To listen you must install Flash Player.

Monday 29 July 2013

ജിമെയിലിനെ കുറിച്ച്‌ നിങ്ങള്‍ അറിയാത്ത ചില സംഗതികള്‍ !


ലോകത്താകമാനം ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇ-മെയില്‍ സേവനമാണ്‌ ഗൂഗിളിന്റെ ജിമെയില്‍. സ്‌റ്റോറേജ്‌ സ്‌പേസ്‌, യൂസര്‍ ഇന്റര്‍ഫെറന്‍സ്‌, സൗജന്യ സൈന്‍-അപ്പ്‌, ഗൂഗിളിന്റെ മറ്റ്‌ സേവനങ്ങളുമായുള്ള ബന്ധം എന്നിവയാണ്‌ ജിമെയിലിന്റെ ജനപ്രിയതയ്‌ക്ക്‌ കാരണം.

എന്നാല്‍ വര്‍ഷങ്ങളായും സ്ഥിരമായും ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അതിന്റെ എല്ലാ സവിശേഷതകളും അറിയുന്നവരാകണമെന്നില്ല. ഉപയോക്‌താക്കള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതും എന്നാല്‍ അധികം ആളുകള്‍ക്ക്‌ അറിവില്ലാത്തതുമായ ചില ജിമെയില്‍ സവിശേഷതകളെക്കുറിച്ച്‌ ഒന്ന്‌ നോക്കാം...

മെയില്‍ ബോഡിയില്‍ ഇമേജ്‌..

സാധാരണ ജിമെയിലില്‍ ഒരു മെയില്‍ അയയ്‌ക്കുമ്പോള്‍ ഇമേജ്‌ പ്രത്യേകമായി അറ്റാച്ച്‌ ചെയ്യേണ്ടിവരും. എന്നാല്‍ ഇതിനുപകരം മെയിലിനിടയ്‌ക്ക്‌ ഇമേജ്‌ ഉള്‍പ്പെടുത്താനാകും. ഇതിനായി സെറ്റിംഗ്‌സില്‍ പോകുക, ലാബ്‌സ്‌ ക്‌ളിക്ക്‌ ചെയ്യുക. ഇന്‍സര്‍ട്ടിംഗ്‌ ഇമേജ്‌ എന്ന ഓപ്‌ഷന്‍ ഇനേബിള്‍ ചെയ്യുക. കംപോസ്‌ മെയിലില്‍ ഇതുസംബന്ധിച്ച അറിയിപ്പ്‌ വന്നിട്ടുണ്ടാകും.(ഇവിടെ ക്ലിക്കുക)

അയച്ച മെയില്‍ സ്‌റ്റോപ്പ്‌ ചെയ്യാന്‍...

നമ്മള്‍ ഒരു മെയില്‍ അയയ്‌ക്കാനായി സെന്‍ഡ്‌ കൊടുത്തപ്പോഴാണ്‌ ഒരു കാര്യം കൂടി ചേര്‍ക്കുന്ന കാര്യം ഓര്‍ക്കുന്നത്‌. എന്നാല്‍ അയച്ച മെയില്‍ തിരിച്ചുവിളിക്കാന്‍ കഴിയുമോ? ഇതിനായി മെയില്‍ സ്‌റ്റോപ്പ്‌ ചെയ്യാന്‍ ഒരു ഓപ്‌ഷനുണ്ട്‌. സെറ്റിംഗ്‌സില്‍ ലാബ്‌സ്‌ ക്‌ളിക്ക്‌ ചെയ്യുക. ഇവിടെ അണ്‍ഡു സെന്‍ഡ്‌ എന്നൊരു ഓപ്‌ഷനുണ്ട്‌. ഇത്‌ ഇനേബിള്‍ ചെയ്യുക. ഇതിനുശേഷം ഒരു മെയില്‍ അയയ്‌ക്കുമ്പോള്‍ മുകളില്‍ യുവര്‍ മെസേജ്‌ ഹാസ്‌ ബീന്‍ സെന്‍ഡ്‌, അണ്‍ഡു, വ്യൂ മെസേജ്‌ എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകള്‍ വരും. ഇതില്‍ അണ്‍ഡു കൊടുത്താല്‍ മെസേജ്‌ പോകില്ല.(ഇവിടെ ക്ലിക്കുക)

മറ്റൊരാള്‍ക്ക്‌ നിങ്ങളുടെ അക്കൗണ്ടില്‍ എത്താന്‍...

നിങ്ങളുടെ അക്കൗണ്ട്‌ മറ്റൊരാള്‍ കൂടി കൈകാര്യം ചെയ്യണമെന്നുണ്ടോ? ഇതിനായി സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌ ആന്‍ഡ്‌ ഇംപോര്‍ട്ട്‌ എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഏറ്റവും താഴെയായി ഗ്രാന്‍ഡ്‌ അക്‌സസ്‌ ടു യുവര്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്യുക. ഇതില്‍ ആഡ്‌ അക്കൗണ്ട്‌ എന്ന സ്ഥലത്ത്‌ ആര്‍ക്കാണോ നിങ്ങളുടെ അക്കൗണ്ട്‌ ഓപ്പറേറ്റ്‌ ചെയ്യേണ്ടത്‌ അവരുടെ മെയില്‍ ഐഡി കൊടുത്താല്‍ മതിയാകും.


എല്ലാവര്‍ക്കും മറുപടി അയയ്‌ക്കാന്‍...


ഇതിനായി സെറ്റിംഗ്‌സില്‍ ലാബ്‌സില്‍ പോകുക. അവിടെ ഡിഫാള്‍ട്ട്‌ റിപ്‌ളേ ടു ഓള്‍ എന്ന ഓപ്‌ഷനുണ്ട്‌. അതു ക് എനേബിള്‍ ചെയ്ത് സേവ് ചെയ്യുക.

സമയം സെറ്റുചെയ്യാന്‍...

നമ്മള്‍ മെയില്‍ അയച്ച സമയം, മെയില്‍ സ്വീകരിച്ച സമയം എന്നിവ അറിയാന്‍ സമയം സെറ്റ്‌ ചെയ്യണം. ഇതിനായി സെറ്റിംഗ്‌സില്‍ ലാബ്‌സില്‍ പോകുക. അവിടെ സെന്‍ഡര്‍ ടൈം സോണ്‍ എന്ന ഓപ്‌ഷന്‍ എനേബിള്‍ ചെയ്ത് സേവ് ചെയ്യുക. അതിനുശേഷം മെയിലില്‍ ഷോ ഡീറ്റയില്‍സില്‍ സമയത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടാകും.

മെയില്‍ ഓപ്പണ്‍ ചെയ്യാതെ വായിക്കാന്‍...

ഇതിനായി സെറ്റിംഗ്‌സ്‌-ലാബ്‌സില്‍ മെസേജ്‌ സ്‌നീക്ക്‌ പീക്ക്‌ എന്ന ഫീച്ചര്‍ എനേബിള്‍ ചെയ്‌താല്‍ മതി. അതിനുശേഷം വരുന്ന മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ സന്ദേശം വായിക്കാന്‍ കഴിയും.


കീബോര്‍ഡ്‌ ഷോര്‍ട്ട്‌കട്ട്‌ സെറ്റ്‌ ചെയ്യാന്‍...

ജിമെയില്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക്‌ ചില ഓപ്‌ഷനുകള്‍ മൗസ്‌ ഉപയോഗിക്കാതെ കീബോര്‍ഡില്‍ ഷോര്‍ട്‌കട്ട്‌ സെറ്റ്‌ ചെയ്‌ത്‌ ഉപയോഗിക്കാന്‍ കഴിയും. ഇതിനായി സെറ്റിംഗ്‌സ്‌-ലാബ്‌സില്‍ കസ്‌റ്റം കീബോര്‍ഡ്‌ ഷോര്‍ട്ട്‌കട്ട്‌ എന്ന ഓപ്‌ഷന്‍ എനേബിള്‍ ആക്കിയാല്‍ മതിയാകും. ഇവിടെ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഷോര്‍ട്‌കട്ട്‌ സെറ്റ്‌ ചെയ്യാം.

0 comments:

Post a Comment