദര്‍ശവും അധ്യാപകന് വേണം. ചെറിയ ക്ളാസില്‍ അധ്യാപകര്‍ക്ക് ഇതൊന്നും ആവശ്യമില്ലെന്ന ധാരണ നമ്മുടെ സമൂഹത്തിന് പണ്ടേയുണ്ട്. വാസ്തവത്തില്‍ താഴ്ന്ന തലത്തിലെ അധ്യാപകരാണ് സമൂഹത്തിന് തന്നെ വഴികാട്ടി.
പഠനം പീഡമാവരുത്
പഠനം ഒരു പീഡനമാകാതെ രസകരമാക്കാന്‍ ദൃശ്യ-ശ്രാവ്യ പരിപാടികള്‍ക്ക് സവിശേഷമായ കരുത്തുണ്ട്. കാണുക എന്നാല്‍ വിശ്വസിക്കുക എന്നാണ്. ദൃശ്യപരമായ വിദ്യാഭ്യാസത്തിന്റെ സാഹചര്യം എന്തുകൊണ്ടോ നഷ്ടപ്പെട്ട നമ്മുടെ സമൂഹത്തില്‍ ഒരു പുതിയ ദൃശ്യസംസ്കാരം, വിദ്യ ആര്‍ജ്ജിക്കുന്നതിനുകൂടി പിന്തുണ നല്‍കേണ്ടതുണ്ട്.നാം ഒരിക്കലും കാണാനിടയില്ലാത്ത കാഴ്ചകള്‍ കണ്‍മുമ്പില്‍ തെളിയുമ്പോള്‍ അത് പാഠപുസ്തകത്തിലുളളതായാലും പുറത്തുളളതായാലും ഒരു നൂതനമായ വിദ്യാഭ്യാസാനുഭവമല്ലേ പകര്‍ന്നു നല്കുക ?
0 comments:
Post a Comment