To listen you must install Flash Player.

Thursday 25 July 2013


ഗൂഗിള്‍ ക്രോം മലയാളത്തില്‍


                             ഇന്‍റര്‍നെറ്റ് ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ സുഗമമായ സര്‍ഫിങിനും മെച്ചപ്പെട്ട ബ്രൌസിങിനും അവനവന്‍റെ അഭിരുചിക്കിക്കിണങ്ങിയ ബ്രൌസറുകളാണ് തെരഞ്ഞെടുക്കുക എന്നത് സംശയമില്ലാത്ത കാര്യമാണല്ലോ..?
                         ഇന്ന് പുറത്തിറങ്ങുന്ന അനേകം ബ്രൌസറുകളില്‍ നിന്ന് മെച്ചപ്പെട്ട ഒന്ന് തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയില്ല. കാരണം ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചത് തന്നെ.
എന്‍റെ കാഴ്ചപ്പാടില്‍ വളരെ ലളിതവും, നല്ല സ്പീഡും, മികച്ച യൂസര്‍ ഇന്‍റര്‍ഫേസും കാഴ്ച വെയ്ക്കുന്ന ബ്രൌസര്‍ ഗൂഗിള്‍ ക്രോം തന്നെയാണ്. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല. ചിലര്‍ക്ക് മോസില്ല ഫയര്‍ ഫോക്സ് ആയിരിക്കും, മറ്റു ചിലര്‍ക്ക് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ആയിരിക്കും,  അതുമല്ലെങ്കില്‍ സഫാരി എന്നിങ്ങനെ ആയിരിക്കാം.

 ഗൂഗിള്‍ ക്രോമിന്‍റെ ചില വിശേഷങ്ങളിലേയ്ക്ക്...


നമ്മുടെ ഭാഷയുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഗൂഗിള്‍ ക്രോമിന്‍റെ മലയാളം ഇന്‍റര്‍ഫേസ് പിന്തുണയാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

അതിന് മുമ്പ് താഴെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലേറ്റസ്റ്റ് വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.



ഇന്‍സ്റ്റലേഷന് ശേഷം ക്രോം ഓപ്പണ്‍ ചെയ്യുക.


വലത് ഭാഗത്ത് മുകളില്‍ സെറ്റിങ്സ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഡ്രോപ്ഡൌണ്‍ മെനുവില്‍ നിന്നും Settings തിരഞ്ഞെടുക്കുക.



താഴെയുള്ള 'Show advanced settings...'  ല്‍ ക്ലിക്ക് ചെയ്യുക. താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക


Languages എന്ന ഹെഡിങിന് താഴെയുള്ള Language and spell-checker settings... എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക..




ഡ്രോപ്ഡൌണ്‍ മെനുവില്‍ നിന്നും Settings തിരഞ്ഞെടുക്കുക. Languages വിന്‍ഡോയില്‍ നിന്നും Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


ആരോയില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്നും Malayalam - മലയാളം സെലെക്റ്റ് ചെയ്യുക.

OK അമര്‍ത്തുക.

Display Google Chrome in this language എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് OK അമര്‍ത്തുക.

ശേഷം ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.


ദാ ഗൂഗിള്‍ ക്രോം ഇപ്പോള്‍ പൂര്‍ണ്ണമായും മലയാളത്തിലായിക്കഴിഞ്ഞു....
ഇനി വേണ്ട എന്ന് തോന്നുകയാണെങ്കില്‍ നേരത്തെ ചെയ്തത് പോലെ ഭാഷകള്‍ (Languages) വിന്‍ഡോ ഓപ്പണ്‍ ചെയ്ത് ഇംഗ്ലീഷ് സെലക്റ്റ് ചെയ്ത് ഈ ഭാഷയില്‍ google chrome പ്രദര്‍ശിപ്പിക്കുകഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒ.കെ കൊടുക്കുക.


ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.

0 comments:

Post a Comment