To listen you must install Flash Player.

Monday 29 July 2013

കറപ്റ്റഡ് മെമ്മറി കാര്‍ഡ്- എങ്ങനെ പ്രശ്നം പരിഹരിക്കാം

പലപ്പോഴും നേരിടേണ്ടി വരാവുന്ന ഒരു പ്രശ്നമാണിത്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. കമ്പ്യൂട്ടറില്‍ നിന്നോ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യവേ പവര്‍ ഓഫായാലും ഇത് സംഭവിക്കും. ഡാമേജാകാത്ത മെമ്മറി കാര്‍ഡുകള്‍ ചില പരിഹാരമാര്‍ഗ്ഗങ്ങളുപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും.
ചിലപ്പോള്‍ കാര്‍ഡിലെ ഡാറ്റ അതില്‍ ഉണ്ടാവുകയും,എന്നാല്‍ ആക്സസ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.

ഇത് പരിഹരിക്കാന്‍ ഒരു കാര്‍ഡ് റീഡറുപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക. ഫയല്‍ എക്സ്പ്ലേററില്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ ഡ്രൈവ് ലെറ്റര്‍ നോട്ട് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് chkdsk x: /r എന്ന് ടൈപ്പ് ചെയ്യുക. ഇതില്‍ X എന്നത് ഡ്രൈവ് ലെറ്ററായിരിക്കണം.
convert lost chains to files എന്ന് പ്രൊസസിന് ശേഷം ചോദിച്ചാല്‍ Y എന്ന് നല്കുക.

മെമ്മറികാര്‍ഡ് ഇന്‍വാലിഡ് ഫയല്‍സിസ്റ്റം എന്ന് കാണിക്കുന്നു!


കറപ്റ്റായ മെമ്മറികാര്‍ഡില്‍ ഫയല്‍സിസ്റ്റം നഷ്ടപ്പെട്ടിരിക്കും. വിന്‍ഡോസിന് അതിനെ തിരിച്ചറിയാനാവില്ല. ഇതിന് പരിഹാരം ഫോര്‍മാറ്റ് ചെയ്യുക എന്നതാണ്. ഇത് ചെയ്യാന്‍ കാര്‍ഡ് റീഡര്‍ വഴിയോ മറ്റോ കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് ഫോര്‍മാറ്റ് എടുക്കുക. സാധാരണ പോര്‍ട്ടബിള്‍ ഡിവൈസുകള്‍ FAT ഫോര്‍മാറ്റാണ് ഉപയോഗിക്കുക. അലോക്കേഷന്‍ സൈസ് സെറ്റ് ചെയ്യാതെ ടിക്ക് ഫോര്‍മാറ്റ് ക്ലിക്ക് ചെയ്യുക. ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്യുക.

മെമ്മറികാര്‍ഡ് കമ്പ്യൂട്ടറില്‍ റീഡ് ചെയ്യാനാവുന്നില്ല !

ഇത് പരിഹരിക്കാന്‍ സിസ്റ്റം ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. മറ്റൊരുകാരണം പുതിയ കാര്‍ഡുകള്‍ SDHC ആവാനിടയുണ്ട്. ഇവ പഴയ എസ്.ഡികാര്‍ഡ് റീഡറുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല. എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കമ്പ്യൂട്ടറുമായി കാര്‍ഡ് കണക്ട് ചെയ്യുക. കണ്‍ട്രോള്‍ പാനലില്‍ ഡിവൈസ് മാനേജറെടുത്ത് ഏതെങ്കിലും ഡ്രൈവ് മഞ്ഞ എക്സ്ക്ലമേഷന്‍ മാര്‍ക്ക് കാണിക്കുന്നുണ്ടോ എന്ന് നോക്കുക.ഉണ്ടെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക. സാധിക്കുന്നില്ലെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. കാര്‍ഡ് റിമൂവ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. വ്യു ടാബില്‍ പോയി Show hidden devices എന്നത് ക്ലിക്ക് ചെയ്യുക. പുതിയവ കാണിക്കുന്നുവെങ്കില്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് കാര്‍ഡ് കണക്ട് ചെയ്യാതെ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. സിസ്റ്റം ഓണായ ശേഷം കാര്‍ഡ് കണക്ട് ചെയ്യുക.

0 comments:

Post a Comment