To listen you must install Flash Player.

Saturday 27 July 2013


നഖത്തിന് മഞ്ഞനിറമോ?


ശരീര സൗന്ദര്യത്തില്‍ നഖത്തിന് വലിയ പ്രാധാന്യമുണ്ട്. കയ്യും നഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. പല സ്ത്രീകള്‍ക്കും നഖങ്ങള്‍ വൃത്തിയായും, മനോഹരമായും സംരക്ഷിക്കുക എന്നത് പ്രയാസമേറിയ ഒരു കാര്യമാണ്. ഇടക്കിടക്ക് മൈലാഞ്ചി അണിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സാമ്പത്തികമായി നില മോശമായവര്‍ക്ക്.
സലൂണുകളിലും, ബ്യൂട്ടിപാര്‍ലറുകളിലും മോശമല്ലാത്ത ഒരു തുക നഖസൗന്ദര്യം കൂട്ടാനായി ചെലവഴിക്കേണ്ടി വരും. സ്ത്രീകളില്‍ ഏറെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് നഖത്തിന്‍റെ മഞ്ഞനിറം. നഖത്തിലുള്ള മോടിപിടിപ്പിക്കലുകള്‍ ചെലവേറിയതാണെന്ന് മാത്രമല്ല കാലക്രമേണ ആരോഗ്യപരമായി ദോഷവും ചെയ്യും. അതുകൊണ്ട് തന്നെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകളുപയോഗിച്ച് നഖത്തിന്‍റെ മഞ്ഞനിറം മാറ്റാനാവും.
നഖത്തിന് മഞ്ഞനിറമോ?
ടൂത്ത് പേസ്റ്റ് - നിറവും, വൃത്തിയുമുള്ള നഖങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് ടൂത്ത് പേസ്റ്റ്. കയ്യില്‍ ടൂത്ത് പേസ്റ്റ് എടുത്ത് നഖങ്ങളില്‍ നല്ലതുപോലെ ഉരയ്ക്കുക. അഴുക്ക് നീങ്ങുകയും തിളക്കം ലഭിക്കുകയും ചെയ്യും.
നാരങ്ങ - ഏറെ ഗുണങ്ങളുള്ള ഒരു വസ്തുവാണ് നാരങ്ങ. നാരങ്ങവെള്ളത്തില്‍ നഖങ്ങള്‍ മുക്കിവെച്ചതിന് ശേഷം വൃത്തിയാക്കിയാല്‍ അഴുക്ക് നീങ്ങുകയും, നഖത്തിന്‍റെ മഞ്ഞനിറം മാറി നല്ല തിളക്കം കിട്ടുകയും ചെയ്യും. യാതൊരു ദൂഷ്യവശവും ഇതുപയോഗിക്കുന്നത് വഴി ഉണ്ടാകില്ല.
നാരങ്ങ എസന്‍ഷ്യല്‍ ഓയില്‍ രൂപത്തില്‍ നഖത്തില്‍ ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ ഇതിന് നല്ല ഫലം ലഭിക്കും. ഒരു ചെറിയ പാത്രത്തില്‍ ഓയിലെടുത്ത് ഏതാനും മിനുട്ടുകള്‍ അതില്‍ നഖങ്ങള്‍ അതില്‍ മുക്കിവെയ്ക്കുക. ഇത് നഖത്തെ ശുദ്ധിയാക്കി മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും.
ബേക്കിംഗ് പൗഡറും നാരങ്ങനീരും
ബേക്കിംഗ് പൗഡറും, നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് നിര്‍മ്മിക്കുക. ഇത് നഖത്തിന്‍റെ അഗ്രഭാഗത്തും, അല്പം നഖത്തിന്‍റെ നടുവിലും തേക്കുക. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ നഖത്തിന്‍റെ മഞ്ഞനിറം മാറ്റാന്‍ ഇത് സഹായിക്കും.
സിങ്കും, വിറ്റാമിന്‍ ഇ യും
ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ നഖത്തിന് മഞ്ഞ നിറം വരും. ഭക്ഷണത്തില്‍ സിങ്ക് അടങ്ങിയ പദാര്‍ത്ഥങ്ങളും സപ്ലിമെന്‍റുകളും ഉള്‍പ്പെടുത്തുക. ഇത് നഖത്തിന്‍റെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും.
വിറ്റാമിന്‍ ഇയും ഇതേ ഫലം ചെയ്യുന്നതാണ്. ചികിത്സിക്കുന്നതിനേക്കാല്‍ രോഗം വരാതിരിക്കാനായി വിറ്റാമിന്‍ ഇ യും, സിങ്കും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി കഴിക്കുക.
മോയ്സ്ചറൈസര്‍
നഖം നന്നായി ഉരുമ്മിയ ശേഷം കഴുകുക. ഉണങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ഒരു മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. അതിന് ശേഷം നഖത്തില്‍ നെയില്‍ പോളിഷ് പുരട്ടുക. ഇങ്ങനെ ചെയ്യുക വഴി പുറമേ നിന്ന് നഖത്തിനേല്‍ക്കാവുന്ന പ്രശ്നങ്ങള്‍ തടഞ്ഞ് മഞ്ഞനിറത്തെ ചെറുക്കാം.
ഈ പറഞ്ഞവ സ്ഥിരമായി ചെയ്താല്‍ മികച്ച ഫലം ലഭിക്കുമെന്നതില്‍ സംശയമില്ല. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ നേരില്‍ കണ്ട് പരിഹാരം തേടാം.

0 comments:

Post a Comment