വിറ്റാമിൻ ഗുളികകൾ അധികമായാൽ
കുട്ടികളുടെ വളർച്ചയ്ക്ക്, യുവത്വത്തിന്റെ പ്രസരിപ്പിനു , എല്ലുകളുടെ ബലം വർദ്ധിയ്കകൻ, വന്ധ്യത മാറാൻ , വാർദ്ധക്യകാലത്തെ വെല്ലാൻ ഇതിനൊക്കെ അത്യാന്താപേക്ഷിതമാണ് വിറ്റാമിൻ അഥവാ ജീവകങ്ങൾ . പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ ലഭിയ്ക്കുന്ന വിറ്റാമിനുകൾ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും തീർത്തും ഗുണപ്രദം . എന്നാൽ ഗുളികരൂപത്തിൽ കിട്ടുന്ന വിറ്റാമിൻ ‘ഡി’യും കാത്സ്യം സപ്ളിമെന്റുകളും നമ്മുടെ വൃക്കകളെ തകരാറിലാക്കും എന്നതാണ് ഏറ്റവും പുതിയ ഗവേഷണഫലം . വിറ്റാമിൻ ‘ബി’യും ‘സി’യും വെള്ളത്തിൽ അലിയുന്നു .മറ്റൊന്ന് വിറ്റാമിൻ ‘ഡി’യാണ് .ഇത് കൊഴുപ്പ് ദ്രാവകത്തിൽ മാത്രമേ അലിയുകയുള്ളൂ..
നമ്മുടെ നാട് ചൂടുള്ള നാടാണ്. അതുകൊണ്ട് അതിരാവിലെയുള്ള ഇളംവെയിലിൽ അര മണിയ്ക്കൂർ നിന്നാൽ തന്നെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ ‘ഡി’ ലഭിയ്ക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ പലയിടത്തും തണുപ്പ് അധികമായതിനാൽ സൂര്യപ്രകാശം ലഭിയ്ക്കുന്നില്ല. എന്നതുകൊണ്ടുമാണ് അവിടെയുള്ളവർ അധികമായി വിറ്റാമിൻ ‘ഡി’ ഉപയോഗിയ്ക്കുന്നത് . നമ്മുടെ നാട്ടില അതിന്റെ ആവശ്യമില്ല. അഥവാ അങ്ങനെ ഗുളിക കഴിച്ചാലും അത് അലിയാതെ ഹൃദയം പോലുള്ള സെൻസിറ്റീവ് ആയ ഭാഗങ്ങളിൽ ചെന്ന് അവിടവിടെ തങ്ങിനിൽക്കുന്നു. ഇത് വലിയ അപകടം വരുത്തിവയ്ക്കും . സന്ധിവേദന , മുട്ടുവേദന എന്നിവയ്ക്കൊക്കെ കാരണമായി ഭാവിയ്ക്കും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
പൊതുവെ ഉയർന്ന രക്തസമ്മർദ്ദം , പ്രമേഹം, മാനസികമായ തകർച്ച, യഥാക്രമം അല്ലാത്ത ഹൃദയത്തുടിപ്പ് , ഞരമ്പ് രോഗങ്ങൾ , എന്നിവയ്ക്കൊക്കെ വിറ്റാമിൻ ‘ഡി’ കാത്സ്യം ഗുളികകൾ ശുപാർശ ചെയ്യാറുണ്ട്. എനാൽ ചിലര് മരുന്നുകൾ ആവശ്യമില്ലാത്ത സമയത്തുപോലും ഈ ഗുളികകൾ കഴിയ്ക്കുന്നത് രോഗങ്ങൾക്ക് കാരണം ആകുന്നു. വിറ്റാമിൻ ‘ഡി’ മാത്രമല്ല കാത്സ്യത്തിന്റെ അളവ് വർദ്ധിച്ചാലും ആപത്തു തന്നെ.
ആർത്തവം നിലച്ചുപോയ സ്ത്രീകൾക്ക് എല്ലുകളുടെ തേയ്മാനത്തിനുള്ള സാധ്യത ഏറെയാണ് .അതിനെ അതിജീവിയ്ക്കാൻ കാത്സ്യം സപ്ളിമെന്റുകൾ ശുപാർശ ചെയ്യാറുണ്ട്. പ്രത്യേകിച്ച് , പ്രായമായവർക്ക് ഇത് ആവശ്യമാണ്. എന്നാൽ തുടർച്ചയായി ആവശ്യത്തിലധികം കഴിച്ചാൽ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ചെന്നൈയിലെ പ്രശസ്ത ഹോർമോണ്‍ , ഡയബറ്റിക് വിദഗ്ദയായ ഡോക്ടർ ഉഷാ ശ്രീറാം പറയുന്നത്. വിറ്റാമിൻ ‘ഡി’യും കാത്സ്യവും സയാമീസ് ഇരട്ടക്കുട്ടികളെപ്പോലെയാണ്. രണ്ട്, മനുഷ്യശരീരത്തിലെ അവയവങ്ങളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ് . എന്നാൽ ഒരു പരിധിയുണ്ട് എന്നോർക്കുക. ഉദാഹരണത്തിന് , അളവിലധികം ശരീരത്ത് ചെല്ലുന്ന കാത്സ്യം സപ്ളിമെന്റ് മൂത്രസഞ്ചിയിൽ കല്ലുകൾ ആയി മാറി ജീവനെടുക്കും. ഒരുപക്ഷെ ഈ സപ്ളിമെന്റുകൾ കുറഞ്ഞാൽ ഉണ്ടാകുന്നത് ‘ആസ്റ്റിയോ മലേഷ്യ’ എന്ന രോഗമാണ്. ഈ രോഗം കാരണം ശരീരത്തിൽ അമിതമായ വേദനയുണ്ടാകും. ദശകൾ പ്രവർത്തനരഹിതമായും എന്നാൽ ചിലർ അധികമായി ‘ആക്റ്റീവ് വിറ്റാമിൻ ഡി’ കഴിയ്ക്കാറുണ്ട് .ഇത് വലിയ അപകടമാണ് . ഗർഭിണികൾ ഇത്തരം സപ്ളിമെന്റുകൾ കഴിയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ് . എങ്കിലെ തിക്തഫലങ്ങൾ തടയാൻ കഴിയൂ
.
.
0 comments:
Post a Comment