ചാമ്പയ്ക്ക കഴിച്ചു ക്യാന്‍സര്‍ തടയാം
നമ്മുടെയെല്ലാം പറമ്പുകളില്‍ സമൃദ്ധമായി ഉണ്ടാകുന്ന ഒരു ഫലമാണ് ചാമ്പയ്ക്ക. ഇവ റോസ്, പച്ച നിറങ്ങളില്‍ ലഭ്യവുമാണ്.
പലപ്പോഴും മറ്റു ഫലവര്‍ഗങ്ങള്‍ക്കനുസരിച്ചുള്ള ഒരു പ്രാധാന്യം നാം ചാമ്പക്കയ്ക്കു നല്‍കാറില്ല. ഇവയ്ക്കും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടെന്നതാണ് വാസ്തവം.
വയറിളക്കം പോലുള്ള അവസ്ഥകളില്‍ കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം പരിഹരിയ്ക്കുവാന്‍ ഇത് സഹായിക്കും.
ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്.
ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. ഇവയുടെ ഇലകള്‍ സ്‌മോള്‍ പോക്‌സ് പോലുള്ള രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുന്നതിനു ശമനം നല്‍കും.
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, കൊളസ്‌ട്രോളിനും ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും.
ചാമ്പയ്ക്ക് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്.
പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും.
സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.
0 comments:
Post a Comment