To listen you must install Flash Player.

Tuesday 30 July 2013

തിലകന്‍ എന്ന ഓര്‍മ




ന­ടന്‍ ­തി­ല­കന്‍ കട­ന്നു­പോ­യി. അഭി­ന­യ­ത്തി­ന്റെ സമ­സ്ത­ഭാ­വ­പൂര്‍­ണ­ത­യാി മല­യാ­ളി ആഘോ­ഷി­ച്ച ആ നട­ന­വൈ­വി­ദ്ധ്യം കട­ന്നു­പോ­യി­.

തി­ല­കന്‍ ഇല്ലാ­താ­കു­മ്പോള്‍ മല­

യാ­ള­ത്തി­ന്റെ നട­ന­ലോ­ക­ത്തെ ഒരു കാ­ലം­ത­ന്നെ ഇല്ലാ­താ­കു­ക­യാ­ണ്. ഇനി തി­ല­കന്‍ എന്ന അഭി­നേ­താ­വി­നാ­യി ഒരു സി­നി­മ­യി­ലും ഒരു നി­മി­ഷം ഉദി­ക്കു­ക­യി­ല്ല. ആ അഭി­ന­യ­ചാ­രു­ത­യാല്‍ ഒരു കഥാ­പാ­ത്ര­വും ജീ­വ­നാര്‍­ന്നു മര­ണ­മി­ല്ലാ­ത്ത­വ­രാ­യി മാ­റി­ല്ല. പെ­രി­യാ­റില്‍ തു­ട­ങ്ങി ഉസ്താ­ദ് ഹോ­ട്ട­ലില്‍ ആ യാ­ത്ര പൂര്‍­ണ­മാ­യി. അല്ലെ­ങ്കില്‍ ഒരി­ക്ക­ലും പൂര്‍­ണ­മാ­കാ­തെ ആ നദി പാ­തി­യില്‍ പത­റി­നി­ന്നു­.
എ­ഴു­പ­ത്തി­മൂ­ന്നില്‍ പെ­രി­യാ­റി­ലാ­ണ് ആ അഭി­ന­യ­സ­പ­ര്യ സി­നി­മ­യ്ക്കു സ്വ­ന്ത­മാ­കു­ന്ന­ത്. അതി­നു മുന്‍­പും പിന്‍­പും നാ­ട­ക­ലോ­ക­ത്ത് ഒരു പര്‍­വ­ത­നാ­മ­മാ­യി അതു­ണ്ടാ­യി­രു­ന്നു. നാ­ട­ക­ത്തി­ലെ അഭി­ന­യ­വീ­ര്യം കണ്ടാ­ണ് പി­ജെ ആന്റ­ണി അദ്ദേ­ഹ­ത്തെ സി­നി­മ­യി­ലേ­ക്കു ക്ഷ­ണി­ക്കു­ന്ന­ത്. എന്നാല്‍ പെ­രി­യാ­റി­ന്റെ പരാ­ജ­യം തി­ല­ക­ന് തു­ടര്‍­വര്‍­ഷ­ങ്ങ­ളില്‍ സാ­ദ്ധ്യത നി­ഷേ­ധി­ച്ചു. പി­ന്നീ­ട് കെ ജി ജോര്‍­ജാ­ണ് തി­ല­ക­നെ വീ­ണ്ടും സി­നി­മ­യ്ക്കു സ്വ­ന്ത­മാ­ക്കു­ന്ന­ത്. കോ­ല­ങ്ങ­ളും യവ­നി­ക­യും തി­ല­ക­നെ താ­ര­മാ­ക്കി. പി­ന്നീ­ട് ഇര­ക­ളും പഞ്ച­വ­ടി­പ്പാ­ല­വും വ്യ­ത്യ­സ്ത­മു­ഖ­ങ്ങള്‍ സമ്മാ­നി­ച്ചു­.
വ­ലിയ പു­ര­സ്‌­കാ­ര­ങ്ങള്‍ തി­ല­ക­നു ലഭി­ച്ചി­ല്ല. എന്നാല്‍ പു­ര­സ്‌­കാ­ര­ങ്ങള്‍­ക്ക് എത്തി­പ്പി­ടി­ക്കാ­നാ­വു­ന്ന­തി­ലും ഉയ­രെ­യാ­യി­രു­ന്നു ആ നട­ന­വൈ­ഭ­വം. പു­ര­സ്‌­കാ­രം നി­ഷേ­ധി­ച്ച­വ­രേ ചെ­റു­താ­യു­ള്ളൂ. കി­രീ­ട­ത്തി­ലെ­യും പെ­രു­ന്ത­ച്ച­നി­ലെ­യും ഇര­ക­ളി­ലെ­യും അഭി­ന­യം ലോ­ക­നി­ല­വാ­ര­ത്തി­ലു­ള്ള­താ­യി­രു­ന്നു­.
ര­ണ്ടാ­യി­ര­ത്തി­ലു­ണ്ടായ ശാ­രീ­രി­ക­പ്ര­ശ്‌­ന­ങ്ങള്‍ തി­ല­ക­ന്റെ തു­ടര്‍­ന്നു­ള്ള അഭി­ന­യ­ജീ­വി­ത­ത്തി­നു പരി­മി­തി­കള്‍ തീര്‍­ത്തു. ആ അവ­ശ­ത­ക­ളെ അതി­ജീ­വി­ച്ച തി­ല­ക­ന്റെ മഹാ­പ്ര­ക­ട­ന­ങ്ങള്‍ നാം ഏകാ­ന്തം മു­തല്‍ ഉസ്താ­ദ് ഹോ­ട്ടല്‍ വരെ കണ്ടു. തന്റെ പരാ­ധീ­ന­ത­ക­ളെ മന­സ്സി­ലാ­ക്കാ­ത്ത പ്ര­സ്താ­വ­ന­കള്‍­കൊ­ണ്ട് തി­ല­കന്‍ വി­വാ­ദ­ങ്ങള്‍ തീര്‍­ത്ത­പ്പോള്‍ പ്ര­കോ­പ­നം കൊ­ണ്ട­വര്‍ തീര്‍­ത്ത വി­ല­ക്കു­കള്‍ നമു­ക്കും മല­യാ­ള­സി­നി­മ­യ്ക്കും മഹോ­ന്ന­ത­മായ ചില സാ­ദ്ധ്യ­ത­കള്‍ ഇല്ലാ­താ­ക്കി­.
ഇ­രു­ന്നൂ­റില്‍­പ്പ­രം സി­നി­മ­ക­ളില്‍ അഭി­ന­യി­ച്ച തി­ല­കന്‍ എത്ര­യോ എണ്ണം പറ­ഞ്ഞ കഥാ­പാ­ത്ര­ങ്ങ­ളെ നമു­ക്കു നല്കി. മു­ന്തി­രി­ത്തോ­പ്പു­ക­ളി­ലെ പോള്‍ പൈ­ലോ­ക്കാ­ര­നും നാ­ടോ­ടി­ക്കാ­റ്റി­ലെ അന­ന്തന്‍ നമ്പ്യാ­രും ഇര­ക­ളി­ലെ അപ്പ­നും സന്ദേ­ശ­ത്തി­ലെ കഥാ­പാ­ത്ര­വും മു­തല്‍ ഇന്ത്യന്‍ റു­പ്പി­യി­ലെ അച്യു­ത­മേ­നോ­നും ഉസ്താ­ദ് ഹോ­ട്ട­ലി­ലെ ജി­പ്‌­സി­യായ കഥാ­പാ­ത്ര­വും വരെ­.
തി­ല­ക­നു നട­നെ­ന്ന നി­ല­യില്‍ മര­ണ­മേ­യി­ല്ല. ആ മനു­ഷ്യന്‍ എന്നും വി­വാ­ദ­ങ്ങ­ളു­ടെ കളി­ക്കൂ­ട്ടു­കാ­ര­നാ­യി­രു­ന്നു. തി­ല­ക­നെ­ന്ന വ്യ­ക്തി­യെ­യ­ല്ല, ആ പേ­രില്‍ അറി­യ­പ്പെ­ട്ട നട­നെ­യാ­ണ് കലാ­കേ­ര­ളം വാ­രി­പ്പു­ണര്‍­ന്ന­ത്. ആ പ്ര­തി­ഭ­യ്ക്കു മു­ന്നില്‍ കൂ­പ്പു­കൈ. ആ ഓര്‍­മ­യ്ക്കു­മു­ന്നില്‍ ശി­രോ­വ­ന്ദ­നം­.

0 comments:

Post a Comment