വിശപ്പു കുറയ്ക്കും മസാലകള്‍
തടി കുറയ്ക്കണമെന്നു കരുതുമ്പോഴും പലര്‍ക്കും വിശപ്പു നിയന്ത്രിക്കാന്‍ സാധിയ്ക്കാത്തതായിരിക്കും പ്രധാന പ്രശ്‌നം. പ്രമേഹം പോലുള്ള ചില രോഗങ്ങളുള്ളവര്‍ക്കും വിശപ്പൊരു പ്രശ്‌നം തന്നെയാണ്.
വിശപ്പു നിയന്ത്രിക്കാന്‍ വെള്ളം കുടിയ്ക്കുന്നതു ഒരു സ്വാഭാവിക വഴിയെന്നു പറയാം.
വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ചില മസാലകളുമുണ്ട്. ഇത്തരം മസാലകള്‍ ഏതെന്നറിയൂ,
കായെന്‍ പെപ്പര്‍ എന്നറിയപ്പെടുന്ന ഒരിനം മുളകുണ്ട്. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി വിശപ്പു കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും ഇത് സഹായിക്കും.
വെളുത്തുള്ളിയും വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വയര്‍ നിറഞ്ഞുവെന്ന സന്ദേശം തലച്ചോറിലേക്കു നല്‍കും. വിശപ്പു മാറിയെന്ന തോന്നലുണ്ടാക്കും. പല അസുഖങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം വെളുത്തുള്ളി നല്ലതു തന്നെയാണ്.
മുളകും വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇതിലെ ക്യാപ്‌സയാസിനാണ് ഇതിനു സഹായിക്കുന്നത്. ഇതില്‍ വൈറ്റമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയുമുണ്ട്.
കറുവാപ്പട്ട വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മസാലയാണ്. ഇതും ശരീരത്തിലെ കൊഴുപ്പു കളയാനുള്ള മറ്റൊരു വഴി തന്നെയാണ്. രക്തധമനികള്‍ ശുദ്ധീകരിയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
കുടംപുളിയും വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മസാല തന്നെയാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
0 comments:
Post a Comment