വേണം, മുടിക്ക് കൂടുതല്‍ ശ്രദ്ധ
മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ കുളി കഴിഞ്ഞ് മുടി ഉണക്കുന്നത് മുതല്‍ ചീകുന്നതടക്കം കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് പുതിയ പഠനം. ഇത്തരം കാര്യങ്ങളില്‍ പോരായ്മ ഉണ്ടാകുന്ന പക്ഷം മുടി പെട്ടന്ന് പൊട്ടിപോകാനും തിളക്കം നഷ്ടപ്പെടാനും മുടി കൊഴിയാനും വഴിയൊരുക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമിതമായി മുടി ചീകുന്നതടക്കം കാര്യങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ മുടിയുടെ അഴക് നമുക്ക് എന്നെന്നും നിലനിര്‍ത്താം.
* നനഞ്ഞ മുടി പെട്ടന്ന് പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ കുളികഴിഞ്ഞാല്‍ ഉടന്‍ മുടി ചീകാത്തവര്‍ ഉണ്ട്. എന്നാല്‍ ഇടതൂര്‍ന്ന മുടിയുള്ളവരും ചുരുണ്ട മുടിയുള്ളവരും മുടി പൊട്ടാതിരിക്കാന്‍ നന്വുള്ള സമയത്ത് തന്നെ ചീകാറാണ് ചെയ്യാറ്.
* എപ്പോഴും മുടി ചീകുന്ന സ്വഭാവം മാറ്റുക. ദിവസം നൂറിലധികം തവണ മുടി ചീകിയാല്‍ അറ്റം പൊട്ടിപോകാനിടയുണ്ട്.
* മുടിയുടെ രൂപം ഏറെ സമയത്തോളം ഒരു പോലെ നിലനിര്‍ത്താനുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇവ പുരട്ടിക്കഴിഞ്ഞ് ചീപ്പ് ഉപയോഗിച്ചാല്‍ മുടി പൊട്ടിപോകാന്‍ സാധ്യത കൂടുതലാണ്.
* ചീകുന്നതിനോ ഒരുക്കുക്കുന്നതിനോ മുമ്പ് മുടി ഭാഗികമായി ഉണങ്ങാന്‍ അനുവദിക്കുക. മുടി ഉണക്കുന്നതിന് യന്ത്രസഹായം തേടുന്നത് പരാമവധി കുറക്കുക.
* മുടി എന്ത് തരം ആയാലും ഡ്രയറില്‍ ചൂട് കുറച്ച് ഇടുക.
* പതിവായി പിന്നുകളും ക്ളിപ്പുകളും ഇടുന്നതും മുടി കുതിരവാല്‍ മാതൃകയില്‍ കെട്ടിയിടുന്നതും മറ്റും ഒഴിവാക്കുക.
* പിന്നുകളും മറ്റും ഉപയോഗിക്കുന്നത് മുടിക്ക് സമ്മര്‍ദം വര്‍ധിപ്പിക്കുകയും മുടി പൊട്ടിപോകാന്‍ കാരണമാവുകയും ചെയ്യും.
0 comments:
Post a Comment