3G അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ 3G മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവരോ, 3ജിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരോ ആണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അവശ്യം 10 കാര്യങ്ങള്‍ ഇതാ.
1. നിങ്ങള്‍ 3ജിയിലേക്ക് മാറുന്നതിന് മുന്‍പ് നിങ്ങളുടെ നാട്ടില്‍ 3ജി നെറ്റ്‍വര്‍ക്ക് കവറേജ് ഉണ്ടോ എന്ന് അറിയുക. ഇല്ലെങ്കില്‍ 2ജി ഉപയോഗത്തിനു 3ജി യുടെ പണം നല്‍കേണ്ടി വരും.
2. 3ജി ഉപയോഗിക്കാന്‍ കഴിയുന്ന ഹാന്‍ഡ്സെറ്റാണോ നിങ്ങളൂടേത് എന്ന് തിരിച്ചറിയുക. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തോ, ഹാന്‍ഡ്സെറ്റ് വില്‍കുന്ന കടകളില്‍ അന്വേഷിച്ചോ ഇത് മനസിലാക്കാം.
3. ഐഡിയ, ബിഎസ്എന്‍എല്‍, ടാറ്റ ഡോകോമോ എന്നിവര്‍ക്ക് മാത്രമാണ് നിലവില്‍ കേരളത്തില്‍ 3ജി സേവനമുള്ളത്. അതിനാല്‍ 3ജിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ കണക്ഷനുകളിലേക്ക് പോര്‍ട്ട് ചെയ്യുകയോ പുതിയ കണക്ഷന്‍ എടുക്കുകയോ ചെയ്യുക.
4. വീഡിയോ കാളിങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഹാന്‍ഡ്സെറ്റ് അത് പിന്തുണക്കുമോ എന്ന് അറിയുക. മുന്‍ ക്യാമറയുള്ള എല്ലാ മോഡലുകളും വീഡിയോ കാളിങ്ങ് പിന്തുണക്കണമെന്നില്ല.
5. 3ജി ഇന്റര്‍നെറ്റ് കണക്ഷന്‍ വളരെയധികം ബാറ്ററി ചാര്‍ജ്ജ് ഉപയോഗിക്കുന്ന ഒന്നാണ്. ആവശ്യമില്ലാത്തപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫ് ചെയ്യുക. 2ജി നെറ്റ്‍വര്‍ക്ക് ഉപയോഗിക്കുക.
6. യുട്യൂബ് വീഡിയോകള്‍, സ്കൈപ്പ് തുടങ്ങിയ വീഡിയോ ചാറ്റിങ്ങ് എന്നിവ കൂടുതല്‍ ഡാറ്റ ഉപയോഗിക്കും. ഓണ്‍ലൈന്‍ ഗെയിമുകളും ഡാറ്റ ഉപയോഗം കൂട്ടും.
7. വെബ്സൈറ്റുകളുടെ മൊബൈല്‍ വെര്‍ഷന്‍ ബ്രൌസ് ചെയ്യുക. ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓഫ് ചെയ്യുക. ഇത് അനാവശ്യ ഡാറ്റ യൂസേജ് കുറക്കുകയും സുരക്ഷിതത്വ പ്രശ്നങ്ങള്‍ മാറ്റുകയും ചെയ്യും.
8. ഉപയോഗം കഴിഞ്ഞാല്‍ ബ്രൌസര്‍ ക്ലോസ് ചെയ്യുക. ചില വെബ് പേജുകള്‍ തുടരെ റിഫ്രഷ് ആയിക്കൊണ്ടിരിക്കും.
9. ഫേസ്ബുക്ക്, ജിമെയില്‍ എന്നിവയില്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ലൈന്‍ ആകുക. വെറുതെ ഓണ്‍ലൈന്‍ ആയിരിക്കുന്നതിന് പോലും ഡാറ്റ ട്രാന്‍സ്ഫര്‍ ആവശ്യമാണ്.
10.പല പബ്ലിക് സ്ഥലങ്ങളിലും സൌജന്യ വൈഫൈ ലഭ്യമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുക.
0 comments:
Post a Comment