To listen you must install Flash Player.

Tuesday 30 July 2013



കുടവയറോ പരിഹാരമുണ്ട്



ആകാരവടിവ് നിലനിര്‍ത്താനായി വളരെയധികം ശ്രദ്ധിക്കുന്നവര്‍ കുടവയറിനെ കളയാന്‍ എന്ത് വഴിയാണ് ഉള്ളതെന്നാണ് കോസ്മറ്റിക് സര്‍ജനെ സമീപിക്കുന്നവര്‍ ആദ്യം ചോദിക്കുന്നത്. ഇതിന് വ്യായാമവും ഭക്ഷണക്രമീകരണവും ഒരു പരിധി വരെ നമ്മെ സഹായിച്ചേക്കും.

ഹെല്‍ത്ത് ടിപ്‌സ്/ ടി.കെ സബീന
വീഡിയോ/ ഡോ. മിംസ്
യുവതലമുറയുടെ സൗന്ദര്യബോധത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് കുടവയര്‍. കായികാധ്വാനമുള്ള ജോലികളില്‍ നിന്നും വിടപറഞ്ഞതോടെ പ്രായഭേദമന്യേ റൈസ്പാക്ക് ഒരു ശാപമായി മാറിയിരിക്കുകയാണെന്നാണ് മിക്കവരുടെയും പരാതി.
Ads By Google
ആകാരവടിവ് നിലനിര്‍ത്താനായി വളരെയധികം ശ്രദ്ധിക്കുന്നവര്‍ കുടവയറിനെ കളയാന്‍ എന്ത് വഴിയാണ് ഉള്ളതെന്നാണ് കോസ്മറ്റിക് സര്‍ജനെ സമീപിക്കുന്നവര്‍ ആദ്യം ചോദിക്കുന്നത്. ഇതിന് വ്യായാമവും ഭക്ഷണക്രമീകരണവും ഒരു പരിധി വരെ നമ്മെ സഹായിച്ചേക്കും.
എന്നാല്‍ ഇതെല്ലാം ജീവിതചര്യയാക്കി മാറ്റിയിട്ടും കുടവയറിന് പരിഹാരം കാണാത്തവര്‍ക്കോ? അവര്‍ക്കു വേണ്ടിയാണ് അബ്‌ഡോമിനോ പ്ലാസ്റ്റി സര്‍ജറിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഉദരഭാഗത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിന് കാരണം. ഇത് ഇല്ലാതാക്കാന്‍ ഈ ശാസ്ത്രക്രിയ ഉപകരിക്കുമെന്നും ഡോക്ടര്‍ പറയുന്നു.
പ്രമേഹം, ഹൃദ്രോഗം,ഉദരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഒരു ഫിസിഷ്യന്റെ ഉപദേശം തേടിയ ശേഷമെ അബ്‌ഡോമിനോ പ്ലാസ്റ്റി നടത്താവൂ.
ഒന്നു മുതല്‍ അഞ്ചു മണിക്കൂര്‍വരെ സയമമെടുത്താണ് പരിപൂര്‍ണ  അബ്‌ഡോമിനോ പ്ലാസ്റ്റി ചെയ്യുന്നത്. അതേ സമയം ഭാഗികമായി മാത്രമേ ഈ ശാസ്ത്രക്രിയ നടത്താനുള്ളൂവെങ്കില്‍ രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ അവസാനിക്കും.
ശാസ്ത്രക്രിയയ്ക്കു ശേഷം വയറിനു താഴെയായി നേര്‍ത്ത അടയാളം മാത്രമേ കാണുവെന്നതും സാധാരണ ശാസ്ത്രക്രിയയ്ക്കു ശേഷമുള്ള സൗന്ദര്യ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു.

വിവിധ തരത്തിലുള്ള അബ്ഡോമിനോ പ്ലാസ്റ്റിയുണ്ട്
1. പരിപൂര്‍ണ അബ്‌ഡോമിനോ പ്ലാസ്റ്റി
2. ഭാഗികമായ അബ്‌ഡോമിനോ പ്ലാസ്റ്റി
3.വിസ്തൃതമായ അബ്‌ഡോമിനോ പ്ലാസ്റ്റി
4.ഹൈ ലാറ്ററല്‍ ടെന്‍ഷന്‍ അബ്‌ഡോമിനോ പ്ലാസ്റ്റി
5.ഫ്‌ളോട്ടിംഗ് അബ്‌ഡോമിനോ പ്ലാസ്റ്റി
6. സര്‍കം ഫ്രന്‍ഷ്യല്‍ അബ്‌ഡോമിനോ പ്ലാസ്റ്റി
ഇതില്‍ ഓരോരുത്തര്‍ക്കും ഏത് തരത്തിലുള്ളതാണ് വേണ്ടതെന്ന് പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ വിലയിരുത്തും. ഇതില്‍ നൂതന സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ശാസ്ത്രക്രിയകളാണ് ഹൈ ലാറ്ററല്‍ ടെന്‍ഷന്‍ അബ്‌ഡോമിനോ പ്ലാസ്റ്റി,ഫ്‌ളോട്ടിംഗ് അബ്‌ഡോമിനോ പ്ലാസ്റ്റി, സര്‍കം ഫ്രന്‍ഷ്യല്‍ അബ്‌ഡോമിനോ പ്ലാസ്റ്റി.
പഴയ രീതിയിലുള്ള അബ്‌ഡോമിനല്‍ പ്ലാസ്റ്റി മസില്‍സ് കുത്തനെയുള്ള രേഖയായി ഉറപ്പിക്കുന്നു. ഇതിന് പകരം പുതിയ രീതി ശാസ്ത്രക്രിയയ്ക്കു ശേഷം മസില്‍സിനെ നേരെയുളള രേഖപോലെ ഉറപ്പിക്കുന്നതോടൊപ്പം തന്നെ അടയാളം തീരെ നേര്‍ത്തതാക്കുന്നു. ഇതിന്റെ അന്തിമ ഫലമായി വയര്‍ തീര്‍ത്തും ഫ്ഌറ്റായി മാറുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ഈ ശാസ്ത്രക്രിയയുടെ പാര്‍ശ്വഫലങ്ങള്‍ സര്‍ജിയുടെ സാങ്കേതിക വിദ്യയും മറ്റു ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുക. സര്‍ജറി നടത്തിയ ഭാഗത്തിന് 1 മുതല്‍ 4 വരെ ആഴ്ച വിശ്രമം നല്‍കേണ്ടതാണ്.
* ഈ സമയത്ത് ഭാരമുള്ള ജോലികള്‍ ഒഴിവാക്കണം
* തുടക്കത്തില്‍ ചിലപ്പോള്‍ ശാരീരികാ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായേക്കാം
* കംപ്രഷന്‍ ഗാര്‍മെന്റ് ഉപയോഗിക്കുന്നത് പുതിയ ഷേപ്പിലുള്ള ശരീരത്തിന്റെ തൊലിയെ സഹായിക്കുന്നു.
*പൂര്‍ണമായും ശരീരം സുഖപ്പെടുന്നതു വരെ പുകയില ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കേണ്ടതാണ്
*പൂര്‍ണമായും ശരീരം സുഖപ്പെടുന്നതിന് മൂന്നു മുതല്‍ ആറു മാസം വരെ സമയമെടുക്കും. മുറിപാട് ആദ്യം ചുവന്ന നിറത്തിലാണ് ഉണ്ടായിരിക്കുക. പിന്നീട് നന്നായി ശ്രദ്ധിക്കുകയാണെങ്കില്‍ ഇതൊരു സില്‍വറി ലൈനായി മാറും.
ബുദ്ധിമുട്ടുകള്‍
അബ്‌ഡോമിനോ പ്ലാസ്റ്റിക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഈ ശാസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പായി ഓരോരുത്തര്‍ക്കും എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഭാവിയില്‍ ഉണ്ടാകാനിടയുള്ളതെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും.
ഈ സര്‍ജറി കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെന്തൊക്കെയാണെന്ന് ഓരോ രോഗിയും അറിഞ്ഞിരിക്കണം. സര്‍ജന്റെ നിര്‍ദേശങ്ങളനുസരിച്ച് മാത്രം മുന്നോട്ട് പോകുന്നവര്‍ക്ക് ഭൂരിഭാഗം ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനാകും.
രക്തം കട്ടപിടിക്കുന്നവര്‍, ത്രോബോസിസ്, ഹൃദ്രോഗമുള്ളവര്‍, ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്ക് അബോഡോമിനല്‍ പ്ലാസ്റ്റി ചെയ്യാന്‍ പാടുള്ളതല്ല.
ഈ ശാസ്ത്രക്രിയ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയേറെയാണ്.  ഈ ശാസ്ത്രക്രിയ കൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു ബുദ്ധിമുട്ടുകള്‍ താഴെ പറയുന്നു:
1.ബ്ലീഡിങ്
2.ഫഌയിഡ് അക്യുമിലേഷന്‍
3.ചര്‍മം നഷ്ടമാകല്‍
3.തൊലിപുറത്തുണ്ടാകുന്ന മാറ്റങ്ങള്‍
4.അനസ്‌തേഷ്യ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍
5.ഫാറ്റ് നെക്രോസിസ്
6.തൊലി വീണ്ടും അയയാനുള്ള സാധ്യത
7.അസിമട്രി
8.തുടര്‍ച്ചയായ വേദന
9.കാലിന് നീര്
10.ഞരമ്പിന് തകരാറ്
11.വീണ്ടും സര്‍ജറി നടത്താനുള്ള സാധ്യത
12.ഹെമറ്റോമ
13.മരണം

0 comments:

Post a Comment