കമ്പ്യൂട്ടറിന്റെ വേഗം കൂട്ടുവാന്‍ 25 വഴികള്‍
ഒരു വേഗം കുറഞ്ഞ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഏതാനും ചില നിസ്സാര കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യാതൊരു പണച്ചിലവുമില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാവുന്നതേയുള്ളു. കമ്പ്യുട്ടറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഇതാ ചില വിദ്യകള്‍.
1. ഡെസ്ക്ടോപ്പില്‍ അത്യാവശ്യമുള്ള ഐക്കണുകളില്‍ കൂടുതല്‍ ഇടരുത്. സ്ഥിരമായി ഉപയോഗമില്ലാത്തവ ഡിലീറ്റ് ചെയ്യുക.
2. ഉപയോഗമില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. പല സോഫ്റ്റ്‍വെയറുകളും നാം അറിയാതെ ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
3. ആവശ്യമില്ലാത്ത ഫയലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുക. ഇതിനാല്‍ പ്രോസസ്സറിന് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് എളുപ്പത്തില്‍ ഡാറ്റ തിരഞ്ഞ് കണ്ടെത്താന്‍ സാധിക്കും.
4. ആവശ്യമുള്ള നല്ല കുറച്ചു ഫോണ്ടുകള്‍ മാത്രം ഉപയോഗിക്കുക. ഫോണ്ടുകള്‍ നിങ്ങള്‍ കരുതുന്നതിലും അധികം കമ്പ്യുട്ടറിനെ സ്ലോ ആക്കുന്ന ഒന്നാണ്.
5. മാസത്തില്‍ ഒരിക്കലെങ്കിലും ഡിസ്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക. ഇത് ഹാര്‍ഡ് ഡിസ്കിന്റെ ജോലിഭാരം കുറക്കും.
6. ഡിസ്ക് ഇററുകള്‍ ചെക്ക് ചെയ്യുകയും ശരിയാക്കുകയും ചെയ്യുക. ഇതും ഹാര്‍ഡ് ഡിസ്ക് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തും.
7. ലൈവ് ഡെസ്ക്ടോപ്പ്, സ്ലൈഡ് ഷോ എന്നിവ ഒഴിവാക്കുക. ഇവ ബാക്ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളാണ്. ഇവ പ്രോസസ്സിങ്ങ് പവര്‍ ദുരുപയോഗം ചെയ്യുകയാണ്.
8. ആവശ്യമില്ലാത്ത വിന്‍ഡോസ് ഫീച്ചറുകള്‍ നീക്കം ചെയ്യുക. ഇതും പ്രോസസ്സറിങ്ങ് പവറിന്റെ ദുരുപയോഗം കുറക്കും.
9. ടെമ്പററി ഫയലുകള്‍ നീക്കം ചെയ്യുക. ഇത് റാം ഫ്രീ ആകാനും ഹാര്‍ഡ്‍ഡിസ്ക് സ്പേസ് ലാഭിക്കാനും സഹായിക്കും.
10.വിന്‍ഡോസ് അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ അപ്‍ഡേറ്റുകള്‍ ചെക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
11. റെജിസ്റ്ററി ക്ലീന്‍ ചെയ്യുകയും ഫിക്സ് ചെയ്യുകയും ചെയ്യുക. ഇതിന് സി-ക്ലീനര്‍ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ പെര്‍ഫോമന്‍സ് വളരെയധികം മെച്ചപ്പെടുത്തും.
12. ഇന്റര്‍നെറ്റ് ഹിസ്റ്ററി നീക്കം ചെയ്യുക. ഒരുപാട് ടെമ്പററി ഫയലുകള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഹിസ്റ്ററി.
13. ഒരുപാട് പ്രോഗ്രാമുകള്‍ തുറന്നിടുന്നത് മെമ്മറി ഉപയോഗം വര്‍ദ്ധിപ്പിക്കും. അതുപോലെ ബ്രൌസറില്‍ നിരവധി ടാബുകള്‍ തുറന്നിടുന്നതും ഒഴിവാക്കുക.
14. ഒരേ സമയം ഒന്നിലധികം ഫയല്‍ കോപ്പി ചെയ്യാതിരിക്കുക. ഇത് ഹാര്‍ഡ്‍ഡിസ്കിന് ജോലിഭാരം കൂട്ടുകയാണ് ചെയ്യുന്നത്. ഓവറോള്‍ പെര്‍ഫോമന്‍സ് കുറയുന്നതാണ് ഇതിന്റെ ഫലം.
15. ഒരു ഫോള്‍ഡറില്‍ തന്നെ വളരെയധികം ഫയലുകള്‍ സൂക്ഷിക്കരുത്. സബ് ഫോള്‍ഡറുകള്‍ ഉപയോഗിക്കുക. പ്രോസസ്സറിന് കൂടുതല്‍ ഫയലുകളുള്ള ഫോള്‍ഡറുകള്‍ ആക്സസ്സ് ചെയ്യാന്‍ വളരെയധികം സമയം വേണ്ടിവരും.

16. അനാവശ്യമായ സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ നീക്കം ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പെട്ടെന്ന പ്രവര്‍ത്തന സജ്ജമാകാന്‍ സഹായിക്കും.
17. ആവശ്യമായ എല്ലാ ഡ്രൈവറുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിസ്പ്ലേ, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയുടെ ഡ്രൈവറുകള്‍ ഇല്ലെങ്കില്‍ അവ പ്രവര്‍ത്തിക്കാതിരിക്കുകയോ പെര്‍ഫോമന്‍സ് വളരെ മോശമാവുകയോ ചെയ്യും
18. ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ ഡ്രൈവറുകള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നല്‍കും.
19. ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ഡിസേബിള്‍ ചെയ്യുക. അല്ലെങ്കില്‍ കമ്പ്യുട്ടര്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ തന്നെ ഇവ അപ്ഡേറ്റ് തിരയാന്‍ തുടങ്ങും, ഇന്റര്‍നെറ്റിന്റെ വേഗത കുറയും.
20. നിങ്ങളുടെ ബഡ്ജറ്റിനും, കമ്പ്യൂട്ടറിനും ഇണങ്ങിയ ഒരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക. സൌജന്യ ആന്റിവൈറസ് ആയാലും മതി. എന്തായാലും സ്ഥിരമായി അപ്‍ഡേറ്റ് ചെയ്യണമെന്ന് മാത്രം.
21. പ്രൈമറി ബൂട്ട് ഓപ്ഷന്‍ ഹാര്‍ഡ്‍ഡിസ്ക് ആയി സെറ്റ് ചെയ്യുക. ഇത് ബൂട്ടിങ്ങ് സമയം കുറക്കും. അല്ലെങ്കില്‍ പ്രോസസ്സര്‍ മറ്റ് ഡിവൈസുകള്‍ എല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ ഹാര്‍ഡ്‍ഡിസ്കില്‍ നിന്ന് ബൂട്ട് ചെയ്യാനാരംഭിക്കു.
22. ഉപയോഗമില്ലാത്ത ഹാര്‍ഡ്‌വെയര്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യുക ഫ്ലോപ്പി, മോഡം തുടങ്ങിയവ ഉപയോഗിക്കുന്നില്ലെങ്കില്‍ നീക്കം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
23. റാം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നത് വേഗം കൂട്ടാന്‍ വളരെ പ്രയോജനകരമാണ്. നിങ്ങളുടെ മദര്‍ബോര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന റാം വാങ്ങി ഉപയോഗിക്കുക.
24. സിസ്റ്റം പൂര്‍ണ്ണമായും ഫോര്‍മാറ്റ് ചെയ്യുന്നത് ഏറെ പ്രയോജനകരമാണ്. പല സോഫ്റ്റ്‍വെയറുകളും മറ്റും ഒരുപാട് ഫയലുകള്‍ നമ്മുടെ കമ്പ്യുട്ടറില്‍ അവശേഷിപ്പിക്കും. ഇവ നീക്കം ചെയ്യാന്‍ ഫോര്‍മാറ്റിങ്ങ് ആണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
25. ഇനിയും തൃപ്തികരമായ വേഗം ലഭിച്ചിലെങ്കില്‍ ഒരു പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനെകുറിച്ച് ആലോചിക്കുക.
0 comments:
Post a Comment