To listen you must install Flash Player.

Tuesday 23 July 2013



 

വിന്‍ഡോസിനു മികച്ച 5 സഹായികള്‍

windows-5-feature
ലോകത്തിലെ എറ്റവും പണക്കാരനായ വ്യക്തി ആരാണെന്നു ചോദിച്ചാല്‍ ആദ്യം മനസില്‍ വരുന്ന പേര് ബില്‍ ഗേറ്റ്സിന്റെ ആയിരിക്കും. അതുപോലെ തന്നെ കമ്പ്യൂട്ടര്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസില്‍ തെളിയുന്ന രൂപം വിന്‍ഡോസിന്റെ ചിരപരിചിതമായ ആ ഡെസ്ക്ടോപ്പ് ചിത്രം അല്ലാതെ മറ്റെന്താണ്? കമ്പ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ വിന്‍ഡോസ് കമ്പ്യൂട്ടര്‍ അല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അത്രയും വലുതാണ് മൈക്രോസോഫ്റ്റ് നമുക്കിടയില്‍ ചെലുത്തിയ സ്വാധീനം. 1985-ല്‍ ആദ്യം വിന്‍ഡോസ് പുറത്തിറങ്ങിയതിനു ശേഷം ഇന്നു വരെയുള്ള വിന്‍ഡോസിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും വിന്‍ഡോസിന്റെ വിപണിയിലെ സ്ഥാനത്തിനു വെല്ലുവിളി ഉയര്‍ത്താന്‍ ഒരു എതിരാളികളും പിറവിയെടുത്തില്ല. ഇന്നു ലോകത്തിലെ മൊത്തം കമ്പ്യൂട്ടറുകളിൽ 90% ത്തിനു മുകളില്‍ പേരും ഉപയോഗിക്കുന്നത് എതെങ്കിലും വിന്‍ഡോസ് വെര്‍ഷന്‍ ആയിരിക്കും.
കമ്പ്യൂട്ടറിന്റെ ഉപയോഗം നമ്മുടെ ജീവിതത്തില്‍ വര്‍ധിച്ചു വരുന്ന സാ‍ഹചര്യത്തില്‍ നിങ്ങള്‍ക്കു ഏറെ ഉപകാരപ്രദമായ 5 ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സൌജന്യമായത് ഒന്നിനും ഗുണമുണ്ടാകില്ല എന്ന പൊതു തത്വത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ സൌജന്യആപ്ലിക്കേഷനുകളുടെ പ്രകടനം.
c-cleaner
1. സി ക്ലീനര്‍
പേരു പോലെ തന്നെ ഒരു ക്ലീനര്‍ സോഫ്റ്റ്‍വെയര്‍ ആണ് സി ക്ലീനര്‍. നമ്മുടെ കണ്ണ് ചെന്നെത്താത്ത എല്ലാ മുക്കിലും മൂലയിലും ഉള്ള എല്ലാ പൊടിപടലങ്ങളും തുടച്ചെടുക്കാന്‍ ബഹു മിടുക്കന്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും, സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും, ഫയലുകള്‍ അണ്‍സിപ്പ് ചെയ്യുമ്പോഴും മറ്റു പല സന്ദര്‍ഭങ്ങളിലും നിങ്ങളുടെ കമ്പ്യൂട്ടറില്‍ താത്കാലിക ഫയലുകള്‍ (ടെമ്പററി ഫയലുകള്‍) രൂപപ്പെടും. നിങ്ങളുടെ ഉപയോഗത്തിനു അനുസരിച്ചു ഈ ഫയലുകളുടെ എണ്ണം കൂടുകയും, അതിന്റെ ഫലമായി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത കുറയുകയും ചെയ്യും. ചിലപ്പോള്‍ കമ്പ്യൂട്ടര്‍ ഹാങ്ങ് ആകുന്ന അവസ്ത വരെ വന്നേക്കാം. സി ക്ലീനര്‍ ഇത്തരം ഫയലുകള്‍ കണ്ടു പിടിച്ച് സ്ഥിരമായി അതിനെ നശിപ്പിക്കുന്നു, ഒപ്പം കമ്പ്യൂട്ടറിന്റെ പെര്‍ഫോമന്‍സ് ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. രെജിസ്റ്ററിയിലെ എററുകള്‍ നീക്കം ചെയ്യുന്നതിനും സി ക്ലീനര്‍ ഉപയോഗിക്കാവുന്നതാണ്.
vlc-mediaplayer
2. വിഎല്‍സി മീഡിയാപ്ലേയര്‍
വിഎല്‍സി മീഡിയാപ്ലേയറിനു ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടാകാനിടയില്ല, കാരണം എല്ലാവര്‍ക്കും അത്രത്തോളം പരിചിതനാണ് എന്നതു തന്നെ. നമുക്ക് പലപ്പോഴും പല ഫോര്‍മാറ്റില്‍ ഉള്ള വീഡിയോകള്‍ ആയിരിക്കും കൈകാര്യം ചെയ്യേണ്ടി വരുന്നത്. മൊബൈലിലെ 3gp, mp4 എന്നിവ തുടങ്ങി സാധാരണ സിനിമകള്‍ ലഭിക്കുന്ന avi, divx, xvid എന്നിവയും, കൂടിയ കമ്പ്രഷന്‍ സ്റ്റാന്‍ഡേഡ് ആയ rmbv, ബ്ലു റേ എന്നിവ ഒക്കെ തടസമില്ലാതെ പ്രവര്‍ത്തിക്കാനും ഏറ്റവും നല്ലത് വിഎല്‍സി മീഡിയാപ്ലേയര്‍ തന്നെ ആയിരിക്കും. കുറഞ്ഞ പ്രോസസ്സിങ്ങ് പവര്‍ ഉള്ള കമ്പ്യൂട്ടറില്‍ പോലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് വിഎല്‍സി മീഡിയാപ്ലേയറിന് ഇത്ര പ്രചാരം ലഭിച്ചത്.
3. പികാസ
പികാസ ചിത്രങ്ങള്‍ കാണാനും ഒപ്പം വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും ഉള്ള ഒരു ആപ്ലിക്കേഷനാണ്. ഫോട്ടോഷോപ്പ് ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് മറ്റൊരു എഡിറ്റിങ്ങ് സോഫ്റ്റ്‍വെയര്‍ എന്നാണ് ചോദ്യമെങ്കില്‍, ഇതു തുടക്കകാര്‍ക്ക് വേണ്ടിയുള്ളതാണ്. അതായത് ഫോട്ടോഷോപ്പ് അറിയാത്തവര്‍ക്കും ഇനി മനോഹരമാ‍യി ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. പാസ്പോര്‍ട്ട് ഫോട്ടോകള്‍ അടക്കമുള്ളവ ആവശ്യാനുസരണം എഡിറ്റ് ചെയ്യാന്‍ ഇനി മറ്റാരുടെയും സഹാ‍യം തേടി അലയേണ്ടതായി ഇല്ല എന്നു സാരം. മറ്റ് ഫോട്ടോ വ്യൂവറുകളെക്കാള്‍ മികച്ച പ്രവര്‍ത്തന വേഗതയും പികാസക്ക് ഉണ്ട്. ഇതിലെ ബില്‍റ്റ് ഇന്‍ ഇഫക്ടുകള്‍ നിങ്ങളുടെ ഫോട്ടോകള്‍ക്ക് കൂടുതല്‍ മനോഹാരിത പകരാന്‍ സഹായിക്കും.
4. റെക്യുവ
ഒരിക്കലെങ്കിലും നിങ്ങളുടെ വിലപ്പെട്ട ഡാറ്റ അറിയാതെ ഡിലീറ്റ് ചെയ്യപ്പെട്ടു പോയിട്ടില്ലേ? ഫയലുകള്‍ കോപ്പി ചെയ്തപ്പോള്‍ ഒരേപേരിലുള്ള ഫയലുകള്‍ നശിപ്പിക്കപ്പെട്ടിട്ടില്ലേ? സിസ്റ്റം ഹാങ്ങ് ആയി ഓപ്പറേറ്റിങ്ങ് സിസ്റ്റം പുതുക്കിയപ്പോള്‍ ഫയലുകള്‍ എല്ലാം നഷ്ടപെട്ടിട്ടില്ലേ? ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളുടെ രക്ഷകനാണ് റെക്യുവ. ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ നഷ്ടപെട്ട ഫയലുകള്‍ തിരിച്ചു കൊണ്ടുവരാന്‍ റെക്യുവക്ക് സാധിക്കും. ഫയലുകള്‍ പേരു വച്ച് തിരഞ്ഞ് കണ്ടു പിടിക്കാനും, ഒരു പാര്‍ട്ടീഷ്യനിലെയോ, ഫോള്‍ഡറിലെയോ മുഴുവന്‍ ഫയലുകളും ഒരുമിച്ചു തിരിച്ചെടുക്കാനും ഇതിനു സാധിക്കും.
format-factory
5. ഫോര്‍മാറ്റ് ഫാക്ടറി
ഫോര്‍മാറ്റ് ഫാക്ടറി ഒരു സിസ്റ്റം ഫോര്‍മാറ്റ് ചെയ്യാനുള്ള ടൂള്‍ അല്ല. മറിച്ച് വീഡിയോയുടെയും, ഓഡിയോയുടെയും വിവിധ ഫോര്‍മാറ്റുകള്‍ മാറ്റുന്നതിനുള്ള വളരെ ശക്തിമത്തായ ഒരു കണ്‍വെര്‍ട്ടര്‍ ടൂള്‍ ആണ്. ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത വീഡിയോകള്‍, കമ്പ്യൂട്ടര്‍ വീഡിയോകള്‍ എന്നിവ മൊബൈല്‍ ഫോണിലും മറ്റും ചിലപ്പോള്‍ പ്രവര്‍ത്തിച്ചു എന്നു വരില്ല. അതുപോലെ നിങ്ങളുടെ ക്യാമറാ വീഡിയോകള്‍ ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുകയോ, ഇന്റര്‍നെറ്റില്‍ കയറ്റുവാന്‍ സാധിക്കാതെ ഇരിക്കുകയോ ഒക്കെ ചെയ്യാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ ഫോര്‍മാറ്റ് ഫാക്ടറിക്കാകും. അതുമല്ല നിങ്ങള്‍ സ്വന്തമായി റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ നീക്കം ചെയ്യേണ്ട അല്പം അനാവശ്യ ഭാഗങ്ങള്‍ കണ്ടു എന്നും വരാം. ഇത്തരം ആവശ്യങ്ങള്‍ക്കാണ് ഫോര്‍മാറ്റ് ഫാക്ടറി ഉപകാരപ്പെടുക. ഏതൊരു വീഡിയോയും ഓഡിയോയും നിങ്ങള്‍ക്ക് ആവശ്യമുള്ള അതായതു നിങ്ങളുടെ ഉപകരണം പിന്തുണക്കുന്ന ഫോര്‍മാറ്റിലേക് മാറ്റാന്‍ ഈ ടൂള്‍ നിങ്ങളെ സഹായിക്കും. വീഡിയോയില്‍ നിന്ന് ഓഡിയോ മാത്രമായി എടുക്കാനും ഫോര്‍മാറ്റ് ഫാക്ടറി പ്രയോജനപ്പെടുത്താം.
ഉപകാരപ്രദമെന്ന് തോന്നുന്ന മറ്റ് സോഫ്റ്റ്‍വെയറുകള്‍ വായനക്കാര്‍ക്ക് നിര്‍ദ്ദേശിക്കാനുന്നതാണ്.

0 comments:

Post a Comment