To listen you must install Flash Player.

Friday 19 July 2013

കാറിന്‍റെ സൗന്ദര്യത്തിന് അഞ്ച് വഴികള്‍

 

പുതിയ കാറ് വാങ്ങുന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. പുതിയ കാര്‍ കാലം ചെല്ലും തോറും പഴയതായി മാറുന്നത് വളരെ ദുഖം തരുന്ന കാര്യവുമാണ്. പഴകുക എന്നത് കാലത്തിന്‍റെ ആവശ്യമാണ്. ഏത് ആഡംബരവും പഴകും. ആ പഴക്കം അതിന്‍റെ ശരീരത്തില്‍ പാടുകളായും മങ്ങലുകളായും മറ്റും അവശേഷിക്കുകയും ചെയ്യും.
അതേസമയം വാഹനത്തിന്‍റെ പ്രകടനത്തില്‍ കാര്യമായ കുറവൊന്നും വന്നുകാണില്ല എന്നതും കാണേണ്ടതുണ്ട്. വാഹനം ഉപേക്ഷിക്കാന്‍ കാലമാകുന്നതിനു മുമ്പുണ്ടാകുന്ന പഴക്കം തോന്നിക്കല്‍ വലിയ കഷ്ടം തന്നെയാണ്.
എന്നുവെച്ച് ഇതിനൊന്നും യാതൊരു പരിഹാരവുമില്ല എന്ന് കരുതിവശാവരുത്. പരിഹാരമുണ്ട്. ഇതിനായി നിരവധി ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചേരുന്നുണ്ട്. അവയാണ് ഇനി പറയാന്‍ പോകുന്നത്.

കാലാവസ്ഥയുടെ എല്ലാ താഡനങ്ങളും ഏറ്റുവാങ്ങുന്നു കാര്‍. പോരാത്തതിന് കിളികള്‍ അവയ്ക്കുമേല്‍ തൂറുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കാര്‍ ഷാംപൂ ധാരാളമാണ്. കാറിന്‍റെ പെയിന്‍റിന് യാതൊരു കോട്ടവും തട്ടാതെ കാറിനുമേല്‍ പതിഞ്ഞ കാഷ്ഠങ്ങളും ചെളിയും മറ്റും ഷാംപൂ നീക്കം ചെയ്യുന്നു. ഒരു കാരണവശാലും ഡിറ്റര്‍ജന്‍റുകളും മറ്റും ഉപയോഗിച്ച് കാര്‍ കഴുകരുത്.
കാര്‍ വാങ്ങുമ്പോഴുള്ള തിളക്കം കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഇല്ലാതാവുന്നു. ഈ പ്രശ്നത്തിന് പരിഹാരമാണ് ക്രീം പോളിഷ്. ഇത്തരം പോളിഷുകള്‍ ചെറിയ പോറലുകളെയും പൊടിപടലങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ളവയാണെന്നും അറിയുക.
കാറിന്‍റെ ഇന്‍റീരിയര്‍ സൗന്ദര്യം വളരെ പ്രധാനമാണ്. അകത്ത് കയറിയാല്‍ ആരുടെയും ശ്രദ്ധ ആദ്യം പോകുക ഡാഷ്‍ബോര്‍ഡിലേക്കാണ്. ഡാഷ്‍ബോര്‍ഡ് പോളിഷ് ഉപയോഗിച്ച് അവിടം മനോഹരമാക്കി വെക്കുക.
കാറിനകത്ത് ഏറ്റവും പീഡനങ്ങള്‍ക്കിരയാവുന്നത് സീറ്റുകളും കാര്‍പെറ്റുകളുമാണ്. ഇവയാണെങ്കില്‍ ഏറ്റവും വൃത്തിയോടെ സൂക്ഷിക്കപ്പെടേണ്ടവയും. സീറ്റുകളും കാര്‍പറ്റുമെല്ലാം വൃത്തിയാക്കുവാനുള്ള ഉപാധിയും വിപണിയില്‍ ലഭ്യമാണ്.

എന്‍ജിനോയില്‍ മാറ്റാന്‍ പോകുമ്പോള്‍ ചെയ്യിക്കാവുന്ന ഒന്നാണിത്. പുതിയ ഓയില്‍ ചേര്‍ക്കുന്നതിന് മുമ്പായി ചില കെമിക്കലുകള്‍ എന്‍ജിനകത്ത് ഒഴിക്കുകയും എന്‍ജിന്‍ അല്‍പസമയം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. എന്‍ജിനകത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.



0 comments:

Post a Comment