To listen you must install Flash Player.

Wednesday 24 July 2013


സൗന്ദര്യം വാടാതിരിക്കാന്‍





സൗന്ദര്യം വാടാതിരിക്കാന്‍
യാത്രകളാണ് നമ്മുടെ സൗന്ദര്യത്തിനു പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദീര്‍ഘ ദൂരയാത്രയ്ക്കിടയിലെ പൊടിയും വെയിലും നമ്മുടെ ചര്‍മത്തെ കേടുവരുത്തുന്നുണ്ട്. കുറച്ചൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മത്തിന്റെ മൃദുത്വവും തിളക്കവും നഷ്ടപ്പെട്ടുപോവാം.

എന്നും പുറത്തേക്കിറങ്ങുമ്പോള്‍ സ്വല്പം സണ്‍സ് ക്രീം ചെറുതായി കൈകാലുകളിലും കഴുത്തിലും മുഖത്തും പുരട്ടുക. അധികം വേണ്ട. അഞ്ച് ഡോസ് മതി. ഇതിന്റെ ഗുണം നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കും. പകല്‍ മുഴുവന്‍ പുറത്താണെങ്കില്‍ ഉച്ചയ്ക്ക് മുഖം നന്നായി കഴുകി വീണ്ടും സണ്‍സ് ക്രീം പുരട്ടുക.

ചര്‍മകാന്തിക്ക് ധാരാളം ശുദ്ധജലം കുടിക്കുന്നത് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക. ഇത് കൂടാതെ പപ്പായ, ഓറഞ്ച് പോലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുന്നതും തൊലിയുടെ ആരോഗ്യം നിലനിര്‍ത്തും.

വൈകീട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മുഖം കഴുകുന്നത് പതിവാക്കുക. സാധാരണ സോപ്പിനേക്കാള്‍ നല്ലത് ഫേസ് വാഷ് ലോഷന്‍ ആണ്.

അധിക സമയം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്ക് കണ്‍തടങ്ങളില്‍ കറുപ്പുനിറം വരാം. നന്നായി പഴുത്ത റോബസ്റ്റ പള്‍പ്പാക്കി, കണ്ണിനു മീതെ കട്ടിയില്‍ പുരട്ടുക. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് കണ്ണുകള്‍ക്ക് പ്രസരിപ്പ് നല്‍കും.

മുഖക്കുരു അധികമാവാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ എണ്ണയുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. ചര്‍മത്തിലെ എണ്ണയുടെ അംശം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സൗന്ദര്യപരിചരണ വസ്തുവാണ് 'മൂള്‍ട്ടാണിമിഠി'. ഇത് ആഴ്ചയില്‍ രണ്ടു പ്രാവശ്യം മുഖത്ത് പുരട്ടുക.

ഏതു പ്രായത്തിലുള്ളവര്‍ക്കും ലിപ് ഗ്ലോസ് ഇണങ്ങും. ചെറിയൊരു തിളക്കം ആഗ്രഹിക്കുന്നവര്‍ ആദ്യം ലിപ്സ്റ്റിക് തേച്ചിട്ട് മീതെ ഗ്ലോസ് ഇടണം. ലിപ് ലൈനര്‍ കൊണ്ട് വരച്ച് ഉള്ളില്‍ ഗ്ലോസ് ഇടുന്നതും നല്ല ഭംഗിയായിരിക്കും. ഇപ്പോള്‍ ഇളം നിറങ്ങളിലുള്ള ലിപ് ഗ്ലോസ്സുകളാണ് ട്രെന്‍ഡ്. ഇളം പിങ്ക്, ഇളം തവിട്ട് എന്നിവ നല്ലത്.

0 comments:

Post a Comment