എന്നെന്നും സുന്ദരിയാകാന്‍ ...
സുന്ദരിയോ സുന്ദരനോ ആയിരുന്നാല്‍ മാത്രം മതിയോ? ആ സൗന്ദര്യം ഏറെ കാലത്തേയ്ക്ക് നിലനിര്‍ത്തുന്നതിലല്ലേ കാര്യം? അതിനാല്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ പ്രധാന്യം ആരോഗ്യസംരക്ഷണത്തിനുണ്ട്. ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കുകയാണ് വേണ്ടത്. ഇതിനായി നിത്യ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...
ശരീരം സ്ലിമ്മാകാന്‍ പട്ടിണിയിരിക്കുന്നത് തീര്‍ത്തും ഒഴിവാക്കുക. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മിതമായ ആഹാരം ശീലിക്കുക. ഇത് നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും. യോഗയും വ്യയാമവും ശീലമാക്കുക. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവിത മൂല്യങ്ങള്‍ പാലിക്കുക. ഇത് സമ്മര്‍ദ്ദ ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കുറയ്ക്കും. മുഴുവന്‍ സമയവും അടച്ചിട്ട ഓഫീസ് മുറിയില്‍ തന്നെ ഇരിക്കാതിരിക്കുക. പകല്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നത് ഉറക്കത്തെ ബാധിക്കും. അതിനാല്‍ എ സി ഓഫീസുകളില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക് ചെറിയ വാക്ക് ബ്രേക്കുകള്‍ എടുത്ത് പുറത്തിറങ്ങിവരിക. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കും. ഇത് ഒഴിവാക്കാന്‍ പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രാത്രി വൈകി ടി വി യുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്നത് ഒഴിവാക്കുക. ക്രമേണ ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. കണ്ണുകളുടെ തിളക്കത്തെയും ചര്‍മ്മത്തെയും ബാധിക്കും.ബ്യൂട്ടിപാര്‍ലറുകളില്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നു എന്ന് ഉറപ്പാക്കുക. |
Thursday, 25 July 2013
04:37
Unknown
Posted in Beauty Tips
Subscribe to:
Post Comments (Atom)
RSS Feed
Twitter
0 comments:
Post a Comment