To listen you must install Flash Player.

Monday 29 July 2013

വിന്‍ഡോസ് 7നില്‍ പാരന്റല്‍ കണ്‍ട്രോള്‍(Parental Control) കോണ്ഫിഗര്‍ ചെയ്യുന്ന വിധം




കുട്ടികള്‍ കൂടുതല്‍ സമയം വീഡിയോ ഗെയിം കളിക്കുന്നതും സുഖകരമല്ലാത്ത വെബ്‌സൈറ്റിലേക്ക് കടന്നുചെല്ലുന്നതുമെല്ലാം എക്കാലത്തും രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തലവേദന തന്നെയാണ്. എന്നാല്‍ ഇക്കാലത്ത് കുട്ടികളെ കമ്പ്യൂട്ടറില്‍നിന്ന് അകറ്റിനിര്‍ത്താനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ ഇന്റര്‍നെറ്റിന്റെയും ഗെയിമുകളുടെയും അപകടത്തില്‍നിന്ന് സംരക്ഷിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് പാരന്റല്‍ കണ്‍ട്രോള്‍.


കമ്പ്യൂട്ടറില്‍ പാരന്റല്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടത് അടുത്തകാലത്തായി സുപ്രധാനമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്റര്‍നെറ്റും മൊബൈലും വഴി തട്ടിപ്പിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം ഏറെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍. വിന്‍ഡോസ് 7-ല്‍ മികച്ച പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ എളുപ്പത്തില്‍ത്തന്നെ ഇത് പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യാം. അതെങ്ങനെയെന്ന് നോക്കാം.


വിന്‍ഡോസ് ഓര്‍ബ് ബട്ടണില്‍ (Start ബട്ടണ്‍) ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Control Panel ക്ലിക്ക് ചെയ്യുക.ശേഷംകണ്‍ട്രോള്‍ പാനലില്‍ User Accounts and Family Safety എന്നതിനു താഴെയുള്ള Set up parental controls for any user ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലെ യൂസര്‍ അക്കൗണ്ടുകള്‍ ഡിസ്‌പ്ലെ ചെയ്യും.അവിടെ ,ഏത് അക്കൗണ്ട്‌നാണോ നിങ്ങള്‍ക്ക് പാരന്റല്‍ കണ്‍ട്രോള്‍ നല്‍കേണ്ടത് ആ യൂസര്‍ നെയിം ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Parental Controls എന്നിടത്ത് On, enforce current settings എന്ന റേഡിയോ ബട്ടണ്‍ കാണാം അത് ക്ലിക്ക് ചെയ്യുക.അതിന്റെ വലതുഭാഗത്തായി Time Limits, Game Ratings, Program Limits എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കൂടി കാണാം .ഇതില്‍ Time Limits-നു നേരെയുള്ള Off എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഓരോ ദിവസവും, ഏതെല്ലാം സമയത്ത് കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാം എന്ന് നിര്‍വചിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പകല്‍ സമയത്ത് മാത്രമായി കമ്പ്യൂട്ടര്‍ ഉപയോഗം ക്രമീകരിക്കാന്‍ ഇത് സഹായിക്കും. നീലനിറത്തിലുള്ള സമയത്ത് കമ്പ്യൂട്ടര്‍ ബ്ലോക്ക് ചെയ്യും. ആവശ്യമായ ഗ്രിഡ്ഡുകള്‍ സെലക്ട് ചെയ്ത ശേഷം OK ബട്ടണ്‍ അമര്‍ത്തുക.

നിങ്ങളുടെ കുട്ടി ഗെയിം കളിക്കേണ്ടതില്ലെങ്കില്‍ No എന്ന റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യാം.

ഇനി അഥവാ ചില ഗെയിമുകള്‍ കളിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ Yes റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്ത് മറ്റ് നിയന്ത്രണങ്ങള്‍ വരുത്താം. ഇതിനായി Set game ratings എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. Block games with no rating ക്ലിക്ക് ചെയ്താല്‍ റേറ്റിംഗ് ഇല്ലാത്ത ഗെയിമുകളൊന്നും കുട്ടിക്ക് കളിക്കാന്‍ സാധിക്കില്ല. കൂടാതെ The Entertainment Software Rating Board (ESRB) നല്‍കിയ വിവിധ റേറ്റിംഗുകളില്‍ ഏത് തരം റേറ്റിംഗിലുള്ള ഗെയിം കളിക്കണമെന്ന് വ്യക്തമാക്കാന്‍ താഴെയുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുത്താല്‍ മതി. OK ബട്ടണ്‍ അമര്‍ത്തുക.
 
അതിനുശേഷം സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തവയില്‍ ഏത് ഗെയിം കളിക്കണമെന്നും പ്രത്യേകമായി നിഷ്‌കര്‍ഷിക്കാം. ഇതിനായി Block or Allow specific games എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. OK ബട്ടണ്‍ അമര്‍ത്തുക.

അടുത്തതായി നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഏതെല്ലാം പ്രോഗ്രാമുകള്‍ കുട്ടിക്ക് ഉപയോഗിക്കാം എന്ന് വ്യക്തമാക്കുകയാണ്. ഇതിനായി Program Limits എന്നതിനു നേരെയുള്ള Off ലിങ്ക് ക്ലിക്ക് ചെയ്യുക.അപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ രണ്ടാമത്തെ ഓപ്ഷനായ can only use the programs I allow എന്ന റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ പ്രോഗ്രാമുകള്‍ ലിസ്റ്റ് ചെയ്യും. ഇവിടെ കുട്ടിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പ്രോഗ്രാമുകളുടെ നേരെയുള്ള ചെക്ക്‌ബോക്‌സുകള്‍ ടിക്ക് ചെയ്യുക. ഏതെങ്കിലും പ്രോഗ്രാം വിട്ടുപോയിട്ടുണ്ടെങ്കില്‍ Add a program to this list എന്നതിനുനേരെയുള്ള Browse ബട്ടണ്‍ ഉപയോഗിച്ച് അവയെയും ഉള്‍പ്പെടുത്താം.ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയശേഷം OK ബട്ടണ്‍ അമര്‍ത്തുക.

0 comments:

Post a Comment