ലാപ്‌ടോപ് വാങ്ങും മുമ്പ്
അതിവേഗം വളരുന്ന ടെക്‌നോളജിയ്ക്കിടയില്‍ ഒരു നെറ്റ്ബുക്കോ ലാപ്‌ടോപോ തെരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ ബ്രാന്‍ഡും ഓരോ പ്രത്യേക സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതും ഇപ്പോള്‍ സാധാരണം. വിലയ്‌ക്കൊത്ത മൂല്യം തേടുന്ന ഉപഭോക്താവ് ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലുമാകും.
നിങ്ങള്‍ ആദ്യമായി ഒരു നോട്ട്ബുക്ക് വാങ്ങാനൊരുങ്ങുകയാണോ അതോ ഔട്ട്‌ഡേറ്റഡായ നോട്ട്ബുക്ക് മാറ്റി മറ്റൊരു മികച്ച ഉത്പന്നം തേടുകയോ? ധാരാളം നോട്ട്ബുക്കുള്‍ക്കിടയില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിനിണങ്ങുന്ന നോട്ട്ബുക്ക് തെരഞ്ഞെടുക്കാന്‍ ശ്രമിക്കൂ. അതിനായി ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍.
പ്രോസസര്‍: ഇന്ന് വിവിധ നോട്ട്ബുക്കുകളിലായി പ്രോസസറുകളെ ഒരു ശ്രേണി തന്നെയുണ്ട്. പ്രോസസറുകളില്‍ ഏറ്റവും നല്ല ബ്രാന്‍ഡായി ഉയര്‍ന്നു നില്‍ക്കുന്നത് ഇന്റല്‍ ആണ്. അതില്‍ പലതും പല ശേഷികളിലുള്ളവയും. വെബ് സര്‍ഫിങ് പോലുള്ള അടിസ്ഥാന ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് മാത്രമായുള്ള നോട്ട്ബുക്കാണാവശ്യമെങ്കില്‍ ഇന്റല്‍ ആറ്റം പ്രോസസര്‍ മതിയാകും. ആവശ്യങ്ങള്‍ കുറച്ചുകൂടി ഉയര്‍ന്നതാണെങ്കില്‍ ഇന്റല്‍ പെന്റിയം ഡ്യുവല്‍ കോര്‍ പ്രോസസറുള്ള നോട്ട്ബുക്ക് അഥവാ ലാപ്‌ടോപ് തെരഞ്ഞെടുക്കാം. ഇനി വിവിധ പ്രോഗ്രാമുകളും ഗെയിമുകളും പ്രവര്‍ത്തിപ്പിക്കേണ്ടവര്‍ക്ക് ഏറ്റവും ഇണങ്ങുന്നത് ഇന്റല്‍ കോര്‍ ഐ3/ഐ5 പ്രോസസറുകളാകും. മാക്‌സിമം പെര്‍ഫോമന്‍സാണ് ഒരു ലാപ്‌ടോപിലൂടെ ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെങ്കില്‍ അവിടെ ഇന്റല്‍ കോര്‍ ഐ7നാണ് അനുയോജ്യം.
മെമ്മറി: ലാപ്‌ടോപിനായും കമ്പ്യൂട്ടറിനായാലും മറ്റെന്ത് ടെക് ഉത്പന്നങ്ങള്‍ക്കായും ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം അതിന്റെ മെമ്മറിയാണ്. എത്ര മെമ്മറിയാണ് (റാം) വാങ്ങാനുദ്ദേശിക്കുന്ന ലാപ്‌ടോപിലെന്ന് പരിശോധിക്കുക. അതിന്റെ ഗ്രാഫിക് ശേഷിയും ശ്രദ്ധിക്കണം. ചെറിയതോതില്‍ സിസ്റ്റം ഉപയോഗിക്കുകയും വളരെ കുറഞ്ഞ ആപ്ലിക്കേഷനുകളും സോഫ്റ്റ്‌വെയറുകളും മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുള്ളൂ എങ്കില്‍ 2 ജിബി റാം മതിയാകും. എന്നാല്‍ ഇപ്പോള്‍ മിക്ക നോട്ട്ബുക്കുകളും കുറഞ്ഞത് 3 ജിബി റാമിലാണ് എത്തുന്നത്. 3ഡി മാക്‌സ്, പ്ലേഗ്രാഫിക് പോലുള്ള ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ 4ജി റാം ഉള്ള നോട്ട്ബുക്ക്/ലാപ്‌ടോപിനെ ആശ്രയിക്കുന്നതാണ് നല്ലത്.
ഗ്രാഫിക്‌സ്: ലാപ്‌ടോപിന്റെ പെര്‍ഫോമന്‍സിന് ഗ്രാഫിക്‌സിനും പ്രധാന സ്ഥാനമുണ്ട്. ഗ്രാഫിക് പ്രോസസിങ് യൂണിറ്റെന്നാല്‍ നോട്ട്ബുക്കിന്റെ പെര്‍ഫോമന്‍സ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇമേജ് എഡിറ്റിങ്, ഗെയിമിങ് എന്നിവയൊന്നും ഉപയോഗിക്കില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്റല്‍ ഓണ്‍ ബോര്‍ഡ് ഗ്രാഫിക്‌സ് മതിയാകും.
ഹാര്‍ഡ് ഡിസ്‌ക്: മികച്ച ഹാര്‍ഡ് ഡിസ്‌കാണുള്ളതെങ്കില്‍ അത് സിസ്റ്റത്തിന്റെ ദീര്‍ഘായുസ്സിന് കാരണമാകും. 160 ജിബി ഡ്രൈവ് കപ്പാസിറ്റിയോട് കൂടിയാണ് ഇപ്പോള്‍ മിക്ക ബേസിക് ലാപ്‌ടോപുകളും എത്തുന്നത്. സാധാരണ ആവശ്യങ്ങള്‍ക്ക് ഈ കപ്പാസിറ്റി ധാരാളമാണുതാനും. സിസ്റ്റത്തില്‍ കൂടുതല്‍ സ്‌പേസ് നിങ്ങള്‍ തേടുന്നുണ്ടെങ്കില്‍ കുറഞ്ഞത് 320 ജിബി ഡ്രൈവ് സ്റ്റോറേജുള്ള സിസ്റ്റം നോക്കുന്നതാണ് നല്ലത്. ഇതിലുപരി പെര്‍ഫോമന്‍സാണ് ഇവിടെയും നോക്കുന്നതെങ്കില്‍ പുതിയ പ്രവണതയായ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളുള്ള സിസ്റ്റങ്ങളെ ആശ്രയിക്കാം. സാധാരണ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളില്‍ നിന്ന് എസ്എസ്ഡിയ്ക്ക് വ്യത്യാസമുണ്ട്. മൂവ് ചെയ്യാവുന്ന റീഡ്/റൈറ്റ് ഹെഡാണ് എച്ച്ഡിഡിയ്ക്കുള്ളതെങ്കില്‍ സോളിഡ് സ്റ്റേറ്റിലുള്ള (ഖരാവസ്ഥ) മെമ്മറിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതായത് ചലിക്കുന്ന ഭാഗങ്ങള്‍ ഈ ഡ്രൈവിലുണ്ടാവില്ല.
സ്‌ക്രീന്‍ : മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കുന്നതിനാണ് സ്‌ക്രീന്‍. നിങ്ങളുടെ ജോലിയുടെ സ്വഭാവവും ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റുപാടും അനുസരിച്ച് ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. നെറ്റ്ബുക്ക്/ലാപ്‌ടോപുകളെ സംബന്ധിച്ച് 14 മുതല്‍ 17 വരെ ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഏറ്റവും മികച്ചത്. എന്നാല്‍ ഒരു ചെറിയ ചുറ്റുപാടിലാണ് ലാപ്‌ടോപ്/നെറ്റ്ബുക്ക് ഉപയോഗിക്കേണ്ടി വരികയെങ്കില്‍ 10 ഇഞ്ച് പോലുള്ള അല്പം ചെറിയ സ്‌ക്രീന്‍ സൈസ് തെരഞ്ഞെടുക്കുക.
പോര്‍ട്ടബിലിറ്റി: കൊണ്ടുനടക്കാന്‍ അനുയോജ്യമായ സിസ്റ്റങ്ങളാണ് ലാപ്‌ടോപുകള്‍. കൂടുതലും യാത്രചെയ്യുന്നവരാണ് സാധാരണ ഇത്തരം മൂവിങ് കമ്പ്യൂട്ടറുകള്‍ തെരഞ്ഞെടുക്കുന്നത്. വിവിധ ഭാരത്തിലുള്ള ലാപ്‌ടോപുകള്‍ വിപണിയിലുണ്ട്. യാത്രയ്ക്ക് തടസ്സമാവാത്ത അല്പം കനംകുറഞ്ഞ ഉത്പന്നങ്ങളാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്. ഇനി വീട്ടിലുപയോഗിക്കാനാണ് ലാപ്‌ടോപിന്റെ ആവശ്യമെങ്കില്‍ ഭാരത്തെ ഒരു പ്രധാനഘടകമായി കാണണമെന്നില്ല. ഭാരക്കൂടുതലുള്ള ലാപ്‌ടോപുകള്‍ക്ക് സ്‌ക്രീന്‍ വലുപ്പവും മള്‍ട്ടിമീഡിയ സൗകര്യങ്ങളും സാധാരണ കൂടുതലായിരിക്കും. എന്നാല്‍ കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യമാണ് ഇവയുടെ പോരായ്മ.
മള്‍ട്ടിമീഡിയ: ആദ്യമെല്ലാം ലാപ്‌ടോപ് എന്നാല്‍ ബിസിനസ് ക്ലാസ് എക്‌സിക്യൂട്ടീവുകള്‍ക്ക് മാത്രം പറഞ്ഞ കാര്യമായിരുന്നു. ഇപ്പോള്‍ മള്‍ട്ടിമീഡിയ പോലുള്ള വിനോദത്തെ മുന്നില്‍ കണ്ടുകൊണ്ടും ലാപ്‌ടോപ് പുറത്തിറങ്ങുന്നുണ്ട്. ഗ്ലെയറടിക്കാത്ത വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഇന്‍ബില്‍റ്റ് ടിവി ട്യൂണര്‍ കാര്‍ഡ്, മെമ്മറി കാര്‍ഡ് റീഡര്‍, വെബ് കാമറ, ബ്ലൂറേ റീഡര്‍, ബില്‍റ്റ് ഇന്‍ മൈക് എന്നീ സൗകര്യങ്ങളുള്ള ലാപ്‌ടോപുകള്‍ വിപണിയില്‍ സുലഭമാണ്. പവര്‍ സിനിമ, ഓഡിയോഡിജെ, പവര്‍ ഡിവിഡി പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുന്ന ലാപ്‌ടോപുകള്‍ മികച്ച മള്‍ട്ടിമീഡിയ അനുഭവമാണ് നല്‍കുക.
സുരക്ഷ: ഡെസ്‌ക്‌ടോപായാലും ലാപ്‌ടോപായാലും മറ്റെന്ത് ടെക് അധിഷ്ഠിത ഉത്പന്നമായാലും പ്രധാനമായും ശ്രദ്ധിക്കേണ്ട വശമാണ് സുരക്ഷ. സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇപ്പോള്‍ പലകമ്പനികളും ഫിങ്കര്‍പ്രിന്റ് റീഡര്‍ ഇന്റഗ്രേറ്റ് ചെയ്യുന്നുണ്ട്. ഫേസ്‌റെക്കഗ്നിഷനും ഇപ്പോള്‍ മിക്ക ലാപ്‌ടോപ് മോഡലുകളിലും എത്തുന്നുണ്ട്. വൈറസ് പോലുള്ള അപകടങ്ങളെ ചെറുക്കാന്‍ ആന്റി വൈറസ്, ആന്റി സ്‌പൈവെയര്‍ സോഫ്റ്റ്‌വെയറുകളും സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവരുന്നുണ്ട്. ലാപ്‌ടോപ് വീണ ആഘാതത്തില്‍ ഹാര്‍ഡ് ഡ്രൈവുകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഷോക്ക് മൗണ്ടണ്ട് ഹാര്‍ഡ് ഡ്രൈവുകളുള്ള സിസ്റ്റങ്ങളും വില്പനക്കെത്തിയിട്ടുണ്ട്.
കണക്റ്റിവിറ്റിയും പോര്‍ട്ടും: ഡാറ്റാ ട്രാന്‍സ്ഫറിങിനും ഇന്റര്‍നെറ്റ് ആക്‌സസിനും ഇന്‍ഫ്രാറെഡ്, ബ്ലൂടൂത്ത്, വൈഫൈ പോലുള്ള വയര്‍ലസ് കണക്റ്റിവിറ്റികളാണ് ഇപ്പോഴത്തെ ലാപ്‌ടോപുകളില്‍ സാധാരണ ഉണ്ടാകുക. കുറഞ്ഞത് രണ്ട്് യുഎസ്ബി പോര്‍ട്ടുകളെങ്കിലും ഉള്ള ലാപ്‌ടോപുകള്‍ വേണം വാങ്ങാന്‍. ഡാറ്റാ ട്രാന്‍സ്ഫറിനായി ഉപയോഗിക്കുന്ന സ്റ്റാന്റേഡ് പോര്‍ട്ടാണ് യുഎസ്ബി. അതോടൊപ്പം ചാര്‍ജ്ജിങിനും ഈ പോര്‍ട്ട് ഉപയോഗിക്കാം. ഓഡിയോ ഇന്‍/ഔട്ട് ജാക്ക്‌സ്, എതര്‍നെറ്റ് പോര്‍ട്ട്, ഡിസ്‌പ്ലെ ഔട്ട് പോര്‍ട്ട് എന്നീ പോര്‍ട്ടുകളും ഉള്‍പ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
വില: ഉത്പന്നങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍ ആദ്യം ഉണ്ടാകേണ്ട ഘടകം പണമാണ്. ഏതെങ്കിലും വിലക്ക് ഉത്പന്നം വാങ്ങുകയാകരുത് ലക്ഷ്യം. വിലക്കൊത്ത മൂല്യം തരുന്ന ഉത്പന്നം മാത്രം വാങ്ങുക. സ്‌ക്രീന്‍ സൈസ്, സവിശേഷതകള്‍ എന്നിവ അടിസ്ഥാനമാക്കി 18,000 മുതല്‍ ഏതാണ്ട് ഒന്നരലക്ഷത്തിലേറെ വിലവരുന്ന നെറ്റ്ബുക്ക്/നോട്ട്ബുക്ക്/ലാപ്‌ടോപുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.
ബ്രാന്‍ഡ്: വിവിധ ബ്രാന്‍ഡുകളാണ് ഇന്ന് വിപണിയിലുള്ളത്. നീണ്ടകാലത്തെ പാരമ്പര്യമുള്ള കമ്പനികള്‍ മുതല്‍ അടുത്തിടെ പുറത്തുവന്നവര്‍ വരെ ഇതിലുണ്ട്. ഡെല്‍, ലെനോവോ, എച്ച്പി, കോംപാക്, ഏസര്‍, അസുസ്, എംഎസ്‌ഐ, തോഷിബ എന്നീ പ്രമുഖ കമ്പനികളാണ് വിപണിയില്‍ മുന്നില്‍. മിക്കവരുടേയും അടിസ്ഥാന വാഗ്ദാനങ്ങള്‍ ഏകദേശം ഒന്നുതന്നെയുമാണ്. ബാറ്ററി ദൈര്‍ഘ്യം, ഉപയോഗക്ഷമത എന്നീ രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി ലാപ്‌ടോപുകളെ കണ്ടെത്തുക, അതിന് ശേഷം അവയുടെ ബ്രാന്‍ഡ് വിശ്വാസ്യതകൂടി ഉറപ്പുവരുത്തുക. ഒരു മികച്ച ഉത്പന്നം തന്നെയാകും നിങ്ങളുടെ കയ്യിലെത്തുക.

0 comments:
Post a Comment