കുട്ടികള്‍ മാതാപിതാക്കളുടെ പ്രതിബിംബങ്ങള്‍
ഒരു മനുഷ്യന്റെ സ്വഭാവം രൂപികരണത്തില്‍ അവന്റെ കുട്ടികാലം മുഖ്യ പങ്കുവഹിക്കുനുണ്ടെന്നു പ്രമുഖ ഇംഗ്ലീഷ് കവി വില്ലിയം വേര്‍ഡ്‌സ് വര്‍ത്ത് അഭിപ്രയ്യപ്പെടുന്നു. ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴം ചൊല്ല് ഇവിടെ ഓര്‍ത്തുപോകുന്നു.എന്തുകൊണ്ടാണ് ചില കുട്ടികള്‍ പഠനത്തിലായാലും പഠനേതര പ്രവര്‍ത്തനങ്ങളിലായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, ഒരു വിഭാകം കുട്ടികള്‍ തീര്‍ത്തും താഴ്ന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ച വയ്ക്കുന്നത്. ചിലകുട്ടികള്‍ ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങളിലെത്തുകയും, ചില കുട്ടികള്‍ അക്രമ സ്വഭാവമുള്ളവരുമായി മാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
അടുത്തിടെ കേരളത്തില്‍ ഒരു വിദ്യാലയത്തില്‍ സഹപാഠിയെ കൊലചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിയെയും ചെന്നൈയിലെ ഒരു അധ്യാപികയെ കൊല ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയും ഓര്‍ക്കുന്നില്ലേ? ഈ സംഭവങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കിടയില്‍ അക്രമ വാസനകള്‍ വളര്‍ന്നു വരുന്നു എന്ന സന്ദേശമാണ് നല്‍കുന്നത് .ഈ അവസ്ഥയില്‍ നിന്നും ഒരു മാറ്റം നമുക്ക് ആവശ്യമല്ലേ?ബാല്യകാലം കുട്ടികളില്‍ വളരെ ആദ്ധിക്യം ചെലുതുന്നുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അത് കൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സ്വഭാവ രൂപികരണത്തില്‍ മുഖ്യമായ പങ്ക് വഹിക്കുവാന്‍ സാധിക്കും .
ഇത് അണു കുടുംബങ്ങളുടെ കാലം.ഈ ജീവിത സാഹചര്യത്തില്‍ പലപ്പോഴും കുട്ടികളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുവാന്‍ മാതാ പിതാക്കള്‍ക്ക് കഴിയാറില്ല.വാരന്ത്യങ്ങളില്‍ പോലും അച്ഛനമ്മമാര്‍ ജോലി തിരക്കിലായിരിക്കും.ഇതുമൂലം,വീട്ടിലുള്ളപ്പോള്‍ കുട്ടികള്‍ ഏകാന്തമായ അവസ്ഥയിലായിരിക്കും . ഈ സാഹചര്യത്തില്‍ നിന്നും മുക്തി നേടാനായി അവര്‍ തെറ്റായ കൂട്ടുകെട്ടുകളില്‍ ചെന്നു പെട്ടെന്നിരിക്കും.ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരം രക്ഷാകര്‍ത്താക്കളുടെ മേല്‍നോട്ടത്തോടെ മാത്രം ഉപയൊഗിക്കേണ്ട മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റേയും അടിമകളാക്കി ഇവരെ മാറ്റും.ഇതു മൂലം കുട്ടികള്‍ക്ക് ഗുരുതരമായ ശാരീരിക മാനസ്സിക പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം. ഈ അവസ്തക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് തന്നെയാണ്.തങ്ങളുടെ വിഴ്ചകള്‍ മറച്ചുവയ്ക്കുവാന്‍ പലപ്പോഴും കുട്ടികള്‍ക്ക് വിലപ്പിടിപ്പുളള കളിപ്പാട്ടങ്ങളും പണവും നല്‍കി മാതാപിതാക്കള്‍ സ്‌നെഹം പ്രകടിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ ഉത്തരവാദിത്തത്തില്‍ നിന്നുമുളള ഒളിചോട്ടമായി മാത്രമെ ഈ പ്രവര്‍ത്തികളെ കാണാന്‍ സാധിക്കുകയുളളു. വാസ്തവത്തില്‍ ഇതു പോലുളള പ്രവൃത്തികള്‍ കുട്ടികളില്‍ തെറ്റായ ധാരണ വളര്‍ത്തുവാന്‍ കാരണമാകുന്നു.മാതാപിതാക്കളെ പണം നല്കുന്ന യന്ത്രങ്ങളായി മാത്രമെ കുട്ടികള്‍ കാണുകയുളളു.എത്ര തിരക്കുളള ജീവിത രീതിയായാലും കുട്ടികളുമായി സമയം ചിലവിടാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തുക തന്നെ വേണം.കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കള്‍ വഴക്കു കൂടുന്നത് ഒഴിവാകേണ്ട വിഷയം തന്നെയാണ്.കുട്ടികള്‍ക്ക് നിബന്ധനകളില്ലാത്ത സ്‌നെഹവും,തക്ക കാരണങ്ങള്‍ക്കുളള ശിക്ഷയും മാതാപിതാക്കള്‍ നല്‍കുക തന്നെ വേണം.
ഇന്നതെ കുട്ടികള്‍ ഉയര്‍ന്ന ബുദ്ധിചാതുര്യമുളളവരാണ്. മനശാസ്ത്രപരമായ സമീപനത്തിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും ഒത്തൊരുമിചും മാതാപിതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ കുട്ടികളില്‍ നല്ല രീതിയിലുളള സ്വഭാവ രൂപീകരണം സാധ്യമാകു.ബാല്യകാലമാണ് സ്വഭാവ രൂപീകരണത്തിന് ശരിയായ സമയം(0 മുതല്‍ 6 വയസ്സ് വരെയുളള കാലയളവ്). ഈ കാലയളവിനെ നമുക്ക് ഒരു നീരൊപ്പിയുമായി താരതമ്യപ്പെടുത്താം.ശുദ്ധജലത്തിലാണ് നീരൊപ്പിയെ മുക്കുന്നതെങ്കില്‍ അതു ശുദ്ധജലത്തെ ഒപ്പിയെടുക്കും. അതല്ല മലിനജലത്തിലാണ് മുക്കുന്നതെങ്കില്‍ മലിന ജലമായിരിക്കും അത് ഒപ്പിയെടുക്കുക.അതിനാല്‍ ബാല്യകാലത്ത് ഗുണപാഠങ്ങളുളള കഥകള്‍ പറഞ്ഞു കൊടുത്തും ,നല്ല ശീലങ്ങള്‍ ശീലിപ്പിക്കുകയും വേണം .കുട്ടികളില്‍ ‘എനിക്ക്’ എന്ന ഭാവത്തിനതീതമായി നാം, നമ്മുക്ക് എന്നീ ഭാവങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.പ്രതിസന്ധികളെ തരണം ചെയ്യുവാനുളള കഴിവ് കുട്ടികളില്‍ വളര്‍ത്തി എടുക്കേണ്ടത് വളരെ അത്യാവശ്യമായ സംഗതി തന്നെയാണ്. ഇതിനായി ഉത്തരവാദിത്വതോടെ ചെയ്തു തീര്‍ക്കേണ്ട ചെറിയ വീട്ടു ജോലികള്‍ കുട്ടികളെ ചെയ്യിക്കവുന്നതാണ്.ആവശ്യ സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ അവരെ സഹായിക്കുകയുമാവാം . പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ അവര്‍ക്കൊരു കൈ താങ്ങായി കൂടെ ഉണ്ടാവുമെന്ന് അവര്‍ക്ക് ഉറപ്പ് നല്ക്കുക. ഇതു കുട്ടികളിലെ അത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.
കുട്ടികള്‍ മാതാപിതാക്കളുടെ പ്രതിബിംബങ്ങളാണ്.മുഖ്യമായും മാതപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നത്.ബഹുനില മന്ദിരത്തിന് അതിന്റെ അടിതറ ശക്തി പകരുന്നതു പോലെ ശരിയായ സ്വഭാവരൂപീകരണമാണ് ഒരു മനുഷ്യന് ജീവിതത്തില്‍ ശക്തമായ അടിതറ നല്കുന്നതെന്ന് ഓര്‍ക്കുക.
0 comments:
Post a Comment