കേള്‍ക്കാത്ത സോഫ്റ്റ് വെയറുകള്‍
ഫ്രീവെയർ,ഷെയർവെയർ,ഡെമോവെയർ ഇതൊക്കെ സാധാരണ എല്ലാവർക്കും പരിചിതമായ സോഫ്റ്റ്വെയർ വകഭേദങ്ങളാണ്. എന്നാൽ കേൾക്കാൻ സാധ്യതയില്ലാത്ത ചില വെയറുകളിതാ...
1. അബാൻഡൺവെയർ (Abandonware) - ഇപ്പോൾ വിപണനത്തിൽ ഇല്ലാത്തതോ സപ്പോർട്ട് നിർത്തലാക്കിയതോ അതുമല്ലെങ്കിൽ കോപ്പിറൈറ്റ് ഉടമസ്ഥർ ആരെന്നറിയാത്തതോ ആയ സോഫ്റ്റ്വെയർ പ്രോഗ്രാമുകളെ സൂചിപ്പിക്കുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പഴയ കമ്പ്യൂട്ടർ ഗെയിമുകളുമായി ബന്ധപ്പെടുത്തിയാണ് ഇത് കൂടുതലും ഉപയോഗിച്ച് കാണുന്നത്.
2. കെയർവെയർ (Careware) - സോഫ്റ്റ്വെയറിനു പകരമായി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഡൊണേഷനുകൾ സ്വീകരിക്കുന്നവയെ ഈ പേരിൽ വിളിക്കാം. ഇത്തരം സഹായങ്ങൾ നേരിട്ട് ഏതെങ്കിലും ട്രസ്റ്റുകൾക്കോ സ്ഥാപങ്ങൾക്കോ നൽകിയതിന്റെ രേഖയായിരിക്കും ഇത്തരം സോഫ്റ്റ്വെയർ നിർമ്മിക്കുന്നവർ ആവശ്യപ്പെടുക.
3. ഡൊണേറ്റ്വെയർ (Donateware) - പ്രോഗ്രാം കൈമാറുന്നതിനു പകരമായി പ്രോഗ്രാമർക്കോ അല്ലെങ്കിൽ അയാൾ ആവശ്യപ്പെടുന്ന ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ( നോൺ-പ്രോഫിറ്റ്) സംഭാവന നൽകേണ്ട ലൈസൻസിങ്ങ് രീതിയാണിത്. നിയതമായ ഒരു നിയമമൊന്നും സോഫ്റ്റ്വെയറിന്റെ വില നിർണ്ണയത്തിൽ ഇല്ല. രണ്ടുപേർക്കും സമ്മതമായ ഒരു തുക അംഗീകരിക്കാറാണ് പതിവ്.
4. ക്രിപ്പിൾവെയർ (Crippleware) - ഫ്രീവെയറുകളെപ്പോലെ തന്നെ തികച്ചും സൌജന്യമായി വിതരണം ചെയ്യുന്ന എന്നാൽ പ്രധാനപ്പെട്ട ഫീച്ചറുകളൊന്നും ലഭ്യമല്ലാത്ത (ലിമിറ്റഡ്) പ്രോഗ്രാമുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. പ്രോഗ്രാമിന്റെ ലഭ്യമല്ലാത്ത ഫീച്ചറുകൾക്കായി പൈസ ഈടാക്കുകയാണ് പതിവ്. തികച്ചും സൌജന്യമായി നൽകാതെ തന്നെ പോപ്പുലാരിറ്റി വർദ്ധിപ്പിക്കുവാനായി പല പ്രോഗ്രാമുകളും ഈ ലൈസൻസിങ്ങ് രീതി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ
പ്രശസ്തമായാൽ ഉപഭോക്താക്കൾ തിരിച്ചുവരും എന്ന മാർക്കറ്റിങ്ങ് തന്ത്രമാണ് ഇതിനു പിന്നിൽ. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 7 ഇതിനൊരു ഒന്നാന്തരം ഉദാഹരണമാണ്.
5. ഈ-മെയിൽവെയർ (E-mailware) - ഒരു ‘ഹലോ’ സന്ദേശം അടങ്ങിയ ഈ-മെയിൽ മാത്രം പ്രതിഫലമായി ആവശ്യപ്പെടുന്ന പ്രോഗ്രാമുകളാണ് ഈമെയിൽവെയറുകൾ.
6. ഗ്രീൻവെയർ (Greenware) - സോഫ്റ്റ്വെയർ രജിസ്റ്റർ ചെയ്യുന്നതിനായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കൾ ആവശ്യപ്പെടുന്നു.
7. പോസ്റ്റ്കാർഡ്‌വെയർ (Postcardware) - സ്വന്തം കൈപ്പടയിലെഴുതിയ ഒരു പോസ്റ്റ്കാർഡ് പ്രോഗ്രാമറുടെ വിലാസത്തിൽ അയച്ചാൽ മതി ഇത്തരം സോഫ്റ്റ്വെയറുകൾ സ്വന്തമാക്കാൻ.
8. കാറ്റ്വെയർ (Catware) - സോഫ്റ്റ്വെയറിനു പ്രതിഫലമായി ഒന്നോ അതിലധികമോ പൂച്ചകളെ വീട്ടിൽ വളർത്തുവാൻ ആവശ്യപ്പെടുകയാണ് ഈ വിഭാഗത്തിൽപ്പെടുന്ന സോഫ്റ്റ്വെയർ പ്രോഗ്രാമുകൾ. (സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ വളർത്തിയാൽ മതി :) )
9. ബിയർവെയർ (Beerware) - സോഫ്റ്റ്വെയർ സൌജന്യമായി നൽകുന്നതിനു പകരം ഒരു ബോട്ടിൽ ബിയർ പ്രതിഫലമായി ആവശ്യപ്പെടുന്ന (വെറും ഒരെണ്ണം !) തരം പ്രോഗ്രാമുകൾ ഈ പേരിൽ അറിയപ്പെടുന്നു.
10. സിസ്റ്റർവെയർ (Sisterware) - വാങ്ങുന്നയാളിന്റെ (അവന്റെ / അവളുടെ ) സഹോദരിയെ പരിചയപ്പെടൽ ആണ് ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കളുടെ ഉദ്ദേശ്യം. സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ പരിചയപ്പെടുത്തി കൊടുക്കുകയും വേണം. :)
പല പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും ഇവയിൽ ഭൂരിഭാഗവും ഫ്രീവെയർ,ഷെയർവെയർ ,കൊ മേഴ്സ്യൽ സോഫ്റ്റ്വെയർ വിഭാഗങ്ങളിൽ തന്നെ പെടുത്താവുന്നവയാണ്. മേൽപ്പറഞ്ഞ എല്ലാ ‘വെയറുകളും’ പൊതുവിൽ ‘അദർവെയർ - Otherware' എന്ന പൊതു നാമത്തിലാണ് അറിയപ്പെടുന്നത്. കൂടുതല്‍ വായനയ്ക്കായിhttp://itcapsule.blogspot.in/ സന്ദര്‍ശിക്കുക
0 comments:
Post a Comment