ഫേസ്‌ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന അഞ്ചു അപകടങ്ങള്‍ !!!
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്‌മ സൈറ്റാണ് ഫേസ്‌ബുക്ക്. ഏകദേശം 800 മില്യണിലധികം ഉപയോക്‌താക്കളാണ് ഫേസ്‌ബുക്കിനുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫേസ്‌ബുക്ക് കൈവരിച്ച വളര്‍ച്ച ആരെയും അത്‌ഭുതപ്പെടുത്തുന്നതാണ്. 2011ല്‍ അമേരിക്കക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിച്ച സൈറ്റായി ഫേസ്‌ബുക്ക് മാറിയിരിക്കുന്നു. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഉപയോക്‌താക്കളുടെ സ്വകാര്യതയിലും സുരക്ഷയിലും ഫേസ്‌ബുക്ക് വീഴ്‌ച വരുത്തന്നതായി പരാതികള്‍ ഉയരുന്നുണ്ട്.
ഫേസ്‌ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന അഞ്ചു പ്രധാന ചതിക്കുഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഫേസ്‌ബുക്ക് ലോഗിന്‍ ചെയ്‌ത ശേഷം ബിസിനസ് സംബന്ധമായ മറ്റ് വെബ്‌സൈറ്റുകളില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെയും ഫേസ്‌ബുക്കിലുള്ള സുഹൃത്തുക്കളുടെയും പൊതുവിവരങ്ങള്‍ അനുവാദമില്ലാതെ പ്രസ്‌തുത സൈറ്റിന് എടുക്കാനാകും. ഇത്തരത്തില്‍ നിങ്ങളുടെ പേര്, യൂസര്‍ ഐഡി, പ്രൊഫൈല്‍ ചിത്രങ്ങള്‍, വാള്‍ പോസ്‌റ്റുകള്‍ എന്നിവ കവര്‍ന്നെടുക്കും. നിങ്ങളുടെ പ്രൈവസി സെറ്റിംഗ്‌സില്‍ ഡിഫോള്‍ട്ടായി എവരിവണ്‍ എന്നാകും ഉണ്ടാകുക. പ്രൈവസി സെറ്റിംഗ് ക്‌ളിക്ക് ചെയ്‌ത ശേഷം ഹൗ യു കണക്‌ട് എന്നതില്‍ എവരി വണ്‍ എന്ന ഓപ്‌ഷന്‍ മാറ്റി ഫ്രണ്ട്‌സ് അല്ലെങ്കില്‍ ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് തിരഞ്ഞെടുക്കുക.
സ്വകാര്യ ഇ-മെയില്‍ ഐഡി ഫേസ്‌ബുക്ക് പ്രൊഫൈലില്‍ വെളിപ്പെടുത്തുന്നത് അപകടകരമാണ്. ഇതുവഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനും പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്താനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.
ഫേസ്‌ബുക്കില്‍ നിരവധി പരസ്യങ്ങള്‍ വരാറുണ്ട്. ആകര്‍ഷകമായ പരസ്യങ്ങള്‍ ഉപയോക്‌താക്കള്‍ ക്‌ളിക്ക് ചെയ്യാറുമുണ്ട്. എന്നാല്‍ ഒരു കാര്യം മനസിലാക്കുക, ചില ഫേസ്‌ബുക്ക് പരസ്യങ്ങളില്‍ അപകടകരമായ മാല്‍വെയറുകള്‍ ഉള്‍പ്പടെയുള്ള വൈറസുകള്‍ അടങ്ങിയിട്ടുണ്ട്.
ചില അപകടകരമായ സന്ദേശങ്ങള്‍(അശ്‌ളീലം ഉള്‍പ്പടെ) നിങ്ങളുടെ പ്രൊഫൈലില്‍ നിന്ന് അയക്കപ്പെടാം. സ്വന്തം വാളില്‍ വരുന്ന ചില അശ്‌ളീല പോസ്‌റ്റുകള്‍ ക്‌ളിക്ക് ചെയ്‌താല്‍ നിങ്ങളുടെ സുഹൃത്തുക്കളുടെയെല്ലാം ഫേസ്‌ബുക്ക് വാളില്‍ അത് ദൃശ്യമാകും. അതുകൊണ്ടു അശ്‌ളീല കണ്ടന്റുകള്‍ ദൃശ്യമായാല്‍ ഉടന്‍ ഒഴിവാക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ വേണം.
വ്യാജ പ്രൊഫൈലുകള്‍ സംബന്ധിച്ച് ഒരു ദിവസം 15 പരാതികളാണ് യൂറോപ്യന്‍ ട്രേഡ് കമ്മീഷന് ലഭിക്കുന്നത്. നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന ബിസിനസ് സൈറ്റുകള്‍ അവരുടെ ആവശ്യത്തിനായി നിങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിക്കുന്നു. ഇത് ഒഴിവാക്കുന്നതിനായി ആദ്യം നിര്‍ദ്ദേശിച്ചതുപോലെ പഴുതുകളില്ലാത്ത പ്രൈവസി സെറ്റിംഗ് ക്രമീകരണങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്ക

1. നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് പങ്കുവെച്ചേക്കാം...
ഫേസ്‌ബുക്ക് ലോഗിന്‍ ചെയ്‌ത ശേഷം ബിസിനസ് സംബന്ധമായ മറ്റ് വെബ്‌സൈറ്റുകളില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെയും ഫേസ്‌ബുക്കിലുള്ള സുഹൃത്തുക്കളുടെയും പൊതുവിവരങ്ങള്‍ അനുവാദമില്ലാതെ പ്രസ്‌തുത സൈറ്റിന് എടുക്കാനാകും. ഇത്തരത്തില്‍ നിങ്ങളുടെ പേര്, യൂസര്‍ ഐഡി, പ്രൊഫൈല്‍ ചിത്രങ്ങള്‍, വാള്‍ പോസ്‌റ്റുകള്‍ എന്നിവ കവര്‍ന്നെടുക്കും. നിങ്ങളുടെ പ്രൈവസി സെറ്റിംഗ്‌സില്‍ ഡിഫോള്‍ട്ടായി എവരിവണ്‍ എന്നാകും ഉണ്ടാകുക. പ്രൈവസി സെറ്റിംഗ് ക്‌ളിക്ക് ചെയ്‌ത ശേഷം ഹൗ യു കണക്‌ട് എന്നതില്‍ എവരി വണ്‍ എന്ന ഓപ്‌ഷന്‍ മാറ്റി ഫ്രണ്ട്‌സ് അല്ലെങ്കില്‍ ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് തിരഞ്ഞെടുക്കുക.
2. സ്വകാര്യ ഇ-മെയില്‍ ഐഡി വെളിപ്പെടുത്താതിരിക്കുക
സ്വകാര്യ ഇ-മെയില്‍ ഐഡി ഫേസ്‌ബുക്ക് പ്രൊഫൈലില്‍ വെളിപ്പെടുത്തുന്നത് അപകടകരമാണ്. ഇതുവഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനും പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്താനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.
3. ഫേസ്‌ബുക്ക് പരസ്യങ്ങള്‍ സൂക്ഷിക്കുക
ഫേസ്‌ബുക്കില്‍ നിരവധി പരസ്യങ്ങള്‍ വരാറുണ്ട്. ആകര്‍ഷകമായ പരസ്യങ്ങള്‍ ഉപയോക്‌താക്കള്‍ ക്‌ളിക്ക് ചെയ്യാറുമുണ്ട്. എന്നാല്‍ ഒരു കാര്യം മനസിലാക്കുക, ചില ഫേസ്‌ബുക്ക് പരസ്യങ്ങളില്‍ അപകടകരമായ മാല്‍വെയറുകള്‍ ഉള്‍പ്പടെയുള്ള വൈറസുകള്‍ അടങ്ങിയിട്ടുണ്ട്.
4. നിങ്ങളുടെ സുഹൃത്തുക്കള്‍ അറിയാതെ, അവര്‍ നിങ്ങളെ മോശമായി ചിത്രീകരിച്ചേക്കാം...
ചില അപകടകരമായ സന്ദേശങ്ങള്‍(അശ്‌ളീലം ഉള്‍പ്പടെ) നിങ്ങളുടെ പ്രൊഫൈലില്‍ നിന്ന് അയക്കപ്പെടാം. സ്വന്തം വാളില്‍ വരുന്ന ചില അശ്‌ളീല പോസ്‌റ്റുകള്‍ ക്‌ളിക്ക് ചെയ്‌താല്‍ നിങ്ങളുടെ സുഹൃത്തുക്കളുടെയെല്ലാം ഫേസ്‌ബുക്ക് വാളില്‍ അത് ദൃശ്യമാകും. അതുകൊണ്ടു അശ്‌ളീല കണ്ടന്റുകള്‍ ദൃശ്യമായാല്‍ ഉടന്‍ ഒഴിവാക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ വേണം.
5. വ്യാജ പ്രൊഫൈലുകള്‍ സൃഷ്‌ടിക്കപ്പെട്ടേക്കാം...
വ്യാജ പ്രൊഫൈലുകള്‍ സംബന്ധിച്ച് ഒരു ദിവസം 15 പരാതികളാണ് യൂറോപ്യന്‍ ട്രേഡ് കമ്മീഷന് ലഭിക്കുന്നത്. നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന ബിസിനസ് സൈറ്റുകള്‍ അവരുടെ ആവശ്യത്തിനായി നിങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിക്കുന്നു. ഇത് ഒഴിവാക്കുന്നതിനായി ആദ്യം നിര്‍ദ്ദേശിച്ചതുപോലെ പഴുതുകളില്ലാത്ത പ്രൈവസി സെറ്റിംഗ് ക്രമീകരണങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്ക
0 comments:
Post a Comment