To listen you must install Flash Player.

Wednesday, 24 July 2013


ശാസ്ത്രജ്ഞന്‍ - വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍

ന­മ്മു­ടെ സമൂ­ഹ­ത്തില്‍ വള­രെ ബഹു­മാ­ന­ത്തോ­ടെ നി­രീ­ക്ഷി­ക്ക­പ്പെ­ടു­ന്ന ഒരു ലേ­ബല്‍ ആണ് 'ശാ­സ്ത്ര­ജ്ഞന്‍' എന്ന­ത്. പണ്ടൊ­ക്കെ ഡോ­ക്ടര്‍, എഞ്ചി­നീ­യര്‍ എന്നൊ­ക്കെ പറ­ഞ്ഞാ­ലും ഇതേ ഒരു പ്ര­ത്യേ­കത ഉണ്ടാ­യി­രു­ന്നു. ഇന്ന­ത്തെ സാ­ഹ­ച­ര്യ­ത്തില്‍ ഡോ­ക്ടര്‍­മാ­രും എഞ്ചി­നീ­യര്‍­മാ­രും എണ്ണ­ത്തില്‍ ഒരു­പാ­ട് കൂ­ടി­യ­തു­കൊ­ണ്ട് ഇവ­ക­ളു­ടെ സ്റ്റാ­റ്റ­സ് വാ­ല്യൂ അല്പം മങ്ങി­യി­ട്ടു­ണ്ട്. പക്ഷേ ­ശാ­സ്ത്ര­ജ്ഞന്‍ എന്ന പദ­വി­ക്ക് ഇപ്പൊ­ഴും വലിയ കോ­ട്ടം സം­ഭ­വി­ച്ചി­ട്ടി­ല്ല, കാ­ര­ണം ഈ ഗണ­ത്തില്‍ പെ­ടു­ന്ന­വര്‍ ഇന്നും വള­രെ കു­റ­ച്ചേ ഉള്ളൂ എന്ന­തു­ത­ന്നെ.

സാ­ധാ­ര­ണ­ക്കാ­ര­നെ സം­ബ­ന്ധി­ച്ചു ഇന്നും ഗവേ­ഷ­കന്‍ അല്ലെ­ങ്കില്‍ ശാ­സ്ത്ര­ജ്ഞന്‍ എന്നു പറ­ഞ്ഞാല്‍ ബഹി­രാ­കാ­ശ­ശാ­സ്ത്ര­മാ­യി­രി­ക്കും അയാ­ളു­ടെ വി­ഷ­യം എന്നാ­ണ് വെ­യ്പ്പ്, അതും ISRO യില്‍ റോ­ക്ക­റ്റ് മു­ക­ളി­ലേ­ക്ക് അയ­ക്കു­ന്ന ജോ­ലി­യാ­ണ് അവ­രു­ടേ­ത്. നോ­ബല്‍ സമ്മാ­നം നേ­ടു­ന്ന­വ­രു­ടെ­യും ഹി­ഗ്സ് ബോ­സോ­ണി­ന്റെ പി­ന്നാ­ലേ പോ­കു­ന്ന­വ­രു­ടെ­യും ഒക്കെ വാര്‍­ത്ത­കള്‍ പത്ര­ങ്ങ­ളില്‍ വരു­ന്നു­ണ്ട് എങ്കില്‍ പോ­ലും, ഗവേ­ഷ­ണം എന്നാല്‍ ബഹി­രാ­കാ­ശം എന്ന ധാ­രണ നമ്മു­ടെ സാ­ധാ­ര­ണ­ക്കാ­ര­ന്റെ ഉള്ളില്‍ ഇപ്പൊ­ഴും സാ­മാ­ന്യം ബല­ത്തോ­ടെ നി­ല­നില്‍­ക്കു­ന്നു. അതി­നു കാ­ര­ണം, ഒരു­പ­ക്ഷേ, ബഹി­രാ­കാ­ശ­ഗ­വേ­ഷ­ണ­ത്തി­ന്റെ ഫല­ങ്ങള്‍ മാ­ത്ര­മേ ഒരു സാ­ധാ­ര­ണ­ക്കാ­ര­ന് വാ­യി­ച്ചാല്‍ മന­സി­ലാ­വു­ന്ന­താ­യി ഉള്ളൂ എന്ന­താ­കാം. മറ്റ് മേ­ഖ­ല­ക­ളില്‍ ഇന്ന് ശാ­സ്ത്ര­ജ്ഞര്‍ ചെ­യ്യു­ന്ന ഗവേ­ഷ­ണ­ത്തെ കു­റി­ച്ച് പറ­ഞ്ഞാല്‍ ഒരു സാ­ധാ­ര­ണ­ക്കാ­ര­നോ റി­പ്പോര്‍­ട്ടര്‍­ക്കോ പോ­ലും ഒന്നും മന­സി­ലാ­യി എന്നു­വ­രി­ല്ല. അതു­കൊ­ണ്ട് മാ­ധ്യ­മ­ങ്ങള്‍ അത്ത­രം കാ­ര്യ­ങ്ങള്‍ പ്രാ­ധാ­ന്യ­ത്തോ­ടെ റി­പ്പോര്‍­ട്ട് ചെ­യ്യാ­റി­ല്ല, ആരും ഒട്ട­റി­യാ­റും ഇല്ല.

ഹി­ഗ്സ് ബോ­സോ­ണി­ന് ദൈ­വ­ക­ണം എന്ന (ന­ശി­ച്ച)­പേ­ര് ഇല്ലാ­തി­രു­ന്നു എങ്കില്‍ നമ്മു­ടെ നാ­ട്ടില്‍ എത്ര­പേര്‍ ആ വാര്‍­ത്ത­കള്‍ വാ­യി­ക്കു­മാ­യി­രു­ന്നു? നമ്മു­ടെ പല പ്ര­മു­ഖ­പ­ത്ര­ങ്ങ­ളും ശാ­സ്ത്ര­വാര്‍­ത്ത­കള്‍ റി­പ്പോര്‍­ട് ചെ­യ്ത­ത് വാ­യി­ച്ചാല്‍ മന­സി­ലാ­വും റി­പ്പോര്‍­ട്ടര്‍­ക്ക് എഴു­തു­ന്ന വി­ഷ­യ­ത്തില്‍ വല്യ പി­ടി­യൊ­ന്നും ഇല്ല എന്ന്. ചന്ദ്ര­നില്‍ കൊ­ടി പാ­റി­പ്പ­റ­ക്കു­ന്നു എന്ന് പണ്ട് മനോ­രമ റി­പ്പോര്‍­ട്ട് ചെ­യ്ത­ത് ഓര്‍­ത്തു­പോ­കു­ന്നു­.

പൊ­തു­വാ­യി പറ­യു­മ്പോള്‍ ഒരു ശാ­സ്ത്ര­ജ്ഞന്‍ ചെ­യ്യു­ന്ന ജോ­ലി എന്താ­ണ് എന്ന് മറ്റു­ള്ള മേ­ഖ­ല­ക­ളില്‍ ഉള്ള­വര്‍­ക്ക് തീ­രെ അറി­യി­ല്ല. ഞാ­നൊ­ക്കെ സ്കൂ­ളില്‍ പഠി­ക്കു­മ്പോള്‍ 'ശാ­സ്ത്ര­ജ്ഞന്‍' എന്നൊ­രു ഉദ്യോ­ഗം ഉള്ള­താ­യി അറി­യി­ല്ലാ­യി­രു­ന്നു. കാ­ര­ണം അന്ന് ഞങ്ങള്‍ ശാ­സ്ത്ര­ജ്ഞന്‍ എന്നു കേ­ട്ട് പഠി­ച്ച ന്യൂ­ട്ട­നോ എഡി­സ­നോ ഒന്നും ശമ്പ­ളം വാ­ങ്ങി, മേ­ശ­പ്പു­റ­ത്ത് 'സ­യ­ന്റി­സ്റ്റ്' എന്ന ബോര്‍­ഡും വച്ചി­രു­ന്ന് ജോ­ലി­/­റി­സര്‍­ച്ച് ചെ­യ്തി­രു­ന്ന ശാ­സ്ത്ര­ജ്ഞന്‍­മാര്‍ ആയി­രു­ന്നി­ല്ല. അവര്‍­ക്കൊ­ന്നും ഫി­സി­ക്സി­ലോ കെ­മി­സ്ട്രി­യി­ലോ പോ­സ്റ്റ് ഗ്രാ­ജു­വേ­ഷ­നും ഇല്ലാ­യി­രു­ന്നു­.

ഇ­ന്ന് അത­ല്ല സ്ഥി­തി. ഒരു ശാ­സ്ത്ര­ജ്ഞന്‍ അല്ലെ­ങ്കില്‍ ഗവേ­ഷ­കന്‍ എന്ന ലേ­ബല്‍ കി­ട്ടാന്‍ ഒരാള്‍ ബി­രു­ദ­ങ്ങള്‍ നേ­ടേ­ണ്ട­തു­ണ്ട്. ഒരാള്‍ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം കഴി­ഞ്ഞ് മറ്റ് യോ­ഗ്യ­താ പരീ­ക്ഷ­ക­ളും വി­ജ­യി­ച്ച് ഗവേ­ഷ­കന്‍ എന്ന സ്ഥാ­നം നേ­ടി­ക്ക­ഴി­ഞ്ഞാല്‍, ആ ലേ­ബല്‍ നി­ല­നിര്‍­ത്താ­നും ഉണ്ട് കട­മ്പ­കള്‍. ഒരു ഗവേ­ഷ­കന്‍ ആദ്യം ചെ­യ്യേ­ണ്ട­ത് അവ­ന് താ­ല്പ­ര്യ­മു­ള്ള മേ­ഖ­ല­യില്‍ അതു­വ­രെ നട­ന്നി­ട്ടു­ള്ള എല്ലാ പഠ­ന­ങ്ങ­ളും മന­സി­ലാ­ക്കുക എന്ന­താ­ണ്. ആ പ്ര­ക്രി­യ­യെ Literature Survey എന്നാ­ണ് പറ­യു­ക. അങ്ങ­നെ ഗഹ­ന­മായ പഠ­ന­ങ്ങള്‍­ക്ക് ശേ­ഷം അയാള്‍­ക്ക് ഇനി­യും പഠ­ന­വി­ധേ­യ­മാ­ക്ക­പ്പെ­ടാ­ത്ത പ്ര­ശ്ന­ങ്ങ­ളെ കു­റി­ച്ച് ഒരു ധാ­രണ ഉണ്ടാ­യി­വ­രും. അതി­നെ­യാ­ണ് Problem Identification എന്നു­പ­റ­യു­ക.

അ­ങ്ങ­നെ അതില്‍ ഒരു പ്ര­ത്യേക വി­ഷ­യ­ത്തെ അധി­ക­രി­ച്ച് പഠ­നം തു­ട­ങ്ങു­ക­യാ­യി. അതി­നാ­യി സ്വ­യം രൂ­പ­കല്‍­പ്പന ചെ­യ്ത­തോ, മു­മ്പ് മറ്റ് കാ­ര്യ­ങ്ങള്‍­ക്കാ­യി ഇതി­ന­കം ഉപ­യോ­ഗി­ച്ചി­ട്ടു­ള്ള­തോ ആയ പരീ­ക്ഷ­ണ­ങ്ങ­ളും നി­രീ­ക്ഷ­ണ­ങ്ങ­ളും നട­ത്തു­ന്നു. നി­ര­വ­ധി ആധു­നിക ശാ­സ്ത്ര­സാ­ങ്കേ­തിക ഉപ­ക­ര­ണ­ങ്ങ­ളു­ടെ സഹാ­യം ഇതി­നാ­യി ഉപ­യോ­ഗ­പ്പെ­ടു­ത്തേ­ണ്ടി­വ­രും. പരീ­ക്ഷ­ണ­ങ്ങ­ളു­ടെ എല്ലാം ഫല­ങ്ങള്‍ കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ടു­ത്തി വെ­ക്ക­ണം. ഈ ഘട്ട­ത്തെ Data Collection അല്ലെ­ങ്കില്‍ വി­വ­ര­ശേ­ഖ­ര­ണം എന്ന് പറ­യാം­.

ഇ­പ്പോള്‍ ഗവേ­ഷ­ക­ന്റെ കൈ­യില്‍ ഉള്ള­ത് കു­റെ വി­വ­ര­ങ്ങള്‍ അല്ലെ­ങ്കില്‍ raw data മാ­ത്ര­മാ­ണ്. അടു­ത്ത ഘട്ടം, ഇവ­യെ കൃ­ത്യ­മാ­യി അപ­ഗ്ര­ഥി­ക്കു­ന്ന­താ­ണ്- Data Analysis. പല പല പരീ­ക്ഷ­ണ­ങ്ങ­ളു­ടെ ഫല­ങ്ങള്‍ പ്ര­ത്യേ­കം പ്ര­ത്യേ­കം പരി­ശോ­ധി­ച്ചും അവ തമ്മില്‍ ഒത്തു­നോ­ക്കി­യും, മുന്‍ പഠ­ന­ങ്ങ­ളി­ലെ Data യു­മാ­യും അവ­യു­ടെ അപ­ഗ്ര­ഥ­ന­ങ്ങ­ളു­മാ­യും ഒക്കെ താ­ര­ത­മ്യം ചെ­യ്തും, അങ്ങ­നെ അക്ഷ­രാര്‍­ത്ഥ­ത്തില്‍ തല­നാ­രിഴ കീ­റി പഠി­ച്ചാ­ണ് ഈ ഘട്ടം മു­ന്നോ­ട്ട് പോ­കു­ക.

ഇ­തി­ന്റെ­യൊ­ക്കെ അവ­സാ­നം ഗവേ­ഷ­കന്‍ തന്റെ അനു­മാ­ന­ത്തില്‍ (Conclusion) എത്തു­ന്നു. ഇന്ന ഇന്ന അടി­സ്ഥാ­ന­കാ­ര­ണ­ങ്ങള്‍ കൊ­ണ്ടാ­ണ് തന്റെ പരീ­ക്ഷ­ണ­ങ്ങള്‍­ക്ക് ഇന്ന ഇന്ന ഫല­ങ്ങള്‍ ഉണ്ടാ­യ­ത് എന്ന് അയാള്‍ അനു­മാ­നി­ക്കു­ന്നു. ഇതൊ­ക്കെ സ്വ­ന്തം ബു­ക്കില്‍ എഴു­തി­വെ­ച്ചു മി­ണ്ടാ­തെ ഇരു­ന്നാല്‍ ഒരു കാ­ര്യ­വും ഇല്ല. അടു­ത്ത ഘട്ടം തന്റെ പഠ­ന­വി­വ­രം പു­റം ലോ­ക­ത്തെ അറി­യി­ക്കാ­നു­ള്ള ഒരു­ക്ക­മാ­ണ്. അതി­നു ആദ്യം അയാള്‍ സ്വ­ന്തം പഠ­നം വ്യ­ക്ത­മാ­യും ചി­ട്ട­യോ­ടും വി­വ­രി­ച്ച് ഒരു രേഖ എഴു­തി­യു­ണ്ടാ­ക്കു­ന്നു. Research Paper എന്നാ­ണ് അതി­നെ പറ­യു­ക. ഇത് ഏതെ­ങ്കി­ലും ശാ­സ്ത്ര­പ്ര­സാ­ധ­കര്‍­ക്ക് (Science Journal) അയ­ച്ചു­കൊ­ടു­ക്കു­ന്നു­.

നൂ­റു­ക­ണ­ക്കി­നു പ്ര­സാ­ധ­കര്‍ ഉള്ള­തില്‍ ഓരോ­രു­ത്ത­രും ഓരോ മേ­ഖ­ല­യ്ക്കാ­യി­രി­ക്കും ഊന്നല്‍ കൊ­ടു­ക്കു­ന്ന­ത്. തന്റെ മേ­ഖ­ല­യ്ക്ക് ഊന്നല്‍ നല്‍­കു­ന്ന ഒരു Journal കണ്ടെ­ത്തി അവര്‍­ക്കാ­ണ് ഗവേ­ഷ­കന്‍ തന്റെ Paper അയ­ച്ചു­കൊ­ടു­ക്കു­ന്ന­ത്. ഇതി­നെ Communication എന്നു­പ­റ­യും. തീ­രു­ന്നി­ല്ല. പ്ര­സാ­ധ­കര്‍­ക്ക് ഒരു Expert Desk ഉണ്ടാ­വും. അവര്‍ ആദ്യം നമ്മു­ടെ Paper ഒന്നു വാ­യി­ച്ചു­നോ­ക്കും. അവര്‍­ക്ക് അതില്‍ പു­തി­യ­താ­യും, കാ­മ്പു­ള്ള­താ­യും എന്തെ­ങ്കി­ലും ഉണ്ടെ­ന്ന് തോ­ന്നി­യാല്‍ Peer Review എന്ന അടു­ത്ത ഘട്ട­മാ­ണ്. നമ്മു­ടെ ഗവേ­ഷ­ക­ന്റെ അതേ മേ­ഖ­ല­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന മറ്റ് കു­റ­ച്ചു ഗവേ­ഷ­കര്‍­ക്ക് ഇത് അയ­ച്ചു­കൊ­ടു­ക്കും. ഇവ­രെ Reviewers എന്നു വി­ളി­ക്കും. അവര്‍ നമ്മു­ടെ പേ­പ്പ­റി­നെ തല­ങ്ങും വി­ല­ങ്ങും പരി­ശോ­ധി­ക്കും­.

ഓര്‍­ക്ക­ണം, ഒരേ മേ­ഖ­ല­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ഗവേ­ഷ­കര്‍ തമ്മില്‍ ആരോ­ഗ്യ­ക­ര­മായ (തീര്‍­ച്ച­യാ­യും അല്ലാ­ത്ത­തും ഉണ്ട്) ഒരു മത്സ­രം ഉണ്ട്. നമ്മു­ടെ Data, അതി­നെ വി­ശ­ദീ­ക­രി­ക്കാന്‍ നമ്മള്‍ ഉപ­യോ­ഗി­യ്ക്കു­ന്ന അല്ലെ­ങ്കില്‍ കണ്ടെ­ത്തിയ തത്വം എന്നി­വ­യെ­ല്ലാം അവര്‍ പരി­ശോ­ധി­ക്കും. അത് തൃ­പ്തി­ക­ര­മാ­ണെ­ങ്കില്‍ ആ അഭി­പ്രാ­യ­വും, അവര്‍­ക്ക് തോ­ന്നിയ സം­ശ­യ­ങ്ങ­ളും വി­മര്‍­ശ­ന­ങ്ങ­ളും ഒക്കെ ചേര്‍­ത്ത് അവര്‍ അത് Journal Editor നും അദ്ദേ­ഹം അത് നമു­ക്ക് തി­രി­ച്ചും അയ­യ്ക്കും­.

അ­വര്‍ പറ­യു­ന്ന നിര്‍­ദേ­ശ­ങ്ങള്‍ സ്വീ­ക­രി­ക്കു­ക, അവ­രു­ടെ ചോ­ദ്യ­ങ്ങള്‍­ക്ക് വ്യ­ക്ത­മായ മറു­പ­ടി നല്കുക തു­ട­ങ്ങിയ ജോ­ലി­ക­ളാ­ണ് അടു­ത്ത് നമ്മു­ടെ ഗവേ­ഷ­ക­നു­ള്ള­ത്. അങ്ങ­നെ ആവ­ശ്യ­മായ രീ­തി­യില്‍ പരി­ഷ്ക­രി­ച്ച നമ്മു­ടെ പേ­പ്പര്‍ നമ്മള്‍ വീ­ണ്ടും Journal Editor-ക്കു അയ­യ്ക്കു­ന്നു. Reviewers-നു നമ്മള്‍ നല്കിയ മറു­പ­ടി അവര്‍­ക്ക് തൃ­പ്തി­ക­ര­മാ­ണെ­ങ്കില്‍, നമ്മു­ടെ Paper ആ Journal-ല്‍ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­ന്നു. ചി­ല­പ്പോള്‍ ഇതി­ന­കം ഈ Review പ്ര­ക്രിയ പല തവണ നട­ന്നെ­ന്ന് വരും. ഒടു­വില്‍ തന്റെ Paper ഇങ്ങ­നെ Published ആകു­ന്ന അവ­സ്ഥ­യില്‍ മാ­ത്ര­മാ­ണു ഒരാ­ളു­ടെ ഗവേ­ഷ­ണം അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന­ത്.

(ഒ­രു Research Paper എഴു­തി ഒരു ജേ­ണ­ലി­ലേ­യ്ക്ക് അയ­യ്ക്കാന്‍ നി­ങ്ങള്‍­ക്ക് ഒരു പോ­സ്റ്റ് ഗ്രാ­ജു­വേ­ഷ­നോ ഏതെ­ങ്കി­ലും ഒരു ശാ­സ്ത്ര­സ്ഥാ­പ­ന­ത്തി­ലെ ഗവേ­ഷ­ക­ജോ­ലി­യോ ആവ­ശ്യ­മി­ല്ല. അത്ത­രം ഘട­ക­ങ്ങള്‍ നി­ങ്ങ­ളു­ടെ ഗവേ­ഷ­ണ­ത്തി­ന്റെ First Impression അല്പം കൂ­ട്ടും എന്നേ­യു­ള്ളൂ. നി­ങ്ങ­ളു­ടേ­ത് ഒരു മി­ക­ച്ച പഠ­ന­ഫ­ലം ആണെ­ങ്കില്‍ അത് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടാ­തി­രി­ക്കാന്‍ അതൊ­ന്നും കാ­ര­ണ­മാ­കി­ല്ല).

Reviewers നോ Expert Desk നോ എവി­ടെ­യെ­ങ്കി­ലും വച്ചു നമ്മു­ടെ ഗവേ­ഷ­ണം മോ­ശ­മെ­ന്നോ ഒരു­പ­ക്ഷേ കൃ­ത്രി­മ­മെ­ന്നോ തോ­ന്നി­യാല്‍, Journal അത് Reject ചെ­യ്യും. അങ്ങ­നെ ഉണ്ടാ­യാല്‍ ഗവേ­ഷ­കന്‍ തന്റെ Paper-ല്‍ സമൂ­ല­മായ പരി­ഷ്കാ­ര­ങ്ങള്‍ വരു­ത്തേ­ണ്ടി­വ­രും. ചി­ല­പ്പോള്‍ ചെ­യ്ത­തൊ­ക്കെ വീ­ണ്ടും ചെ­യ്തു­നോ­ക്കേ­ണ്ടി­വ­ന്നു എന്നും വരാം. ഒടു­വില്‍ തന്റെ Paper വീ­ണ്ടും തയ്യാ­റാ­ക്കി അയാള്‍ മറ്റേ­തെ­ങ്കി­ലും സമാന ജേ­ണ­ലു­കള്‍­ക്കൊ അതേ ജേ­ണ­ലി­ന് തന്നെ­യോ അയ­യ്ക്കു­ന്നു. ഇതി­നും പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട­ണം എങ്കില്‍ ആദ്യം കട­ന്നു­പോയ Peer Review-വി­ലൂ­ടെ കട­ന്നു­പോ­യേ തീ­രൂ­.

ഇ­നി ജേ­ണ­ലു­ക­ളില്‍ തന്നെ Impact Factor എന്ന ഒരു മാ­ന­ദ­ണ്ഡം അനു­സ­രി­ച്ചു­ള്ള ഒരു റാ­ങ്കി­ങ് നി­ല­വില്‍ ഉണ്ട്. 'Nature' ഒക്കെ പോ­ലെ­യു­ള്ള ചില ജേ­ണ­ലു­കള്‍ വള­രെ­യ­ധി­കം പ്രാ­ധാ­ന്യ­മു­ള്ള ഗവേ­ഷ­ണ­ഫ­ല­ങ്ങള്‍ മാ­ത്ര­മാ­ണ് പ്ര­സി­ദ്ധീ­ക­രി­ക്കു­ക. അവ­രു­ടെ­യൊ­ക്കെ Peer Review ചെ­യ്യു­ന്ന­വര്‍ അതാ­ത് മേ­ഖ­ല­ക­ളി­ലെ 'ഭീ­മന്‍­മാ­രും' ആയി­രി­യ്ക്കും. സാ­ങ്കേ­തി­ക­മാ­യി, അതി­നു വലിയ Impact Factor ഉണ്ട് എന്നു പറ­യും. താ­ര­ത­മ്യേന കു­റ­ഞ്ഞ Impact ഉള്ള ജേ­ണ­ലു­കള്‍ അതി­ന­നു­സ­രി­ച്ച് പ്രാ­ധാ­ന്യം കു­റ­ഞ്ഞ ഗവേ­ഷ­ണ­ഫ­ല­ങ്ങ­ളും പ്ര­സി­ദ്ധീ­ക­രി­ക്കും. അതു­കൊ­ണ്ട് തന്നെ, ഒരു High Impact ജേ­ണ­ലില്‍ തന്റെ കണ്ടെ­ത്തല്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു­കാ­ണാന്‍ ആയി­രി­യ്ക്കും ഏതൊ­രു ഗവേ­ഷ­ക­നും ആഗ്ര­ഹി­ക്കു­ക. ഇപ്ര­കാ­രം, ശാ­സ്ത്ര­രം­ഗ­ത്ത് ഒരു പു­തിയ കണ്ടു­പി­ടി­ത്തം ഉണ്ടാ­കു­ന്ന­ത് പല­വിധ പരീ­ക്ഷ­ക­ളും പാ­സായ ശേ­ഷ­മാ­ണ്. അതാ­ണ് ശാ­സ്ത്ര­ഗ­വേ­ഷ­ണ­ങ്ങ­ളു­ടെ വി­ശ്വാ­സ്യ­ത­യും ആധി­കാ­രി­ക­ത­യും കൂ­ട്ടു­ന്ന­ത്.

ഒ­രു Peer Review നട­ക്കു­ന്ന­തു ഒരു പ്ര­ത്യേ­ക­സ്ഥ­ല­ത്തെ­യോ രാ­ജ്യ­ത്തെ­യോ ആളു­ക­ളു­ടെ ഇട­യില്‍ അല്ല, ലോ­ക­ത്തെ മൊ­ത്ത­ത്തില്‍ ഒന്നാ­യി കണ്ടി­ട്ടാ­ണ്. അതു­കൊ­ണ്ടാ­ണ് ന്യൂ­ട്ട­ന്റെ നി­യ­മ­ങ്ങ­ളെ ഇന്ത്യ­യി­ലും അമേ­രി­ക്ക­യി­ലും ചൈ­ന­യി­ലും ദു­ബാ­യി­യി­ലും ഒക്കെ ഒരേ രൂ­പ­ത്തില്‍ പഠി­ക്കു­ന്ന­ത്.

ശാ­സ്ത്ര­ത്തില്‍ ഒരു ഗ്ര­ന്ഥ­വും അവ­സാ­ന­വാ­ക്ക­ല്ല. ഏത് ഗ്ര­ന്ഥ­വും ഏത് സമ­യ­ത്തും ചോ­ദ്യം ചെ­യ്യ­ലു­കള്‍­ക്ക് വഴ­ങ്ങി­യെ കഴി­യൂ. ആര്‍­ക്കും ഏത് ശാ­സ്ത്ര­സി­ദ്ധാ­ന്ത­ത്തെ­യും ചോ­ദ്യം ചെ­യ്യാം, തെ­റ്റാ­ണെ­ന്ന് സ്ഥാ­പി­ക്കാം. ഒറ്റ വ്യ­വ­സ്ഥ­യെ ഉള്ളൂ, അത് ലോ­ക­ത്ത് മറ്റേ­തൊ­രാള്‍­ക്കും സ്വീ­കാ­ര്യ­മാ­വും വി­ധം അസ­ന്ദി­ഗ്ദ്ധ­മാ­യി തെ­ളി­യി­ക്കാന്‍ നി­ങ്ങള്‍­ക്ക് കഴി­ഞ്ഞി­രി­ക്ക­ണം. അങ്ങ­നെ­യാ­ണ് അതു­വ­രെ ആരാ­ലും അറി­യ­പ്പെ­ടാ­തി­രു­ന്ന ഐന്‍­സ്റ്റീന്‍ എന്നു പേ­രു­ള്ള ഒരു പാ­വം സ്വി­സ് ക്ലാര്‍­ക്ക് ന്യൂ­ട്ട­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളി­ലെ പോ­രാ­യ്മ ചൂ­ണ്ടി­ക്കാ­ട്ടി ലോ­ക­പ്ര­ശ­സ്ത­നാ­യ­ത്.
ശാ­സ്ത്ര­ജ്ഞന്‍ എന്ന് പൊ­തു­വേ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന­വ­രെ, അവര്‍ ഗവേ­ഷ­ണ­ത്തെ­/­പ­ഠ­ന­ത്തെ എങ്ങ­നെ സമീ­പി­ക്കു­ന്നു എന്ന­തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ മൂ­ന്നാ­യി തരം തി­രി­ക്കാം. ഒന്നാ­മ­ത്തെ കൂ­ട്ടര്‍ താന്‍ കൂ­ടി ഉള്‍­പ്പെ­ടു­ന്ന ഒരു പ്ര­കൃ­തി­യി­ലെ അടി­സ്ഥാ­ന­സ­ത്യ­ങ്ങള്‍ കണ്ടെ­ത്തു­ന്ന­തി­നു­ള്ള ഒരു കൌ­തു­ക­ത്തോ­ടെ­യാ­ണ് ശാ­സ്ത്ര­ഗ­വേ­ഷ­ണ­ത്തെ സമീ­പി­ക്കു­ക. തന്റെ വി­ദ്യാ­ഭ്യാ­സ­വും അറി­വും അവര്‍ തങ്ങ­ളെ­ക്കൂ­ടി അറി­യു­ന്ന­തി­നാ­ണ് ഉപ­യോ­ഗി­ക്കു­ന്ന­ത്. അല്പം തത്വ­ശാ­സ്ത്ര­ത്തി­ന്റെ രീ­തി­യില്‍ പറ­ഞ്ഞാല്‍, ഇക്കൂ­ട്ട­രെ സം­ബ­ന്ധി­ച്ച് പഠി­ക്കു­ന്ന­യാ­ളും പഠി­ക്ക­പ്പെ­ടു­ന്ന കാ­ര്യ­വും തമ്മില്‍ വേര്‍­തി­രി­ക്കാന്‍ കഴി­യാ­ത്ത­വി­ധം ബന്ധ­പ്പെ­ട്ടി­രി­ക്കും­.

ര­ണ്ടാ­മ­ത്തെ കൂ­ട്ടര്‍, ഒരു ബൌ­ദ്ധി­ക­സം­തൃ­പ്തി­യ്ക്കു­ള്ള (Intellectual Satisfaction) മാര്‍­ഗ­മാ­യാ­ണ് ഗവേ­ഷ­ണ­ത്തെ സമീ­പി­ക്കു­ക. തന്റെ അറി­വും ബു­ദ്ധി­യും ഉപ­യോ­ഗി­ച്ച് കണ­ക്കി­ലെ ഒരു പസ്സില്‍ (puzzle)­നു പരി­ഹാ­രം കണ്ടെ­ത്താന്‍ ശ്ര­മി­ക്കു­ന്ന സ്കൂള്‍ കു­ട്ടി­യു­ടെ കൌ­തു­ക­മാ­യി­രി­ക്കും ഇവ­രെ നയി­ക്കു­ന്ന­ത്. ഒരു അന്ധ­വി­ശ്വാ­സ­ത്തി­ന്റെ പി­ന്നാ­ലേ പോ­കാന്‍ ഇവര്‍­ക്ക് മടി­യു­ണ്ടാ­കേ­ണ്ട കാ­ര്യ­വും ഇല്ല. കാ­ര­ണം അവര്‍­ക്ക് തന്റെ ഗവേ­ഷ­ണ­ത്തെ സ്വ­ന്തം ജീ­വി­ത­വു­മാ­യി ബന്ധ­പ്പെ­ടു­ത്തേ­ണ്ട ആവ­ശ്യ­മേ­യി­ല്ല, അത് രണ്ടും അവ­രു­ടെ കണ്ണില്‍ വേ­റെ വേ­റെ കാ­ര്യ­ങ്ങ­ളാ­യി­രി­ക്കും. ഇങ്ങ­നെ­യു­ള്ള ഒരു ശാ­സ്ത്ര­ജ്ഞ­ന് സൂ­ര്യ­ന് ചു­റ്റും കറ­ങ്ങു­ന്ന ഭൂ­മി­യു­ടെ ഓര്‍­ബീ­റ്റി­ന്റെ­യും ഭൂ­മി­യു­ടെ ഗോ­ളാ­കൃ­തി­യു­ള്ള ഉപ­രി­ത­ല­ത്തി­ന്റെ­യും ഒക്കെ സങ്കീര്‍­ണ­മായ ഗണി­ത­സ­മ­വാ­ക്യ­ങ്ങള്‍ കൃ­ത്യ­മാ­യി പരി­ഹ­രി­ക്കു­ന്ന­തി­ന്റെ ഒപ്പം തന്നെ സൂ­ര്യന്‍ ഭൂ­മി­യ്ക്ക് ചു­റ്റും കറ­ങ്ങു­ന്നു എന്നും ഭൂ­മി പര­ന്ന­താ­ണെ­ന്നും ഒക്കെ പ്ര­തി­പാ­ദി­ക്കു­ന്ന ഒരു ആത്മീ­യ­ഗ്ര­ന്ഥ­ത്തെ പു­ക­ഴ്ത്താ­നും സാ­ധി­യ്ക്കും­.

ഒ­രു ഗവേ­ഷ­ണ­ഫ­ലം പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­മ്പോള്‍ അതില്‍ ഒരാള്‍ ഉപ­യോ­ഗി­ച്ചി­രി­ക്കു­ന്ന Method of Science അയാള്‍ സ്വ­ന്തം ജീ­വി­ത­ത്തി­ലും ഉപ­യോ­ഗി­ക്കു­ന്നു­ണ്ടോ എന്ന­ത് മാ­ന­ദ­ണ്ഡ­മാ­കാ­റി­ല്ല. അതു­കൊ­ണ്ട് തന്നെ ഈ രണ്ടു വി­ഭാ­ഗം ശാ­സ്ത്ര­ജ്ഞന്‍­മാ­രും ഒരു­പ­ക്ഷേ ഗവേ­ഷ­ണ­ഫ­ല­ങ്ങ­ളു­ടെ സ്വീ­കാ­ര്യ­ത­യു­ടെ അടി­സ്ഥാ­ന­ത്തി­ലും 'ശാ­സ്ത്ര­ജ്ഞന്‍' എന്ന വി­ശേ­ഷ­ണ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലും തു­ല്യ­രാ­യി­രി­ക്കും. ലോ­ക­ത്തി­ലെ മി­ക്ക പ്ര­ഗ­ത്ഭ­ശാ­സ്ത്ര­ജ്ഞന്‍­മാ­രേ­യും നമു­ക്ക് ഈ രണ്ട് കൂ­ട്ട­ത്തി­ലു­മാ­യി കാ­ണാന്‍ സാ­ധി­ക്കും. ഒരു ശാ­സ്ത്ര­ജ്ഞ­നാ­യി­രി­ക്കെ അന്ധ­വി­ശ്വാ­സ­ങ്ങ­ളു­ടെ പി­ന്നാ­ലെ പോ­കു­ന്ന­വര്‍ തെ­റ്റായ സന്ദേ­ശ­മാ­ണ് സമൂ­ഹ­ത്തി­ന് നല്‍­കു­ന്ന­ത് എങ്കി­ലും, ഇക്കൂ­ട്ടര്‍ അത് മന­പ്പൂര്‍­വം ചെ­യ്യു­ന്ന­ത­ല്ല.

ഇ­നി­യു­ള്ള മൂ­ന്നാ­മ­ത്തെ കൂ­ട്ടര്‍ അപ­ക­ട­കാ­രി­കള്‍ ആണ്, കപ­ട­ശാ­സ്ത്ര­ജ്ഞന്‍­മാര്‍. ഇവര്‍ സ്വ­യം ശാ­സ്ത്ര­ജ്ഞന്‍ എന്ന് വി­ശേ­ഷി­പ്പി­ച്ചു­കൊ­ണ്ട്, സാ­ധാ­ര­ണ­ക്കാ­ര­ന് ശാ­സ്ത്ര­ത്തില്‍ ഉള്ള അറി­വി­ല്ലാ­യ്മ­യെ മു­ത­ലെ­ടു­ത്ത് അവ­രെ പറ്റി­ക്കും. പറ­യാന്‍ ഒരു ശാ­സ്ത്ര­സ്ഥാ­പ­ന­ത്തി­ന്റെ മേല്‍­വി­ലാ­സം കൂ­ടി ഉണ്ടെ­ങ്കില്‍ ബഹു­വി­ശേ­ഷ­മാ­ണ്, കാ­ര­ണം പൊ­തു­ജ­ന­ത്തെ ഇം­പ്ര­സ് ചെ­യ്യാന്‍ അത് ധാ­രാ­ളം. 'ശാ­സ്ത്രീ­യ­മാ­യി തെ­ളി­യി­ക്ക­പ്പെ­ട്ട­ത്' എന്ന ലേ­ബ­ലില്‍ വരു­ന്ന ഉല്‍­പ്പ­ന്ന­ത്തോ­ട് സാ­ധാ­ര­ണ­ക്കാ­ര­ന് തോ­ന്നു­ന്ന വി­ശ്വാ­സം തന്നെ, ശാ­സ്ത്ര­ത്തില്‍ ജന­ങ്ങള്‍ അര്‍­പ്പി­ക്കു­ന്ന വി­ശ്വാ­സ­മാ­ണ് സൂ­ചി­പ്പി­ക്കു­ന്ന­ത്. ഇതാ­ണ് കപ­ട­ശാ­സ്ത്ര­ജ്ഞന്‍­മാ­രു­ടെ ആയു­ധം. പച്ചി­ല­യില്‍ നി­ന്നും പെ­ട്രോള്‍, മയി­ലെ­ണ്ണ­യില്‍ നി­ന്നും മസില്‍ ഉണ്ടാ­ക്കു­ന്ന മരു­ന്ന്, മഞ്ഞ­ളില്‍ നി­ന്നും ലൈം­ഗി­ക­ശ­ക്തി ഉണ്ടാ­ക്കു­ന്ന അത്ഭുത തൈ­ലം എന്നൊ­ക്കെ പറ­ഞ്ഞ് കു­റെ പേര്‍ കാ­ശു­ണ്ടാ­ക്കും. വേ­റെ കു­റെ പേര്‍ ജന­ങ്ങള്‍­ക്ക് സ്വ­ന്തം രാ­ജ്യ­ത്തോ­ടും മത­വി­ശ്വാ­സ­ത്തോ­ടും ഒക്കെ­യു­ള്ള വൈ­കാ­രിക അടു­പ്പം മു­ത­ലാ­ക്കി അന്ധ­വി­ശ്വാ­സ­ങ്ങ­ളെ­യും അനാ­ചാ­ര­ങ്ങ­ളെ­യും ശാ­സ്ത്ര­ത്തി­ന്റെ പെ­യി­ന്റ് പൂ­ശി അവ­രെ സന്തോ­ഷി­പ്പി­ച്ച് കാ­ശും പ്ര­ശ­സ്തി­യും ഉണ്ടാ­ക്കും. പൊ­തു­ജ­ന­ത്തി­ന് ഇതി­ന്റെ­യൊ­ന്നും പി­ന്നി­ലു­ള്ള 'ശാ­സ്ത്രം' അറി­യാ­ത്ത­തു­കൊ­ണ്ട് ഇത് വള­രെ ഫല­പ്ര­ദ­മാ­യി നട­ത്താ­വു­ന്ന ഒരു ഹൈ ക്ലാ­സ് തട്ടി­പ്പാ­ണ്.

ശാ­സ്ത്ര­ജ്ഞാ­ന­വും ശാ­സ്ത്ര­ബോ­ധ­വും രണ്ടാ­ണ്. ശാ­സ്ത്ര­ബോ­ധ­മു­ള്ള ഒരു ­സ­മൂ­ഹം­ ഉണ്ടാ­യാ­ലേ ശാ­സ്ത്ര­ത്തി­ന്റെ സാ­ധ്യ­ത­ക­ളെ നമു­ക്ക് പൂര്‍­ണ­മാ­യും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കഴി­യൂ. അതി­ന് എല്ലാ­വ­രും ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം നേ­ടേ­ണ്ട ആവ­ശ്യ­മി­ല്ല. ബി­രു­ദ­ങ്ങ­ളു­ടെ രൂ­പ­ത്തില്‍ ശാ­സ്ത്ര­ജ്ഞാ­നം നേ­ടി­യ­വര്‍ ശാ­സ്ത്ര­ബോ­ധം കൂ­ടി സ്വ­ന്ത­മാ­ക്കു­ക­യും ആ ബോ­ധം മറ്റു­ള്ള­വര്‍­ക്ക് പകര്‍­ന്നു­കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണ് ഒരു നവ­സ­മൂ­ഹ­നിര്‍­മി­തി­യു­ടെ രീ­തി. അതി­നെ ചെ­റു­ക്കു­ന്ന കപ­ട­ശാ­സ്ത്ര­ജ്ഞന്‍­മാ­രെ തു­റ­ന്നു­കാ­ട്ടു­ന്ന­തി­നോ­ടൊ­പ്പം അതു­കൂ­ടി ഒരു ചു­മ­ത­ല­യാ­യി കാ­ണു­ന്ന ശാ­സ്ത്ര­വി­ദ്യാര്‍­ത്ഥി­കള്‍ വളര്‍­ന്നു­വ­ര­ട്ടെ എന്ന് നമു­ക്കാ­ശി­ക്കാം­.

0 comments:

Post a Comment