ആര്‍ത്തവം സ്വാഭാവികമായി വൈകിപ്പിക്കാം
ആരോഗ്യമുള്ള ഒരു സ്ത്രീ ശരീരത്തിന്റെ അടയാളമാണ് കൃത്യമായുള്ള ആര്‍ത്തവം. ആര്‍ത്തവ സമയത്ത് സ്ത്രീയ്ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകുന്ന ഒന്നാണ് ആര്‍ത്തവമെങ്കിലും ഇതില്ലാതിരുന്നാലും പലപ്പോഴും മറ്റു ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.
എന്നിരുന്നാലും ആര്‍ത്തവം ചിലപ്പോഴെങ്കിലും വൈകിപ്പിക്കാന്‍ സ്ത്രീകള്‍ പല കാരണങ്ങളാലും ആഗ്രഹിയ്ക്കും. ഇതിനു പലരും മരുന്നുകളെയാണ് ആശ്രയിക്കാറെങ്കിലും ഇതത്ര നല്ല മാര്‍ഗമാണെന്നു പറയാനാവില്ല.
ആര്‍ത്തവം വൈകിപ്പിക്കുന്നതിന് ചില സ്വാഭാവിക വഴികളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കൂ,
മസാല
മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ പെട്ടെന്ന് ആര്‍ത്തവം വരുത്തും.
ഇതൊഴിവാക്കുകയാണ് ഒരു വഴി. മസാലകള്‍ ആര്‍ത്തവസാധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍
ഇതൊഴിവാക്കുക. പ്രത്യേകിച്ച് വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി തുടങ്ങിയവ.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ടുമൂന്നു സ്പൂണ്‍ ആപ്പിള്‍ സിഡെര്‍
വിനെഗര്‍ ചേര്‍ത്തിളക്കി കുടിയ്ക്കുക. ഇത് ആര്‍ത്തവം വൈകിപ്പിക്കും. ഇത് ദിവസം
രണ്ടു മൂന്നു തവണയെങ്കിലും കുടിയ്ക്കുക തന്നെ വേണം.
ചുവന്ന പരിപ്പ്
ചുവന്ന പരിപ്പു ലഭിയ്കകും. ഇത് വറുത്തു പൊടിച്ച് ചൂടുവെള്ളത്തിലോ
സൂപ്പിലോ ചേര്‍ത്തു കുടിയ്ക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കുവാനുള്ള ഒരു വഴിയാണ്.
ആര്‍ത്തവം വരുന്നതിന് ഒരാഴ്ച മുന്‍പെങ്കിലും ഇത് കുടിയ്ക്കണം. രാവിലെ
വെറുവയറ്റിലാണ് ഇത് കുടിയ്‌ക്കേണ്ടതെന്നതും ശ്രദ്ധിയ്ക്കുക.
ജെലാറ്റിന്‍
ജെലാറ്റിന്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് ആര്‍ത്തവം
സ്വാഭാവികമായും നാലു മണിക്കൂര്‍ നേരത്തേയ്ക്കു വരെ വൈകിപ്പിയ്ക്കും. അത്യവശ്യ
സന്ദര്‍ഭങ്ങളില്‍ ഈ മാര്‍ഗം പരീക്ഷിക്കാവുന്നതാണ്.
സ്‌ട്രെസ്
സ്‌ട്രെസ് ആര്‍ത്തവം വൈകിപ്പിക്കുന്ന ഒരു കാര്യമാണ്. നിങ്ങള്‍
കൂടുതല്‍ സ്‌ട്രെസണ്ടാക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു നോക്കൂ, സ്വാഭാവികമായും ആര്‍ത്തവം വൈകും.
വ്യായാമങ്ങള്‍
കൂടുതല്‍ കനപ്പെട്ട വ്യായാമങ്ങള്‍ ചെയ്യുന്നത് ആര്‍ത്തവം
വൈകിപ്പിക്കും. ഇത് അടിക്കടി ചെയ്തു നോക്കൂ, പ്രയോജനമുണ്ടാകും.
0 comments:
Post a Comment